അജിത്തും വിജയുമല്ല! നടിപ്പിന്‍ നായകന്‍ ബോക്‌സ് ഓഫീസ് ഭരിക്കും! വരാനിരിക്കുന്ന സൂപ്പര്‍താരചിത്രങ്ങള്‍

By Midhun Raj

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് തമിഴ് സിനിമകള്‍ക്ക് ലഭിക്കാറുണ്ട്. മലയാള താരങ്ങള്‍ക്കൊപ്പം കോളിവുഡ് താരങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് ഇവിടുത്തെ പ്രേക്ഷകര്‍. മലയാള സിനിമകളേക്കാളും വലിയ റിലീസായിട്ടാണ് തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ കേരളത്തില്‍ എത്താറുളളത്. ഈ വര്‍ഷമാദ്യം രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ആയിരുന്നു തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നത്.

പൊങ്കല്‍ റിലീസായി എത്തിയ സിനിമകള്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. പേട്ടയ്ക്കും വിശ്വാസത്തിനും ശേഷം ഇനിയും സൂപ്പര്‍താരചിത്രങ്ങള്‍ നിരവധിയായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചില തമിഴ് സൂപ്പര്‍താര സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.....

ദളപതി 63

ദളപതി 63

മെര്‍സലിനു ശേഷമുളള വിജയ് അറ്റ്‌ലീ കൂട്ടുകെട്ടിന്റെ സിനിമയാണ് ദളപതി 63. ബിഗ് ബഡ്ജറ്റ് ചിത്രമായ ദളപതി 63 ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീപ്പിക്കാന്‍ എത്തുന്ന കോച്ചായി വിജയ് എത്തുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രം എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.

എന്‍ജികെ

എന്‍ജികെ

ശെല്‍വരാഘവന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യ ചിത്രമാണ് എന്‍ജികെ. നന്ദഗോപാലന്‍ കുമരന്‍ എന്ന ടൈറ്റിലുളള സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ തരംഗമായി മാറിയിരുന്നു. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും സൂര്യയുടെ എന്‍ജികെ എന്നാണറിയുന്നത്.

തല 59

തല 59

വിശ്വാസത്തിന്റെ വിജയത്തിനു ശേഷം തല അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചത്രമാണിത്. ധീരന്‍ അധികാരം ഒണ്‍ട്രിന്റ സംവിധായകന്‍ എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കായിരിക്കും അജിത്തിന്റെ പുതിയ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിട്ടാകും അജിത്ത് എത്തുക. ബോളിവുഡ് നടി വിദ്യാബാലന്‍ സിനിമയില്‍ നായികാ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ 2

ഇന്ത്യന്‍ 2

വിശ്വരൂപം 2വിനു ശേഷം കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ ഉലകനായകന്റെ നായികാ വേഷത്തില്‍ എത്തുന്നത്. 2.0യ്ക്ക് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ആര്യ,സിദ്ധാര്‍ത്ഥ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അയോഗ്യ

അയോഗ്യ

സണ്ടക്കോഴി 2വിനു ശേഷം വിശാല്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അയോഗ്യ. സിനിമയുടെ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. നവാഗതനായ വെങ്കിട് മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. റാഷി ഖന്ന സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നു. എപ്രിലിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പാര്‍ത്ഥിപനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

കാപ്പാന്‍

കാപ്പാന്‍

അയന്‍,മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവി ആനന്ദ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാന്‍. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആര്യയും അഭിനിയിക്കുന്നുണ്ട്. സയേഷയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാമനിതന്‍

മാമനിതന്‍

96,സീതാകാത്തി തുടങ്ങിയ സിനിമകള്‍ക്കു ശേഷം മക്കള്‍സെല്‍വന്‍ വിജയ് സേതുപതി നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് മാമനിതന്‍. ഓട്ടോ ഡ്രൈവറായി നടന്‍ എത്തുന്ന സിനിമ സീനു രാമസാമിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ കേരളത്തില്‍ നടന്നിരുന്നു. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായിട്ട് എത്തുന്നുണ്ട്. സേതുപതിയുടെ മാമനിതനും റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.

എന്നെ നോക്കി പായും തോട്ട

എന്നെ നോക്കി പായും തോട്ട

മാരി 2വിനു ശേഷം ധനുഷിന്റെതായി റീലിസിനെത്തുന്ന ചിത്രമായിരിക്കും എന്നെ നോക്കി പായും തോട്ട. ഗൗതം മേനോനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്‍പ് പൂര്‍ത്തിയായിരുന്നു. മേഘ ആകാശ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുനൈന,ശശി കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഉടന്‍ തന്നെ
റിലീസിനെത്തുമെന്നാണ് അറിയുന്നത്.

മിസ്റ്റര്‍ ലോക്കല്‍

മിസ്റ്റര്‍ ലോക്കല്‍

സീമരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ ശിവകാര്‍ത്തികേയന്റെ നായികാ വേഷത്തിലെത്തുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്നറുമായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. തമിഴില്‍ ശിവ മനസുല ശക്തി,ബോസ് എങ്കിറ ഭാസ്‌കരന്‍,തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X