മലയാളി മങ്കയായി ഓണപ്പാട്ടുകള്‍ പാടി കുട്ടി ശിവ! വൈറലായി ശിവാനിയുടെ കുട്ടിക്കാല വീഡിയോ
ഉപ്പും മുളകും ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാനി മേനോന്‍. പരമ്പരയില്‍ മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ശിവാനിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്. ഉപ്പും മുളകില്‍ ബാലുവിന്റെയും നീലുവിന്റെയും നാലാമത്തെ മകള്‍ കൂടിയാണ് ശിവാനി. ശിവാനിയുടെതായി പുറത്തിറങ്ങിയ കുട്ടിക്കാല വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
ഓണക്കാലത്ത് മുണ്ടും മേല്‍മുണ്ടുമുടുത്ത് മലയാളി മങ്ക വേഷത്തിലെത്തി ഓണപ്പാട്ടുകള്‍ പാടുകയാണ് കുട്ടി ശിവ. ശിവാനിയുടെ അച്ചന്‍ ആനന്ദ് തന്നെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. നാല് വര്‍ഷം മുന്‍പുളള ഒരു ഫേസ്ബുക്ക് ഓര്‍മ്മ പങ്കുവെച്ചുകൊണ്ടായിരുന്നു ശിവാനിയുടെ പിതാവ് എത്തിയിരുന്നത്.

ഉപ്പും മുളകില്‍ ശിവാനിയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. പരമ്പരയില്‍ മറ്റു താരങ്ങളെ പോലെ തന്നെ ശിവാനിയ്ക്കും വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിക്കാറുളളത്. ശിവാനിയുടെ പരിഭവം പറച്ചിലും തമാശകളും, കുസൃതിത്തരങ്ങളുമൊക്കെ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.


Click it and Unblock the Notifications