ജൂഹി റുസ്തഗിയെ ചേര്‍ത്തുപിടിച്ച് റോവിന്‍! ഒരുമിച്ച് വിശേഷം പറഞ്ഞുള്ള യാത്ര! പ്രമോ വീഡിയോ വൈറല്‍

ഉപ്പും മുളകുമെന്ന പരിപാടി കണ്ടവരാരും ലച്ചുവിനെ മറക്കാനിടയില്ല. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ജൂഹിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. തുടക്കത്തില്‍ റീടേക്കുകള്‍ വേണ്ടിവന്നിരുന്നുവെങ്കിലും പിന്നീട് എല്ലാം ശരിയായി വരികയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. വെള്ളിമൂങ്ങയെന്നായിരുന്നു പാറമട വീട്ടിലുള്ളവര്‍ ലച്ചുവിനെ കളിയാക്കിയിരുന്നത്. കവിതയെഴുത്തും പാട്ടുമൊക്കെയായി സജീവമായിരുന്നു ലച്ചു. വിവാഹത്തോടെയായിരുന്നു ലച്ചുവെന്ന കഥാപാത്രം ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷമായത്.

ആയിരം എപ്പിസോഡിനോട് അനുബന്ധിച്ചായിരുന്നു ലച്ചുവിന്റെ വിവാഹം നടത്തിയത്. തന്റെ വിവാഹമല്ല നടക്കുന്നതെന്നും താന്‍ ഇനിയും ഉപ്പും മുളകിനൊപ്പമുണ്ടാവുമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. തുടക്കത്തില്‍ ഇങ്ങനെയായിരുന്നു പറഞ്ഞതെങ്കിലും പിന്നീട് താരം പിന്‍മാറുകയായിരുന്നു. ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ലച്ചുവിന്റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ജൂഹിയും തന്റെ പിന്‍മാറ്റം സ്ഥിരീകരിച്ചത്. റോവിനൊപ്പമുള്ള ട്രാവല്‍ വ്‌ളോഗിന്റെ പുതിയ പ്രമോ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

റോവിനും ജൂഹിയും

റോവിനും ജൂഹിയും

ഉപ്പും മുളകിലൂടെയാണ് ജൂഹി റുസ്തഗി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. ജൂഹിയും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ഉപ്പും മുളകിന്റെ സംവിധായകരിലൊരാളായ സിനു എസ് ജെയുടെ സിനിമയുടെ പൂജ ചടങ്ങിലും ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. കുടുംബത്തിലെല്ലാവര്‍ക്കും ജൂഹി റോവിനെ പരിചയപ്പെടുത്തിയിരുന്നു.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
ട്രാവല്‍ വ്‌ളോഗിന്റെ പ്രമോ

ട്രാവല്‍ വ്‌ളോഗിന്റെ പ്രമോ

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ജൂഹി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന ചാനലിലൂടെയാണ് ജൂഹിയും റോവിനും യാത്രാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. വയനാട്ടിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. തിരുനെല്ലിയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ഇപ്പോഴിതാ കുറുമ്പാലക്കോട്ടയിലെ വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉപ്പും മുളകില്‍ നിന്നും മാറിയത്

ഉപ്പും മുളകില്‍ നിന്നും മാറിയത്

വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെയായാണ് ഉപ്പും മുളകില്‍ നിന്നും ജൂഹി റുസ്തഗി പിന്‍വാങ്ങിയത്. അച്ഛന്റെ വീട്ടുകാര്‍ക്ക് താന്‍ അഭിനയം തുടരുന്നതിനോട് താല്‍പര്യമില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവര്‍ പറഞ്ഞത്. പഠനത്തിനൊപ്പമായാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ എന്ന ആശയവും ജൂഹി പ്രാവര്‍ത്തികമാക്കിയത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്നും പോവുന്നിടത്തെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നുമായിരുന്നു ജൂഹി പറഞ്ഞത്.

 പ്രണയം പരസ്യമായത്

പ്രണയം പരസ്യമായത്

മോഡലിംഗും പാട്ടുമൊക്കെയായി സജീവമാണ് ഡോക്ടര്‍ റോവിന്‍. ജൂഹിയും താനും പ്രണയത്തിലാണെന്ന് റോവിനും പറഞ്ഞിരുന്നു. വിവാഹം ഇപ്പോഴില്ലെന്നും അതിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ചെയ്യാനുമുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ഒന്നും ഒന്നും മൂന്നുള്‍പ്പടെ നിരവധി പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും പ്രണയ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വരെ നടന്നിരുന്നുവെന്നും വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും ജൂഹി പറഞ്ഞിരുന്നു.

നറുമുഖിക്കിടയില്‍

നറുമുഖിക്കിടയില്‍

ജൂഹിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്ന് റോവിന്‍ പറഞ്ഞിരുന്നു. നറുമുഖി എന്ന കവര്‍ഷൂട്ടിന് വേണ്ടി പോയപ്പോഴാണ് റോവിനെ ആദ്യമായി കണ്ടതെന്നായിരുന്നു ജൂഹി പറഞ്ഞത്. ഓണ്‍ലൈന്‍ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ക്ക് ഒരുമിച്ച് വന്നു. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരമായിരുന്നു പ്രണയമാണെന്ന് മനസ്സിലാക്കിയത്. റോവിന്‍റെ രക്ഷിതാക്കള്‍ സൗത്താഫ്രിക്കയിലായിരുന്നു. ജോഹന്നാസ്ബര്‍ഗിലാണ് ജനിച്ചത്. ഈസ്‌റ്റേണ്‍ യൂറോപ്പിലാണ് എംബിബിഎസ് ചെയ്തത്. അഭിനയത്തില്‍ താല്‍പര്യമുണ്ട് റോവിനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X