പെട്ടെന്ന് ബസിനുള്ളിലേക്ക് ലാലേട്ടൻ കയറി വന്നു; രണ്ടും കൽപ്പിച്ച് താനൊരു ഫോട്ടോ ചോദിച്ചെന്ന് നടി റോഹിണി രാഹുൽ

മലയാള സിനിമയുടെ താരരാജാവ്, നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് മേയ് 21 ആഘോഷിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ കാരണം വളരെ ലളിതമായിട്ടായിരുന്നു ആഘോഷം. എങ്കിലും സോഷ്യല്‍ മീഡിയ പേജുകളില്‍ താരരാജാവിനെ കുറിച്ചുള്ള എഴുത്തുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉ്പ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയായ നടി റോഹിണി രാഹുലും മോഹന്‍ലാലിനെ കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

റോഹിണിയുടെ കുറിപ്പ് വായിക്കാം...

ചെന്നൈ എയര്‍പോര്‍ട്ടിലെ ലോ ഫ്‌ളോര്‍ ബസാ ആണ് സ്ഥലം. ഒരു ജാഡയും ഇല്ലാതെ ഒരു പെട്ടി സ്വയം തൂക്കി നടന്നു വരുന്ന നമ്മടെ സ്വന്തം ലാലേട്ടന്‍. പെട്ടെന്ന് ഒരു ഞെട്ടല്‍ ആയിരുന്നു. ഇത്രയും വലിയ മഹാ നടന്‍, ഇത്ര സിംപിള്‍. ഒരു ആകാംഷ, ഒരു സന്തോഷം, എന്താണ് അപ്പോള്‍ എന്റെ മനസ്സില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. ഏതൊരാളെയും പോലെ എനിക്ക് എല്ലാവരോടും. പറയണം ഞാന്‍ ശരിക്കും ലാലേട്ടനെ കണ്ടെന്ന്.

rohini-mohanlal

അതിനു പ്രൂഫ് വേണ്ടെ? എങ്ങനെ ചോദിക്കും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. ധൈര്യം സംഭരിച്ച്. രണ്ടും കല്‍പിച്ചു ഞാന്‍ ചോദിച്ചു. അദ്ദേഹം നമ്മടെ ലാലേട്ടന്‍ സ്‌റ്റൈലില്‍ ഒരു തല ആട്ടല്‍. ദൈവമേ, ശരിക്കും സന്തോഷം തോന്നി. അവിടെ നിന്ന ഒരു ചേട്ടനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഫോട്ടോ ക്ലിക്ക് ചെയ്തതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു.

ബൈക്കിന് മുകളിൽ നിന്നും ഗ്ലാമറായി ഫോട്ടോ എടുക്കാൻ പറ്റും, വേറിട്ട രീതി പരീക്ഷിച്ച് മൃദുല ഭാസ്കർ

Recommended Video

ശരിക്കും ലാലേട്ടൻ ഒരു മോശം നടനാണെന്ന് സുചിത്ര | FilmiBeat Malayalam

എന്റെ പൊന്നു ചേട്ടാ ഒരു രണ്ടുമൂന്ന് ക്ലിക്ക് കൂടെ എടുക്കാം ആയിരുന്നില്ലേ? ആ ചേട്ടന്‍ ഒരു ഒറ്റ ക്ലിക്ക്. ആ ക്ലിക്ക് ഈ രൂപത്തില്‍ ആണ് കിട്ടിയത്. സാരമില്ല. ഇങ്ങനെ ഒരു പിക് എങ്കിലും കിട്ടിയല്ലോ. ലാലേട്ടന്‍ എന്ന വ്യക്തിയെ എന്ത് കൊണ്ടു എല്ലാവരും ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരം അപ്പോള്‍ എനിക്ക് മനസ്സിലായി. ഒരു ജാടയും ഇല്ലാത്ത.. സിംപിള്‍ ആയ ലാലേട്ടന്‍. മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ എന്നുമാണ് റോഹിണി എഴുതിയിരിക്കുന്നത്. ......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X