'നിന്റെ അമ്മ പൈസയെല്ലാം ലാവിഷാക്കി കളയുകയാണോയെന്നാണ് ചോദ്യം, അവൻ കല്യാണം കഴിച്ചാൽ ഞാൻ മാറി താമസിക്കും'

ഉപ്പും മുളകിലൂടെ പുതിയൊരു ജീവിതം തന്നെ കെട്ടിപടുത്ത ബാലതാരമാണ് കേശുവായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ അൽസാബിത്ത്. അമ്മ ബീന മാത്രമാണ് അൽസാബിത്തിന്റെ ലോകം. കുട്ടിക്കാലം മുതൽ ഒരുപാട് കഷ്ടപ്പാടുകൾ കണ്ടും അനുഭവിച്ചും വളർന്നതുകൊണ്ട് വ്യക്തമായ കാഴ്ചപ്പാടോടെയും ചിട്ടയോടെയുമാണ് അൽസാബിത്തിന്റെ ജീവിതം. ഇപ്പോഴിതാ മകനെ കുറിച്ച് അൽസാബിന്റെ അമ്മ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്.

ഒരു രൂപപോലും അനാവശ്യമായി അൽസാബിത്ത് ചിലവഴിക്കാറില്ലെന്ന് അമ്മ പറയുന്നു. നിന്നെ കൊണ്ട് ഒരു ​ഗുണവും ഇല്ലല്ലോയെന്ന രീതിയിൽ ഞാൻ ഇതുവരേയും മോനോട് സംസാരിച്ചിട്ടില്ല. നീ സ്വന്തം കാലിൽ നിന്നശേഷം പെണ്ണ് കെട്ടിക്കോയെന്ന ഡയലോ​ഗും പറയാറില്ല. കാരണം അവൻ ഇപ്പോൾ സ്വന്തം കാലിലാണ് നിൽക്കുന്നത്.

Alsabith
Photo Credit: alsabith / instagram

കല്യാണം കഴിച്ച് കഴിഞ്ഞാൽ നിങ്ങളായി നിങ്ങളുടെ പാടായി നിങ്ങൾ ഒരുമിച്ച് ജീവിച്ചോണമെന്ന് അൽസാബിത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം ഞാൻ വേറെ വീട്ടിലേക്ക് മാറി താമസിക്കും. എപ്പോൾ എന്നെ കാണാൻ വരണമെന്ന് തോന്നുന്നുവോ അപ്പോൾ വരാം. എനിക്ക് അവരെ കാണണമെന്ന് തോന്നുമ്പോൾ അങ്ങോട്ടും ഞാൻ ചെല്ലും. അവർക്ക് അവരുടെ ലൈഫ്.

എനിക്ക് എന്റെ ലൈഫ്. ഇഷ്ടം ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. ഇഷ്ടം കൂടുതലുള്ളതുകൊണ്ടാണ്. ആ പെൺകുട്ടി വേറൊരു ഫാമിലിയിൽ നിന്നും വരുന്നയാളല്ലേ. ആ കുട്ടിയുടെ സ്വഭാവത്തിന് അനുസരിച്ച് നമുക്ക് ചിലപ്പോൾ മാറാൻ പറ്റണമെന്നില്ല. നമ്മുടെ സ്വഭാവം അനുസരിച്ച് ആ കുട്ടിക്ക് മാറാൻ പറ്റണമെന്നില്ല‍. മിം​ഗിളായി വരാൻ തന്നെ കുറച്ചുനാൾ പിടിക്കും.‍

ഭാര്യയും ഭർത്താവും മാത്രം ആകുമ്പോൾ പെട്ടന്ന് മിം​ഗിളായി അവരുടെ ഇഷ്ടങ്ങളെ ജോയിൻ ചെയ്യും. അവരുടെ ഒപ്പം അച്ഛനും അമ്മയും ഉണ്ടെങ്കിൽ അതിന് കുറേ സമയം പിടിക്കും. അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനിടയിൽ കിടന്ന് ആ വീട്ടിലെ ആൺകുട്ടി അനുഭവിക്കേണ്ടി വരും. ഞാൻ സിം​ഗിൾ പാരന്റല്ലേ. അതുകൊണ്ട് പൊസസീവ്നെസ് കൂടും. ഡ്രസ്സ് വരെ ഞാനാണ് അൽസാബിത്തിന് എടുത്ത് കൊടുക്കുന്നത്.

അതൊക്കെ ഒരുമിച്ച് നിന്നാൽ ദാമ്പത്യത്തെ ബാധിക്കും അമ്മ ബീന പറഞ്ഞു. അൽസാബിത്തിന്റെ മെച്യൂരിറ്റിക്ക് കാരണം അവന്റെ അനുഭവങ്ങളാണ്. ഒമ്പത് വയസിൽ വീട് ജപ്തിയായി പോകുന്ന അവസ്ഥ അവൻ അറിഞ്ഞതാണ്. അത് ഒരു സാധാരണ കുട്ടി അറിയാൻ സാധ്യതയില്ല. എല്ലാ കുട്ടികൾക്കും വീടിന്റെ ലോണിനെ കുറിച്ച് അറിയണമെന്നില്ല.

Alsabith
Photo Credit: alsabith / instagram

പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉള്ള അവസ്ഥ ചെറുപ്പത്തിലെ അവൻ പഠിച്ചു. അങ്ങനെയാണ് അവന് മെച്യൂരിറ്റി വന്നത്. ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അൽസാബിത്ത് എന്നെ വിളിച്ച് ചോദിക്കുന്നത് പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ആളുകൾ ചോ​ദിക്കുന്നത് പോലെയാണ്.

അൽസാബിത്തിന് നല്ല പിശുക്കുണ്ട്. അവന്റെ കയ്യിൽ പൈസ കൊടുത്താൽ അത് അവിടെ ഇരിക്കും. ജ്യൂസ് കുടിക്കാനോ ഫു‍ഡ് കഴിക്കാനോ ഒന്നും പൈസ ചിലവാക്കില്ല. എന്റെ കാര്യത്തിൽ അവന് പിശുക്കില്ല. ചിലവഴിക്കുന്നതിന് ഒന്നും പറയാറില്ല. ഇത്രയും കാലം സമ്പാദിച്ച പൈസ എന്ത് ചെയ്തുവെന്ന് അവന് കൃത്യമായി അറിയാം. കാരണം അഭിനയിച്ച പണം വരുമ്പോൾ എന്തിനൊക്കെ ഉപയോ​ഗിച്ചുവെന്ന് അവനോട് ഞാൻ കൃത്യമായി പറയും.

നിന്റെ അമ്മ ഈ പൈസ എല്ലാം ലാവിഷാക്കി കളയുകയാണോയെന്ന് ചോ​ദിക്കുന്നവരുണ്ട്. കുട്ടികളുടെ മനസിൽ നെ​ഗറ്റിവിറ്റി കുത്തികയറ്റാൻ ശ്രമിക്കുന്നവരുണ്ടെന്നും ബീന പറയുന്നു. ഉപ്പും മുളകിലേക്ക് ബിജു സോപാനം തിരികെ വരാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഒരു കേസ് കിടക്കുമ്പോൾ ആ കേസ് പൂർത്തിയായാൽ മാത്രമെ അദ്ദേഹത്തിന് ഉപ്പും മുളകിലേക്ക് തിരികെ വരാൻ പറ്റൂ എന്നായിരുന്നു അൽസാബിന്റെ മറുപടി.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X