നിഷ സാരംഗിന്‍റെ കുടുംബത്തിലെ സന്തോഷം! ചിന്നുവിന്‍റെ പിറന്നാളാഘോഷിച്ച് താരം! ചിത്രം വൈറല്‍! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് നിഷ സാരംഗ്. സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവെന്ന കഥാപാത്രത്തിെന്റ പേരിലാണ് താരം അറിയപ്പെടുന്നത്. ശക്തമായ പിന്തുണയാണ് ഈ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കാരിയായ വീട്ടമ്മയുടെ റോളില്‍ നിഷ തിളങ്ങുകയാണ്. സ്‌ക്രീനിലേത് കൂടാതെ രണ്ട് മക്കളുണ്ട് താരത്തിന്. മൊത്തം ഏഴ് മക്കളുടെ അമ്മയാണ് താനെന്ന് താരം പറഞ്ഞിരുന്നു. സ്‌ക്രീനിലെ മക്കളും അമ്മയെന്നാണ് വിളിക്കാറുള്ളത്.
മുടിയനും ലച്ചുവും കേശുവും ശിവയും പാറുക്കുട്ടിയുമായി നല്ല അടുപ്പമാണ് തനിക്കുള്ളതെന്നും താരം പറഞ്ഞിരുന്നു. ഇവരെല്ലാം എല്ലാ കാര്യങ്ങളെക്കുറിച്ചും പറയാറുണ്ട്. ലച്ചുവിന്റെ വിവാഹം കഴിഞ്ഞതോടെ ജൂഹി റുസ്തഗി ഉപ്പും മുളകിനോട് ബൈ പറയുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നായിരുന്നു ജൂഹി പറഞ്ഞത്. താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെന്നും താരം പറഞ്ഞിരുന്നു.

ലോക് ഡൗണായതിനാല്‍ ഷൂട്ടിംഗുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് പോവുകയായിരുന്നു. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ഉപ്പും മുളകും സംപ്രേഷണം ചെയ്തിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇവരെ കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മക്കള്‍ക്കൊപ്പം ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് നിഷ സാരംഗ്. മക്കളും കൊച്ചുമകനും വീട്ടിലുണ്ട്. നേരത്തെ വിവാഹം കഴിഞ്ഞതില്‍ ചെറുപ്രായത്തില്‍ തന്നെ അമ്മൂമ്മയാവാന്‍ കഴിഞ്ഞുവെന്ന് താരം പറഞ്ഞിരുന്നു.
ചിന്നുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കേക്ക് മുറിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിഷ സാരംഗ് ഇപ്പോള്‍. കുടുംബത്തിലെ കുഞ്ഞതിഥിയായ റയാനും ചിത്രത്തിലുണ്ട്. ഇടയ്ക്ക് ഉപ്പും മുളകും ലൊക്കേഷനിലേക്കും റയാനെത്തിയിരുന്നു. പാറുക്കുട്ടിയും റയാനും ഒരുമിച്ചുള്ള ചിത്രം വൈറലായി മാറിയിരുന്നു. എല്ലാവരേയും വിളിക്കാറുണ്ടെന്നും വിശേഷങ്ങളൊക്കെ തിരക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. നിഷ സാരംഗിന്റെ പുതിയ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. മിഥുന്‍ രമേഷായിരുന്നു ഉപ്പും മുളകും താരങ്ങളെ വീഡിയോ കോള്‍ ചെയ്തത്.


Click it and Unblock the Notifications