എല്ലാം കൈവിട്ട് പോയെന്നാണ് കരുതിയത്, 5-ാം വയസില്‍ അഭിനയിച്ച് കിട്ടിയ പൈസ ഉപയോഗിച്ചത് അതിനാണ്; അല്‍ സാബിത്ത്

ഉപ്പും മുളകിലെയും ചെറിയ പയ്യാനായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അല്‍ സാബിത്ത്. കേശു എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ കാഴ്ചവച്ചത്. പിന്നീട് സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന്‍ ശ്രദ്ധേയനായി. എന്നാല്‍ വ്യക്തിജീവിതത്തിലെ അല്‍ സാബിത്തിന്റെ നേട്ടങ്ങളാണ് പ്രശംസനീയം.

അമ്മ മാത്രമുള്ള കുടുംബത്തിന്റെ കൈത്താങ്ങായി നിന്നത് താരം ആയിരുന്നു. ജപ്തി ഭീഷണി നിന്ന വീട് തിരികെ പിടിക്കുകയും ലക്ഷങ്ങളുടെ കടം വീട്ടുകയുമൊക്കെ ചെയ്തു. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിച്ചതിന്റെ സന്തോഷത്തിലാണ് നടനും അമ്മയുമിപ്പോള്‍. ഔറ മീഡിയ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലൂടെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അല്‍ സാബിത്തും അദ്ദേഹത്തിന്റെ അമ്മയും.

al-sabith

'എനിക്ക് കുറച്ച് ഓവര്‍ പക്വത അല്ലേ എന്ന് എല്ലാവരും പറയാറുണ്ട്. സത്യത്തില്‍ അങ്ങനെ ആയതുകൊണ്ടാണ് കിളവന്‍ കേശു എന്ന് പലരും എന്നെ കളിയാക്കി വിളിക്കുന്നത്. ചെറിയ പ്രായത്തിലെ തന്നെ കുടുംബത്തിന്റെ ബാധ്യതകള്‍ ഒക്കെ ഏറ്റെടുക്കേണ്ടി വന്നതിനാലാവാം എനിക്ക് അങ്ങനെ പക്വത ഉള്ളതായി പലര്‍ക്കും തോന്നുന്നത്. സത്യത്തില്‍ അതൊന്നും ബാധ്യതകള്‍ അല്ല, വീടിന്റെ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുത്തു പോകുന്നതാണല്ലോ. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അപ്പോള്‍ സ്വാഭാവികമായിട്ടും നമ്മുടെ സ്വഭാവം അങ്ങനെ ആയിപ്പോകുമെന്ന്' അല്‍ സാബിത്ത് പറയുന്നു.

4 വയസ്സുള്ളപ്പോഴാണ് കേശു ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് ചെറിയ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തു. 5 വയസില്‍ ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു. നടി പ്രിയാമണിയുടെ സിനിമയായിരുന്നു അത്. ആ സിനിമയില്‍ അഭിനയിച്ച കിട്ടിയ പ്രതിഫലം കൊണ്ട് ഇവന്റെ സ്‌കൂളിലെ ഫീസാണ് അടച്ചത്. ഒന്നാം ക്ലാസ് മുതല്‍ സ്വന്തം കാശിന് പഠിക്കുന്ന ഒരാളാണ് അവന്‍.

അത്രയധികം ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ആയിരുന്നു ഞങ്ങള്‍. കയ്യില്‍ നിന്ന് ജീവിതം വഴി പോകുന്ന സാഹചര്യത്തിലാണ് നമ്മള്‍ അവിടെ നിന്നത്. എല്ലാവര്‍ക്കും അറിയുന്നതുപോലെ ഞങ്ങളുടെ വീടിന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് നമ്മളെ കൈപിടിച്ചു ഉയര്‍ത്തിയത്. മകന്റെ ഈ നേട്ടത്തില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുണ്ടെന്നാണ് അല്‍ സാബിത്തിന്റെ അമ്മ ബീന പറയുന്നത്.

al-sabith

10 വയസ്സാകുമ്പോള്‍ മകനെ ഒറ്റയ്ക്ക് കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിക്കാന്‍ പഠിപ്പിക്കണമെന്ന് ഒരാള്‍ അമ്മയോട് പണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ ഇപ്പോള്‍ പറയുന്നത് അവന്‍ പത്തു പന്ത്രണ്ടു വയസ്സായപ്പോള്‍ വീട്ടിലെ കടവും മാറ്റി, ഇപ്പോള്‍ കുടുംബത്തിലെ സകലമാന ചെലവും നോക്കുന്നത് അവനാണെന്നാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. സ്വയം അഭിമാനം തോന്നുന്ന നിമിഷമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. അവരുടെയൊക്കെ മുന്‍പില്‍ ജീവിച്ചു കാണിക്കുകയാണ് വേണ്ടതെന്ന് അമ്മ എപ്പോഴും പറയും. അങ്ങനെയാണ് ഇതുവരെ ഞങ്ങള്‍ ജീവിച്ചത്. പിന്നെ എന്റെ അമ്മയെ ഒരു അയണ്‍ ലേഡിയായിട്ടാണ് ഞാന്‍ കാണുന്നത്. എത്ര തകര്‍ന്നു പോയാലും ഉയര്‍ന്നു വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെയാണെന്നും അല്‍ സാബിത്ത് കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: al sabith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X