ഉപ്പും മുളകിലെ പൂജ വിവാഹിതയാണ്! ഹരിയാണ് ആദ്യം പ്രണയം പറഞ്ഞതെന്ന് താരം!പിന്തുണയില്‍ സന്തോഷം!

ഉപ്പും മുളകുമെന്ന പരമ്പര മലയാളിയുടെ സ്വീകരണമുറിയിലെ പതിവായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ അതേ പോലെ അവതരിപ്പിക്കുകയാണ് സംവിധായകനും സംഘവും. സ്വാഭാവിക അഭിനയവുമായാണ് താരങ്ങളെല്ലാം എത്താറുള്ളത്. പ്രോംപ്റ്റിങ്ങ് ഇല്ലാത്തതിനാല്‍ ഡയലോഗുകളൊക്കെ മനപ്പാഠം പഠിക്കാറാണ് പതിവെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. താരങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

അതിഥിയായെത്തുന്നവര്‍ക്കും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. മുടിയനെ വിവാഹം ചെയ്യണമെന്ന ആവശ്യമുന്നയിച്ചെത്തിയ പാവാടക്കാരിയായ പൂജയേയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചാനല്‍ പരിപാടിയില്‍ നിന്നുമാണ് അശ്വതി നായര്‍ ഉപ്പും മുളകിലേക്ക് എത്തിയത്. ആരാണ് ഈ പാവാടക്കാരിയെന്നുള്ള ചോദ്യമായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അശ്വതി വിശേഷങ്ങള്‍ പങ്കുവെച്ചത്.

 ഉപ്പും മുളകിലേക്ക് എത്തിയത്

ഉപ്പും മുളകിലേക്ക് എത്തിയത്

ഉപ്പും മുളകിലേക്കുള്ള വരവിനെക്കുറിച്ചും അശ്വതി നായര്‍ പറഞ്ഞിരുന്നു. ചാനലില്‍ പരിപാടി ചെയ്യുമ്പോള്‍ ഒപ്പമുള്ള അവതാരകനായ ലെനിനായിരുന്നു ഉപ്പും മുളകിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് പരിപാടിയിലേക്ക് എത്തിയത്. അവിടെ പോയി ചെയ്തുനോക്കിയതിന് ശേഷം അവരും ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് പൂജയായി മാറിയത്.

കൗതുകം തോന്നി

കൗതുകം തോന്നി

മുന്‍പൊന്നും അഭിനയം അത്ര സീരിയസായി എടുത്തിരുന്നില്ല. അതേക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ഒരവസരം വന്നപ്പോള്‍ ചെയ്ത് നോക്കാനൊരു കൗതുകം തോന്നി. അങ്ങനെയാണ് ഈ അവസരം സ്വീകരിച്ചത്. സൂര്യയിലെ പ്രോഗ്രാം പ്രൊഡ്യൂസറിനും അപ്പുറത്ത് പൂജയായി മലയാളി മനസ്സില്‍ ചേക്കേറാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് അശ്വതി.

 സിനിമയിലേക്ക്

സിനിമയിലേക്ക്

സിനിമാമോഹമൊന്നും മനസ്സിലില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ ഒന്ന് പയറ്റിനോക്കണം എന്ന തീരുമാനത്തിലാണ് താന്‍ ഇപ്പോഴെന്നും അശ്വതി പറയുന്നു. ഉപ്പും മുളകിലേക്ക് എത്തിയത് പോലെ ബിഗ് സ്ക്രീനിലേക്കും താരമെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തില്‍ താരത്തിന് ഭാവിയുണ്ടെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

 പ്രണയവിവാഹം

പ്രണയവിവാഹം

കൊച്ചിയില്‍ ജനിച്ച് വളര്‍ന്നയാളാണ് അശ്വതി. പ്രണയവിവാഹമായിരുന്നു അശ്വതിയുടേത്. പ്രണയമാണെന്ന് പറഞ്ഞതിന് ശേഷമായി അദ്ദേഹം വീട്ടിലേക്ക് വരികയായിരുന്നുവെന്നും അശ്വതി പറയുന്നു. ഫിറ്റ്‌നസ് പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. നൃത്തവും സൈക്ലിങ്ങും കൃത്യമായി ചെയ്യാറുണ്ട്. കോളേജ് പഠനകാലത്ത് മിക്ക പരിപാടികള്‍ക്കും താന്‍ പങ്കെടുക്കുമായിരുന്നുവെന്നും അശ്വതി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X