ഉപ്പും മുളകിലെ പാവാടക്കാരി നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയപ്പോള്‍! അടുത്ത ട്വിസ്റ്റ് ഇതാണോ?
അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് അശ്വതി നായര്‍ എത്തിയത്. പൂജ ജയറാം എന്ന കഥാപാത്രമായാണ് താരമെത്തിയത്. തുടക്കത്തില്‍ ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് അശ്വതിയേയും ഏറ്റെടുക്കുകയായിരുന്നു ആരാധകര്‍. മുടിയനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞായിരുന്നു പൂജ പാറമട വീട്ടിലേക്ക് എത്തിയത്. ഇവള്‍ക്ക് വട്ടുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു പൂജയുടേത്. ജോലി കിട്ടിയതിന് ശേഷം വിവാഹം നടത്താമെന്നും മൂന്ന് വര്‍ഷത്തിന് ശേഷം നോക്കമെന്നുമായിരുന്നു ബാലുവും നീലുവും പറഞ്ഞത്.
മുടിയനെ വിവാഹം ചെയ്യാനാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പൂജ സന്തോഷത്തോടെ പോയത്. എന്നാലും ഇടയ്ക്കിടയ്ക്ക് അച്ഛനേയും അമ്മയേയും കാണാനായി താനെത്തുമെന്നും പൂജ പറഞ്ഞിരുന്നു. ബാലു നാടകം ഷൂട്ട് ചെയ്യുമ്പോള്‍ പൂജയും എത്തിയിരുന്നു. മികച്ച വേഷമായിരുന്നു പൂജയ്ക്കായി ബാലു നല്‍കിയത്. ഗംഭീര പ്രകടനമായിരുന്നു താരത്തിന്റേത്. അഭിനയം മാത്രമല്ല ഫാഷനിലും പുലിയാണ് താനെന്ന് അശ്വതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലേറ്റസ്റ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഫോട്ടോ ഷൂട്ടില്‍ തിളങ്ങി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. മോഡലിംഗ് ചിത്രങ്ങളും വേറിട്ട മേക്കോവര്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഉപ്പും മുളകിലേക്ക് വന്നതോടെ ആരാണ് ഈ സുന്ദരിയെന്ന് അറിയാനായുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി നായരാണ് പൂജയായി എത്തിയതെന്ന് കണ്ടെത്തിയതും ആരാധകരായിരുന്നു.

ഉപ്പും മുളകിന് ശേഷം
ഉപ്പും മുളക് പോലൊരു ജനപ്രിയ പരമ്പരയിലേക്കെത്തിയതോടെ പൂജയുടെ കരിയറും മാറി മറിയുകയായിരുന്നു. ഉപ്പും മുളകിലേക്കുള്ള വരവിന് ശേഷം പിന്തുണ കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു. പൂജയുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമായി വരികയാണ്. ലച്ചുവുമായി തുടക്കത്തില്‍ താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നുവെങ്കിലും കഥാപാത്രത്തെ മനസ്സിലായതോടെ അത് നിര്‍ത്തുകയായിരുന്നു എല്ലാവരും.

ശക്തമായ പിന്തുണ
തനിക്ക് ലഭിക്കുന്ന പിന്തുണയില്‍ അങ്ങേയറ്റം സന്തോഷവതിയാണ് അശ്വതി. ഉപ്പും മുളകിനൊപ്പം ചേരാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. സുഹൃത്ത് മുഖേനയായാണ് ഈ പരിപാടിയിലേക്ക് എത്തുന്നത്. ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകന്‍ ഓക്കെ പറയുകയായിരുന്നു. മികച്ച പിന്തുണയാണ് എല്ലാവരും നല്‍കുന്നത്. തന്റെ വരവില്‍ ആരാധകരും സന്തോഷത്തിലാണെന്നറിഞ്ഞതില്‍ പൂജയ്ക്കും സന്തോഷമാണ്.
Recommended Video

സാരിയിലെ ചിത്രങ്ങള്‍
സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം അശ്വതി എത്തിയത്. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാരിയിലെ മാജിക്കിനോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയില്ലെന്നായിരുന്നു പൂജയും പറഞ്ഞത്. വ്യത്യസ്തമായ രീതിയിലാണ് ഓരോരുത്തരും സാരി അണിയുന്നത്. പെണ്‍കുട്ടികളെ സുന്ദരിയാക്കുന്ന വസ്ത്രം കൂടിയാണ് സാരിയെന്നും താരം കുറിച്ചിരുന്നു.

അടുത്ത ട്വിസ്റ്റ്
ഉപ്പും മുളകിലെ അടുത്ത ട്വിസ്റ്റിന് വേണ്ടിയാണോ ഈ മേക്കോവര്‍ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്കും മുന്നിലേക്കെത്തുന്നത്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്.


Click it and Unblock the Notifications