For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലേക്കുള്ള വരവില്‍ ഭര്‍ത്താവിന് താല്‍പര്യമുണ്ടായിരുന്നില്ല,ഇപ്പോള്‍ അത് മാറിയെന്ന് അശ്വതി

  |

  ഉപ്പും മുളകിലേക്കെത്തിയ പൂജ ജയറാമിനെ അവതരിപ്പിച്ചായിരുന്നു അശ്വതി നായരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. താരത്തിന്റെ പുതിയ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഉപ്പും മുളകിലേക്ക് എത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു താരം വാചാലയായത്.

  അഭിനയവും യാത്രയും ഡാന്‍സുമെല്ലാം പാഷനായി കൊണ്ടുനടക്കുന്നയാളാണ് അശ്വതി. കുടുംബത്തിലെല്ലാവരും ശക്തമായ പിന്തുണ നല്‍കി താരത്തിനൊപ്പമുണ്ട്. ഭര്‍ത്താവിന്റെ പിന്തുണയുള്ളതിനാലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും അത് വലിയ ഭാഗ്യമാണെന്നും താരം പറയുന്നു. തുടക്കത്തില്‍ താന്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് അത്ര താല്‍പര്യമില്ലായിരുന്നു. ഉപ്പും മുളകിലേക്കാണ് പോവുന്നതെന്നറിഞ്ഞതോടെയാണ് സമ്മതിച്ചതെന്നും അശ്വതി പറയുന്നു.

  യാത്രകളോടുള്ള ഇഷ്ടം

  യാത്രകളോടുള്ള ഇഷ്ടം

  യാത്ര ഒരുപാട് ഇഷ്ടമാണ്. ഇന്ന് വിളിച്ചിട്ട് നാളെ മൂന്നാര്‍ പോവാമെന്ന് പറഞ്ഞാല്‍ ഞാനൊക്കെയാണ്. വേറെ കുഴപ്പമൊന്നുമില്ലെങ്കില്‍ എല്ലാവരോടും പറഞ്ഞ് ഞാന്‍ ഇറങ്ങും അങ്ങനത്തെ പ്രകൃതമാണ്. ബാലിയാണ് പോയ സ്ഥലങ്ങളില്‍ ഏറെയിഷ്ടം, പിന്നെ കാശ്മീരും ബോംബെയും ഏറെയിഷ്ടമാണ്. ലഡാക്കാണ് പോവാന്‍ ഇഷ്ടമുള്ള സ്ഥലം. അവിടെ പോവണമെന്നുണ്ട്. കേദാര്‍നാഥും ലഡാക്കുമാണ് കൊതിപ്പിക്കുന്നത്. പുതിയ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്.

  ഭര്‍ത്താവിന്റെ പിന്തുണ

  ഭര്‍ത്താവിന്റെ പിന്തുണ

  കുടുംബത്തില്‍ എല്ലാവരും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഭര്‍ത്താവാണ് കൂടുതല്‍ പിന്തുണ നല്‍കുന്നത്. അവിടുന്ന് വിട്ടില്ലെങ്കില്‍ താനൊന്നുമാവില്ല. ഹരിയെന്നാണ് പേര്. അഭിനയത്തോട് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകുമാണ്, ഞാന്‍ ട്രൈ ചെയ്തുനോക്കട്ടയെന്ന് പറഞ്ഞപ്പോള്‍ ആയിക്കോട്ടെയെന്ന് പറയുകയായിരുന്നു. ആങ്കറിംഗും മോഡലിംഗും ഏതായാലും പുള്ളി നല്ല സപ്പോര്‍ട്ടാണ്. ശരിക്കും അതൊരു ഭാഗ്യമാണ്.

  വിവാഹിതയാണോ

  വിവാഹിതയാണോ

  താന്‍ വിവാഹിതയാണെന്ന് കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. മാരീഡാണോ ഇയാള്‍ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഇന്‍സ്റ്റയില്‍ അങ്ങനെ ഫോട്ടോ പോസ്റ്റ് ചെയ്യാറില്ല. ഹരി എച്ച് ആര്‍ ആയി വര്‍ക്ക് ചെയ്യുകയാണ്. ഭര്‍ത്താവും അമ്മയും അച്ഛനുമെല്ലാം മികച്ച പിന്തുണയാണ് നല്‍കുന്നത്. ഹരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ഹെന്ന തന്ന പണി

  ഹെന്ന തന്ന പണി

  ഹെന്നബെല്ല തന്റെ അടുത്ത സുഹൃത്താണ്. സൂര്യ മ്യൂസിക്കിലെ പരിപാടിയിലൂടെയാണ് ശ്രദ്ധ നേടിയത്. തമിഴില്‍ ഉറിയടി എന്നൊരു സിനിമയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുലുമാലിലൂടെ എനിക്ക് എട്ടിന്റെ പണിയാണ് തന്നത്. വയസ്സായ ഒരപ്പൂപ്പന്‍ വിളിച്ച് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അശ്വതിയാണ് കാരണമെന്നുമൊക്കെ പറഞ്ഞിരുന്നു. ഇത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി. എന്ത് ചെയ്യുമെന്നൊക്കെ ആലോചിക്കുകയായിരുന്നു. അശ്വതി ഇത് ഞാനാണ് അനൂപാണ്, പേടിക്കേണ്ടെന്ന് പറഞ്ഞു. ഹെന്ന കൂടെ നിന്ന് നന്നായിട്ട് അഭിനയിച്ചു. അശ്വതി നമ്പര്‍ ചോദിക്കൂയെന്നൊക്കെ പറഞ്ഞു.

  പ്ലാന്‍ ചെയ്ത് തന്നതാണ്

  പ്ലാന്‍ ചെയ്ത് തന്നതാണ്

  നിങ്ങളുദ്ദേശിക്കുന്ന അശ്വതിയല്ലെന്നൊക്കെ ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് അതേ അശ്വതി തന്നെയാണ്, എങ്ങനെയെങ്കിലും ഞാന്‍ വരാം എന്ന് പറഞ്ഞിരുന്നു. എനിക്ക് വയസ്സായവരെയൊക്കെ ഭയങ്കര ഇഷ്ടമാണ്. അത് ഭീകരമായിരുന്നു. ഹെന്ന പ്ലാന്‍ ചെയ്ത് പണി തന്നതാണ്. ഇത് പോലെയുള്ള പണി കൊടുക്കാന്‍ എനിക്ക് അറിയില്ല. ആരേയും വേദനിപ്പിക്കാന്‍ തനിക്കാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

  English summary
  Uppum Mulakum fame Aswathy Nair says that husband not intersted in her acting first, now he changed his attitude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X