ഉപ്പും മുളകിലെ പൂജ ജയറാം തന്നെയാണോ ഇത്? പാവാടക്കാരിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ഉപ്പും മുളകിലേക്കെത്തിയതോടെയാണ് അശ്വതി നായരെക്കുറിച്ച് എല്ലാവരും അന്വേഷിച്ച് തുടങ്ങിയത്. പൂജ ജയറാമായുള്ള വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. താരത്തിന്റെ വരവ് വേണ്ടിയിരുന്നില്ലെന്നും അമിതാഭിനയമാണെന്നുമായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറുവിഭാഗമാവട്ടെ പൂജയുടെ വരവ് നല്ലതായിരുന്നുവെന്നായിരുന്നു അഭിപ്രായപ്പെട്ടത്. വേറിട്ട ഭാവങ്ങളുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്താറുള്ളത്.

വിഷ്ണുവിനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പൂജ എത്തിയത്. പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയതിന് ശേഷം ആലോചിക്കാമെന്ന് പറഞ്ഞതോടെയായിരുന്നു പൂജ അടങ്ങിയത്. ഈ കൊച്ചിന് ശരിക്കും വട്ടുണ്ടോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അച്ഛനും അമ്മയും നിസാര പ്രശ്‌നത്തിന് അടി കൂടിപ്പോഴും പൂജ ഓടിയെത്തിയത് പാറമട വീട്ടിലേക്കായിരുന്നു. ഉപ്പും മുളകിലെ പാവാടക്കാരിയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അശ്വതി നായരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മുഖത്ത് കാണുന്നതല്ല സൗന്ദര്യം, ഹൃദയത്തിലാണ് ഭംഗി വേണ്ടതെന്നായിരുന്നു താരത്തിന്‍രെ ക്യാപ്ഷന്‍. നവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള താരത്തിന്റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ സാരിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു വൈറലായി മാറിയത്.

Aswathy

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

ഗുജറാത്തി സ്‌റ്റൈലിലാണല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫോട്ടോ നന്നായിട്ടുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ടായിരുന്നു. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. സൂര്യ മ്യൂസിക്കിലെ അവതാരക കൂടിയായ അശ്വതി നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമിലെ താരമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ളത്.

സുഹൃത്ത് മുഖേനയായാണ് അശ്വതി ഉപ്പും മുളകിലേക്ക് എത്തിയത്. ഉപ്പും മുളകും കുടുംബത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ മികച്ച പിന്തുണയാണ് താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പരമ്പരയിലെ താരങ്ങള്‍ക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം പാറുക്കുട്ടി പരമ്പരയിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X