ഉപ്പും മുളകിലെ പൂജ അത്ര നിസ്സാരക്കാരി അല്ല, നടിയുടെ ചിത്രം വൈറലാകുന്നു...

പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ബാലവും നീലവും മക്കളുമെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരു അംഗമാണ്. 2015 ആരംഭിച്ച പരമ്പര ആയിരത്തിലധികം എപ്പിസോഡുകൾ കടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയാണ് പൂജ. നീലുവിന്റേയും ബാലുവിന്റേടയും കുടുംബത്തിൽ എത്തിയ പുതിയ അതിഥിയ്ക്ക് രണ്ട് അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത് . ബാലുവിനേയും നിലുവിനേയും കൈയ്യിലെടുത്തത് പോലെ പ്രേക്ഷകരേയും പൂജ വളരെ വേഗം തന്നെ കയ്യിലെടുക്കുമെന്ന് ഉറപ്പാണ്.

aswathy s nair

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതി നായർ. ഇപ്പേൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് പൂനടിയുടെ ഒരു ചിത്രമാണ്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തികി കൂടിയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭരതനാട്യം ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഡാൻസിനോടുള്ള തന്റെ താൽപര്യം വെളിവാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇൻസ്റ്റഗ്രാമിലൂട പങ്കുവെച്ചിട്ടുണ്ട്. ഉപ്പും മുളകിലെ പൂജയായി എത്തിയ അശ്വതിയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രേക്ഷാഭിപ്രായമാണ് നടിയുടെ ചിത്രത്തിന് ലഭിക്കുന്നത്.

Recommended Video

Lachu Uppum Mulakum Exclusive Video | FilmiBeat Malayalam

സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമാണ് അശ്വതി. തന്റെ സ്റ്റൈലൻ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. അശ്വതിയുടെ ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയിൽ വൈറലാകാറുമുണ്ട്. സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരുപോല തിളങ്ങാൻ സാധിക്കുന്നുണ്ട്. ഇതിനെ കുറിച്ച് പ്രേക്ഷകരും പറയുന്നുണ്ട്. പട്ടു പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് മുടിയന്റെ സുഹൃത്തായ പൂജ എന്ന അശ്വതിയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ തിരയാൻ തുടങ്ങിയത്.

ലോക്ക് ഡൗണിന് ശേഷം വീണ്ടും പരമ്പര ആരംഭിച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ചിത്രീകരണം മുന്നോട്ട് പോകുന്നത്. നീലുവും ബാലുവും മുടിയനും കേശവും ശിവയുമായിരുന്നു ആദ്യത്തെ എപ്പിസോഡുകളിൽ എത്തിയത്. ഇപ്പോൾ പാറുക്കുട്ടിയും പരമ്പരയിൽ എത്തിയിട്ടുണ്ട്. പാറുക്കുട്ടി മടങ്ങി എത്തിയതോടെ പ്രേക്ഷകർ സന്തോഷത്തിലാണ് ഉപ്പും മുളകും പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ബേബി അമേയ. കുഞ്ഞിനെ പരമ്പരയിലേയ്ക്ക് തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയിരുന്നു.

പൂജ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X