പ്രിയപ്പെട്ട ബാലുവിന് ഇന്ന് പിറന്നാൾ, ആശംസയുമായി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിജു സോപാനം. ബിജു എന്ന പേരിനെക്കാലും പ്രേക്ഷകർക്ക് സുപരിചിതം ബാലു എന്ന പേരാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവിന്റെ 47ാം പിറന്നാളാണിന്ന്. പ്രിയ താരത്തിന് ആശംസയുമായിആരാധകർ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന്റെ വീഡിയോ പങ്കുവെച്ചും ചിത്രങ്ങളിലൂടേയുമാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

2005 മുതൽ സിനിമയിൽ ഉണ്ടെങ്കിലും ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ ഉപ്പും മുളകിലൂടെയാണ് ബൈജു പ്രേക്ഷകരുടെ പ്രിയങ്കരനായത്. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ബാലുവിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. മറ്റൊരു സീരിയൽ താരത്തിനും കിട്ടാത്ത സ്വീകാര്യതയാണ് ഉപ്പും മുളക് എന്ന പരമ്പരയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് താരം നേടിയെടുത്തത്.
കണ്ണീർ പരമ്പരകൾ ടെലിവിഷനിൽ നിറഞ്ഞാടുമ്പോഴായിരുന്നു ബാലുവും നീലുവും മക്കളും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. അഭിനയിക്കുകയാണെന്ന് തോന്നാത്ത തരത്തിലുള്ള പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഇത് തന്നെയാണ് ബൈജു സോപാനത്തെ പ്രേക്ഷകരുടെ ഹൃദത്തിലേയ്ക്ക് അടുപ്പിച്ചത്. താരത്തിന്റെ ഭാലു എന്ന കഥാപാത്രമാണ ഉപ്പും മുളകും പരമ്പരയുടെ പകുതി വിജയത്തിന്റെ കാരണവും.ബാലു എന്ന കഥാപാത്രം ചെറിയ രീതിയിൽ തന്റെ ജീവിതവുമായി സാമ്യം ഉണ്ട് എന്ന് ബിജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ചെറിയ വേഷങ്ങളിൽ വെള്ളിത്തിരയിൽ തലകാണിച്ച പോയ ബൈജു ഇപ്പോൾ മുഴുനീളം കഥാപാത്രങ്ങളുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കുട്ടൻപ്പിളളയുടെ ശിവരാത്രി, തട്ടും പുറത്ത് അച്യുതൻ, പതിനെട്ടാം പടി, ആദ്യരാത്രി, കമല, ഗൗതമന്റെ രഥം എന്നിങ്ങനെ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. അജു വർഗീസ് നായകനായി എത്തിയ കമലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതമന്റെ രഥത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്. സിനിമയ്ക്കൊപ്പം ഉപ്പും മുളക് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications