തെറ്റ് വരുത്തുമ്പോള്‍ പേടിക്കേണ്ടതില്ലെന്ന് റോവിന്‍, കാമുകന്റെ വാക്കുകളെ പിന്തുണച്ച് ജൂഹി റുസ്തഗിയും
ഉപ്പും മുളകിലെ ലച്ചുവിനെ പ്രേക്ഷകര്‍ ഇപ്പോഴും മറന്നിട്ടില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. ലച്ചുവിന്‍രെ വിവാഹം കഴിഞ്ഞതോടെയായിരുന്നു ജൂഹിയും പിന്‍വാങ്ങിയത്. ഇനി അഭിനയിക്കാനില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. ജൂഹി റുസ്തഗിയെ അറിയുന്നവര്‍ക്കെല്ലാം ഡോക്ടര്‍ റോവിനേയും അറിയാം. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ഇപ്പോഴില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
ഇടയ്ക്ക് യാത്രകള്‍ നടത്താറുണ്ട് ഇരുവരും. ജൂഹിയുടെ യൂട്യൂബ് ചാനലിലൂടെയാണ് യാത്രാവിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. അടുത്തിടെയായിരുന്നു ഇവര്‍ വീണ്ടും സജീവമായത്. ഇടയ്ക്ക് പോസ്റ്റുകളൊന്നും കാണാതായ സമയത്ത് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ എങ്ങും പോയിട്ടില്ലെന്നും എല്ലാം അറിയുന്നുണ്ടെന്നും പറഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഇരുവരും.
ജൂഹിയെ മാത്രമല്ല ഡോക്ടര്‍ റോവിനും ആരാധകരേറെയാണ്. മോഡലിംഗും പാട്ടുമൊക്കെയായി സജീവമാണ് റോവിന്‍. ഒരു മ്യൂസിക് ആല്‍ബത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും പിന്നീട് തങ്ങളുടെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നുവെന്നും ജൂഹിയും റോവിനും പറഞ്ഞിരുന്നു. റോവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജൂഹിയുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

തെറ്റുകൾ വരുത്താൻ ഭയപ്പെടരുത്. പരാജയപ്പെടാൻ തയ്യാറാകുക. നിങ്ങൾ പരാജയപ്പെടാൻ ആഗ്രഹിക്കുന്ന വഴിയിലും സ്ഥലത്തും സ്വയം പരാജയപ്പെടട്ടെ. തെറ്റുകൾ വരുത്തുക, പക്ഷേ സ്വയം എടുക്കുക. നിങ്ങളുടെ തെറ്റ് നിങ്ങളുടെ ഏറ്റവും വലിയ അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ വിമർശിക്കരുത്. അവരോടു പറയുക; 'അതെ ഞാൻ കുഴപ്പത്തിലാക്കി, അതിനാൽ എന്ത്! ഇത് എന്റെ തെറ്റാണ്, നിങ്ങളുടേതല്ല. നിങ്ങൾക്ക് സ്വന്തമായുണ്ടെന്നും റോവിന്‍ പറയുന്നു.
നമുക്കെല്ലാവർക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അതിൽ നിങ്ങളുടെ സ്വന്തം ശബ്‌ദം, നിങ്ങളുടെ സ്വന്തം ആശയങ്ങൾ, നിങ്ങളുടെ സത്യസന്ധത, നിങ്ങളുടെ ദുർബലത എന്നിവ വിശ്വസിക്കേണ്ടതുണ്ട്, അതിലൂടെ നിങ്ങളുടെ വഴി കണ്ടെത്താനാകും. നിങ്ങൾ നിർഭയനായിരിക്കേണ്ടതില്ല, ഭയം നിങ്ങളെ തടയാൻ അനുവദിക്കരുത്, നന്നായി ജീവിച്ച ജീവിതത്തിലേക്ക് നിങ്ങൾ തിരിഞ്ഞുനോക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. സമാധാനമെന്നുമായിരുന്നു റോവിന്‍ കുറിച്ചത്.


Click it and Unblock the Notifications