ലെച്ചുവിന്റെ ഭാവി വരന്റെ ഇഷ്ടങ്ങളാണ് ഇതൊക്കെ! ജൂഹിയ്ക്കും അങ്ങനെ? ഈ ചിത്രങ്ങള്‍ പറയും ചില സത്യങ്ങള്‍

ആയിരം എപ്പിസോഡ് പൂര്‍ത്താവുന്നതിന് മുന്നോടിയായിട്ടാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കി കൊണ്ടിരുന്നത്. അതിലൊന്ന് ലെച്ചുവിന്റെ വിവാഹമായിരുന്നു. സിദ്ധാര്‍ഥ് സുകുമാരന്‍ എന്ന കഥാപാത്രത്തെ കൊണ്ട് വന്ന് ലെച്ചുവിന്റെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞാലും താന്‍ എങ്ങും പോവില്ലെന്ന് പറഞ്ഞെങ്കിലും ലെച്ചുവിനെ ഇപ്പോള്‍ കാണാനേ ഇല്ല.

ഭര്‍ത്താവിനൊപ്പം ഹണിമൂണിന് പോയെന്ന് വരുത്തിയെങ്കിലും ലെച്ചുവിനെ കാണാത്തതിലുള്ള നിരാശയിലാണ് ആരാധകര്‍. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ലെച്ചു എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ ഭാവി വരനെ അടുത്തിടെയാണ് ജുഹി പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. ഡോക്ടറായ റോവിന്‍ ആണ് ജുഹിയുടെ മനസ് കീഴടക്കിയ ആള്‍. ഇപ്പോഴിതാ ഇവരുടെ പ്രണയത്തിലെ ചില പ്രത്യേകതകള്‍ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

 പ്രണയിച്ച് ജൂഹിയും റോവിനും

നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ റോവിനൊപ്പമുള്ള ചിത്രങ്ങള്‍ ജൂഹി പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച് പറഞ്ഞത് അടുത്തിടെയായിരുന്നു. ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. കറുപ്പ് നിറമുള്ള വസ്ത്രത്തിലായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. അവിടുന്ന് തന്നെ തന്റെ ജീവിതത്തിലെ ഭാവി വരനെയും സ്വന്തം സഹോദരനെയും ജൂഹി എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. ഇതോടെ ഇരുവരുടെയും പ്രണയവിശേഷങ്ങള്‍ അറിനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

പ്രണയിച്ച് ജൂഹിയും റോവിനും

പ്രണയത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ ഒന്നുമില്ലെങ്കിലും ഇരുവരും ഒന്നിച്ചുള്ള രസകരമായ ഫോട്ടോസ് നിരന്തരം പുറത്ത് വരികയാണ്. ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് കണ്ടതോടെ ഇരുവരുടെയും സേവ് ദി ഡേറ്റ് ആണോ എന്ന സംശയവും ആരാധകര്‍ക്ക് തോന്നി. അധികം വൈകാതെ യഥാര്‍ഥ ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ പോവുകയാണോ എന്ന ഗോസിപ്പുകളും പ്രചരി്ച്ചു. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

 പ്രണയിച്ച് ജൂഹിയും റോവിനും

അടുത്തിടെ റോവിന്‍ പങ്കുവെച്ചതും ജൂഹി പോസ്റ്റ് ചെയ്തതുമായ നിരവധി ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. ഇതോടെയാണ് മറ്റ് ചില കണ്ടുപിടുത്തം ആരാധകരും കണ്ടെത്തിയത്. റോവിന്റെ വസ്ത്രധാരണമായിരുന്നു ശ്രദ്ധേയം. ഇന്‍സ്റ്റാഗ്രാം അടക്കം റോവിന്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചിത്രങ്ങളിലെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവയാണ്. റോവിന്റെ ഇഷ്ട നിറം ഇതാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

പ്രണയിച്ച് ജൂഹിയും റോവിനും

അത് മാത്രമല്ല റോവിനൊപ്പം ചേര്‍ന്നതോടെ ജൂഹിയും അങ്ങനെ ആയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. റോവിന്റെ ഇഷ്ടാനുസരണം പോലെ അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളില്‍ ജൂഹിയും കറുപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. എന്തായാലും താരവിവാഹത്തെ കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ അതിന് മുന്‍പ് ഉപ്പും മുളകിലേക്കും ലെച്ചുവിനോട് തിരിച്ച് വരാനുള്ള അഭ്യര്‍ഥനയാണ് എല്ലാവര്‍ക്കുമുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X