അവനെ കെട്ടിയിട്ട് ഇവന്‍റെ കൂടെ നടക്കുകയാണോയെന്ന് ചോദിച്ചു! വെളിപ്പെടുത്തലുമായി ജൂഹി റുസ്തഗി!

ഉപ്പും മുളകുമെന്ന പരമ്പരയില്‍ നിന്നും ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി പിന്‍വാങ്ങിയത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. താരത്തിന്‍രെ പിന്‍മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സിദ്ധാര്‍ത്ഥുമായുള്ള വിവാഹം നടന്നതിന് പിന്നാലെയായാണ് ലച്ചു അപ്രത്യക്ഷയായത്. ലച്ചുവിനെ തിരികെക്കൊണ്ട് വന്നൂടേയെന്നുള്ള ചോദ്യങ്ങളായിരുന്നു ഈ സമയത്ത് ഉയര്‍ന്നത്. താരത്തെ ഒഴിവാക്കിയോ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ലൈവ് വീഡിയോയുമായി ജൂഹി റുസ്തഗി എത്തിയത്. പരമ്പരയില്‍ നിന്നും താന്‍ പിന്‍വാങ്ങാനുള്ള കാരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ പിന്‍മാറ്റമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. ഇതിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. റോവിന്‍ ജോര്‍ജുമായി പ്രണയത്തിലാണ് താനെന്ന് താരം സ്ഥിരീകരിച്ചതോടെ ഇവരുടെ വിവാഹമാണെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണോയെന്ന് വരെ തന്നോട് ചോദിച്ചിരുന്നതായി ജൂഹി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജൂഹിയും റോവിനും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജീവിതത്തിലെ പ്രണയവും വിവാഹവും

ജീവിതത്തിലെ പ്രണയവും വിവാഹവും

ഉപ്പും മുളകിന് പിന്നാലെയായി യഥാര്‍ത്ഥ ജീവിതത്തിലും ജൂഹി റുസ്തഗി വിവാഹിതയാവാന്‍ പോവുകയാമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. റോവിനുമായി പ്രണയത്തിലാണെന്നും ഇവരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് കഴിഞ്ഞുവെന്ന തരത്തിലുമൊക്കെയായിരുന്നു പ്രചരിച്ചത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ജൂഹിയും റോവിനും.

Recommended Video

Lachu Uppum Mulakum Exclusive Video | FilmiBeat Malayalam
കേരളവും രാജസ്ഥാനും

കേരളവും രാജസ്ഥാനും

രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ അച്ഛനായ രഘുവീര്‍ ശരണ്‍. 8 വര്‍ഷം മുന്‍പാണ് അദ്ദേഹം അന്തരിച്ചത്. അച്ഛന്റെ നാടിനേയും സംസ്‌കാരത്തേയും തനിക്കേറെ ഇഷ്ടമാണെന്ന് ജൂഹി പറയുന്നു. നോര്‍ത്തിന്ത്യന്‍ ശൈലിയില്‍ വിവാഹം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്റെ ബന്ധുക്കളെല്ലാം ഇപ്പോഴും അവിടെയുണ്ട്. കേരള സ്‌റ്റൈലിലും നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലുമായി വിവാഹം വേണമെന്ന് ജൂഹി പറഞ്ഞപ്പോള്‍ നോക്കാം, സമയമുണ്ടല്ലോയെന്നായിരുന്നു റോവിന്‍രെ മറുപടി.

വിവാഹം ഉടനില്ല

വിവാഹം ഉടനില്ല

വിവാഹത്തിന് ഒരു വര്‍ഷത്തെ സമയമുണ്ട്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് അടുത്തിടെയാണ്. ജിപ്‌സി ട്രാവലിംഗാണ് ലക്ഷ്യം വെക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പോയി അവിടത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ താമസിക്കും. അതിന്റെ കാര്യങ്ങളൊക്കെ ആയി വരുന്നതേയുള്ളൂ. വയനാട്ടിലേക്കായിരുന്നു ആദ്യ യാത്ര പോയത്. മൈസൂരിലേക്കും പോയിരുന്നു.

 പഠനത്തിലാണ് ശ്രദ്ധ

പഠനത്തിലാണ് ശ്രദ്ധ

പഠനത്തില്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയായാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയത്. പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നുവെങ്കിലും ഷൂട്ടിങ് കാരണം പഠനം പാതിവഴിയിലാവുകയായിരുന്നു. റോവിന്‍ എംബിബിഎസിന് ശേഷം പിജി ചെയ്യാനുള്ള പ്ലാനിലാണ്. ഒരു മാസം മുന്‍പാണ് താന്‍ ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതെന്ന് റോവിന്‍ പറയുന്നു. കാര്യങ്ങളെല്ലാം ഒന്ന് സെറ്റായതിന് ശേഷമേ വിവാഹം ഉണ്ടാവുകയുള്ളൂ.

അവര്‍ക്ക് ഇഷ്ടമായിരുന്നില്ല

അവര്‍ക്ക് ഇഷ്ടമായിരുന്നില്ല

അഭിനയവുമായി മുന്നേറഉന്നതിനിടയില്‍ പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നില്ല. ഇതില്‍ അച്ഛന്റെ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതൊന്നും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. അവരുടെ ഇടയില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് അഭിനയം നിര്‍ത്തിയത്. ഉപ്പും മുളകിലെ വിവാഹം ശരിക്കും നടന്നതാണെന്നായിരുന്നു പലരും കരുതിയത്. അതിന് ശേഷം പുറത്തൊന്നും ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും ജൂഹി പറയുന്നു.

പുറത്ത് പോവുമ്പോള്‍

പുറത്ത് പോവുമ്പോള്‍

സ്വന്തം വിവാഹം വരുമ്പോള്‍ പരമ്പരയില്‍ നിന്നും പിന്‍മാറുമെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അവരോട് പറഞ്ഞിരുന്നുവെന്നും ജൂഹി പറയുന്നു. ജൂഹി ഉപ്പും മുളകും നിര്‍ത്താനുള്ള കാരണം താനാണെന്ന് പറഞ്ഞ് കുറേപേര്‍ ദേഷ്യപ്പെട്ടിരുന്നു. അത്തരത്തിലുള്ള മെസ്സേജുകള്‍ തനിക്ക് ലഭിച്ചിരുന്നതായി റോവിന്‍ പറയുന്നു. നീ അവനെ കെട്ടിയിട്ട് ഇവന്റെ കൂടെയാണോ നടക്കുന്നതെന്ന് ഇടയ്ക്ക് അമ്മമാരൊക്കെ ചോദിച്ചിരുന്നു. റോവിനൊപ്പം പുറത്തേക്ക് പോയപ്പോളായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതെന്നും ജൂഹി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X