ജൂഹിക്കൊപ്പം രോവിനും! പ്രണയം പരസ്യമാക്കി ലച്ചു! പൂജ ചടങ്ങിലെ ചിത്രങ്ങള്‍ വൈറല്‍! കാണൂ!

Recommended Video

Lachu Uppum Mulakum Exclusive Video | FilmiBeat Malayalam

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലെ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്. ലച്ചുവിന്‍റെ ചില സ്വഭാവങ്ങള്‍ തനിക്കുമുണ്ടെന്നും കുറച്ച് സാമ്യങ്ങള്‍ തങ്ങളിലുണ്ടെന്നും ജൂഹി നേരത്തെ പറഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലൂടെ ജൂഹി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയാണ് ലച്ചുവിന്റെ പരിപാടി. പൊതുവെ മടിച്ചിയാണെങ്കിലും നീലു വിടാതെ പിന്തുടര്‍ന്ന് ജോലികള്‍ ചെയ്യിപ്പിക്കാറുണ്ട്. വീട്ടിലുള്ളവരെ വിമര്‍ശിക്കാനും കേശു-ശിവയ്ക്ക് പണി കൊടുക്കാനും ലച്ചു മുന്നിലുണ്ടാവാറുണ്ട്. സുഹൃത്തിന്റെ ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായ പോയപ്പോളായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാനുള്ള അവസരമെത്തിയത്. അടുത്തിടെയായിരുന്നു ലച്ചുവിന്‍റെ വിവാഹം കഴിഞ്ഞത്. സിദ്ധാര്‍ത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാന്‍ പോയ ലച്ചുവിന്‍റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പൊതുവേദിയില്‍ ലച്ചു തിളങ്ങിയത്. ഡോക്ടര്‍ രോവിനൊപ്പമായാണ് ലച്ചു പൂജ ചടങ്ങിലേക്ക് എത്തിയത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഉപ്പും മുളകും സംവിധായകന്‍റെ സിനിമ

ഉപ്പും മുളകും സംവിധായകന്‍റെ സിനിമ

ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയായിരുന്നു വെള്ളിയാഴ്ച നടന്നത്. സുഹൃത്തുക്കളും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ‘ഉപ്പും മുളകും' പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സൽ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഗത, വെട്ടുകളി പ്രകാശ്, പൗളി വത്സന്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

 കുടുംബാംഗങ്ങളെല്ലാം

കുടുംബാംഗങ്ങളെല്ലാം

ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാം കഴിയുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. സംവിധായകന്‍റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനായി താരങ്ങളെല്ലാം എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ശിവയും മുടിയനുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബസമേതമായാണ് പലരും എത്തിയത്.

ലച്ചുവിനൊപ്പം ഡോക്ടര്‍ രോവിനും

ലച്ചുവിനൊപ്പം ഡോക്ടര്‍ രോവിനും

ഡോക്ടര്‍ രോവിത്തിനൊപ്പമായാണ് ജൂഹി റുസ്തഗി പരിപാടിയിലേക്ക് എത്തിയത്.ഉപ്പും മുളകിന്‍റെ അണിയറപ്രവര്‍ത്തകരേയും ഒപ്പം അഭിനയിക്കുന്നവരെയുമെല്ലാം ജൂഹി രോവിതിന് പരിചയപ്പെടുത്തുന്നുണ്ട്. സന്തോഷത്തോടെ എല്ലാവരേയും പരിചയപ്പെടുകയും ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് ഇവര്‍ മടങ്ങിയത്. ഒരേ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ഇവരെത്തിയത്.

പ്രണയത്തെക്കുറിച്ച് പറഞ്ഞത്

പ്രണയത്തെക്കുറിച്ച് പറഞ്ഞത്

പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം പ്രണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയര്‍ന്നുവരാറുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെ പൊട്ടിപ്പാളീസായതാണ്. ഇപ്പോ നാലാമത്തേതില്‍ നില്‍ക്കുകയാണ്. ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് പാളീസാവുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്ന് ജൂഹി പറഞ്ഞത്.

 പ്രണയത്തിലാണോയെന്ന ചോദ്യം

പ്രണയത്തിലാണോയെന്ന ചോദ്യം

ഡോക്ടര്‍ രോവിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളില്‍ ജൂഹി രോവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഫോണിലെ അവസാനത്തെ മെസ്സേജിനെക്കുറിച്ചും കോളിനെക്കുറിച്ചും ചോദിച്ചപ്പോള്‍ രോവിനെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലെ ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു.

ലച്ചുവിന്റെ പോസ്റ്റ്

ലച്ചുവിന്റെ പോസ്റ്റ്

ഡോക്ടര്‍ രോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം എന്ന ക്യാപ്ഷനുമായാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൈപിടിച്ച് സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്.

തിരിച്ചുവരുന്നില്ലേ?

ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടത്തിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡീഡിയെന്ന ഡെയ്ന്‍ ഡേവിസാണ് സിദ്ധാര്‍ത്ഥായി എത്തിയത്. നേവി ഓഫീസറായ സിദ്ധുവിനൊപ്പം ഹണുമൂണാഘോഷിക്കാനായി പോയ ലച്ചു തിരികെ വരാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. പരമ്പരയില്‍ നിന്നും താരം പിന്‍വാങ്ങിയോ, തിരിച്ചുവരവ് വൈകുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X