ജൂഹി രുസ്താഗിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം! ഉപ്പും മുളകിലെയും ലെച്ചുവിന്റെ വീഡിയോ വൈറല്‍

ഉപ്പും മുളകിലെയും താരങ്ങളെല്ലാവരും തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. യുവാക്കള്‍ക്കിടയില്‍ ജൂഹി രുസ്താഗിയ്ക്കാണ് ഏറ്റവുമധികം ആരാധക പിന്തുണയുള്ളത്. പരമ്പരയില്‍ ലെച്ചുവായി അഭിനയിക്കുന്ന ജൂഹി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജൂഹി പുറത്ത് വിടുന്ന ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറാറുണ്ട്.

juhi

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാവുന്നത്. തനിക്ക് എറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കലയിലെ ക്ലിഫ് സ്റ്റോറീസില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമായിരുന്നു പുറത്ത് വന്നത്. പിന്നാലെ തന്നെ തരംഗമായി മാറിയിരിക്കുകയാണ്.

പാതി മലയാളിയായ ജൂഹി രാജാസ്ഥാനിലായിരുന്നു ജനിച്ചത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്നാട്ടുകാരിയുമായിരുന്നു. ജൂഹി രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് ടെലിവിഷന്‍ പരമ്പരയിലൂടെ കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X