For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ ലച്ചു തന്നെയാണോ ഇത്? കൂടെയുള്ള ചുള്ളന്‍ ആരാണെന്ന് ആരാധകര്‍! ഒടുവില്‍ ഉത്തരവും ലഭിച്ചു

  |

  പതിവില്‍ നിന്നും വ്യത്യസ്തമായെത്തിയ പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലൂടെയാണ് ഈ പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയായിരുന്നു പരമ്പര വരച്ചുകാണിച്ചത്. ബിജു സോപാനവും നിഷ സാരംഗുമായിരുന്നു പ്രധാന താരങ്ങള്‍. ഇടയ്ക്കിടയ്ക്ക് ഇരുവരുടേയും മാതാപിതാക്കളും ഇവര്‍ക്കരികിലേക്ക് എത്താറുണ്ട്. തുടക്കത്തില്‍ ആവറേജ് പ്രതികരണമായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്നീടാണ് പരമ്പര ക്ലിക്കായി മാറിയത്. പ്രേക്ഷകരുടെ സ്വീകരണമുറിയിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായി ഉപ്പും മുളകും മാറുന്ന സ്ഥിതിവിശേഷമായിരുന്നു പിന്നീട്. അഞ്ചാമത്തെ അതിഥിയായി പാറുക്കുട്ടി കൂടി എത്തിയതോടെ പരമ്പരയുടെ ലെവലും മാറുകയായിരുന്നു.

  ഏത് തരത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. അവരവരുടെ റോളുകളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട്. ഓരോ താരങ്ങളും. ഇവരൊക്കെ അഭിനയിക്കുകയാണോ എന്ന കാര്യത്തെക്കുറിച്ച് പലപ്പോഴും പ്രേക്ഷകര്‍ക്ക് ബോധമുണ്ടാവാറില്ല. അത് തന്നെയാണ് ഈ പരമ്പരയുടെ വിജയവും. സ്വഭാവികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് ഉപ്പും മുളകും. ഇടയ്ക്ക് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും പരമ്പരയെ ബാധിച്ചിരുന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ പരമ്പര മുന്നേറുന്ന കാഴ്ചയാണ്. ഈ പരമ്പരയിലെ ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിയെ അറിയാത്തവര്‍ വിരളമാണ്. ജൂഹിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഒപ്പമുള്ളത് ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്.

  ലച്ചുവിനൊപ്പമുള്ളത് ആരാണ്?

  ലച്ചുവിനൊപ്പമുള്ളത് ആരാണ്?

  സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലച്ചുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ പേര് ജൂങി റുസ്തഗി എന്നാണെങ്കിലും ആരാധകര്‍ക്ക് ലച്ചുവെന്ന് വിളിക്കുന്നതാണ് കൂടുതലിഷ്ടം. ലച്ചുവിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഒപ്പമുള്ളത് ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

  ആരാധകരുടെ ചോദ്യം

  ആരാധകരുടെ ചോദ്യം

  ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായി നിരവധി പേരാണ് ഇരുവരേയും കുറിച്ച് ചോദിച്ച് എത്തിയത്. ലച്ചുവിനൊപ്പം ഇദ്ദേഹം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും രോവിത് എന്നാണ് പേരെന്നും ഡോക്ടറാണെന്നുമുള്ള വിശദീകരണം ഇതിനിടയില്‍ ലഭിച്ചിരുന്നു. ലച്ചുവിന്റെ ഭാവിവരനാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ നേരത്തെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഫാന്‍സ് ഗ്രൂപ്പിലൂടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.

  ലച്ചുവിന് ലഭിക്കുന്ന പിന്തുണ

  ലച്ചുവിന് ലഭിക്കുന്ന പിന്തുണ

  പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജൂഹി റുസ്തഗി. ബാലുവിന്റെ മൂത്ത മകളായാണ് ലച്ചു എത്തിയത്. പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ ലച്ചു മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളെ എന്നും എല്ലാവരും കളിയാക്കാറുണ്ട്. ഭാവിയില്‍ വലിയ എഴുത്തുകാരിയായി മാറണമെന്ന മോഹവുമായാണ് ലച്ചുവിന്റെ നടപ്പ്. സഹോദരങ്ങളെ ലാളിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ലച്ചു. പാറുക്കുട്ടിയുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ലച്ചു താരമായി മാറാറുമുണ്ട്.

  ഇന്‍സ്റ്റഗ്രാമിലെ താരമാണ്

  ഇന്‍സ്റ്റഗ്രാമിലെ താരമാണ്

  ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ലച്ചു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലച്ചു പങ്കുവെക്കാറുണ്ട്. ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ലച്ചു. അഭിനയം മാത്രമല്ല നൃത്തത്തോടും തനിക്ക് താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പ് തന്നെ ലച്ചു വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയായിരുന്നു ലച്ചു വീണ്ടും ചിലങ്കയണിഞ്ഞത്. ലച്ചു തന്നെയായിരുന്നു ആ വിശേഷം പങ്കുവെച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

  പ്രിയതാരം മമ്മൂക്ക

  പ്രിയതാരം മമ്മൂക്ക

  മമ്മൂട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ലച്ചു വ്യക്തമാക്കിയിരുന്നു. നേരത്തെ താന്‍ ഉപ്പും മുളകും കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രിയിലും താല്‍പര്യമുണ്ടെന്നും ലച്ചു പറഞ്ഞിരുന്നു. അടുത്തിടെ ബിഗ് സ്‌ക്രീനില്‍ മുഖം കാണിക്കുകയും ചെയ്തിരുന്നു. ലച്ചുവിനെ മുഴുനീള സിനിമയില്‍ കാണുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ആരാധകരും പറഞ്ഞിരുന്നു.

  English summary
  Uppum Mulakum fame Juhi Rustagi's latest pic viral, do you know why?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X