ഉപ്പും മുളകിലെയും ലെച്ചുവിന് കിട്ടിയ അഡാറ് സമ്മാനം! തനിക്ക് ഒരിക്കല്‍ പോലും കിട്ടാത്തതാണെന്ന് ജൂഹി

ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും ഹിറ്റായത് പോലെ അതില്‍ അഭിനയിക്കുന്ന താരങ്ങളും ശ്രദ്ധേയരായി. ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പട്ടെ താരമായി മാറിയ സുന്ദരിയാണ് ജൂഹി റുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിക്കാണ് യുവാക്കളുടെ ഏറ്റവും വലിയ സപ്പോര്‍ട്ട് കിട്ടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജുഹി പങ്കുവെക്കുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്.

ജുഹിയുടെ പേരില്‍ ഫാന്‍ പേജുകള്‍ ആരാധകര്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ജുഹിയ്ക്ക് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വ്വ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം ജുഹി വ്യക്തമാക്കിയിരിക്കുന്നത്.

ജന്മദിനം ആഘോഷിച്ച് ലെച്ചു

ഉപ്പും മുളകിലും കഴിഞ്ഞ ദിവസം നിഷ സാരംഗിന്റെ പിറന്നാള്‍ ആയിരുന്നു ആഘോഷിച്ചത്. ഇപ്പോഴിതാ ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ലെച്ചു എന്ന ജൂഹിയും. നടിയ്ക്ക് ആശംസ നേര്‍ന്ന് നിരവധി ആളുകളാണ്എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ലെച്ചുവിനുള്ള ആശംസകളാണ്. പിറന്നാള്‍ ബഹളത്തിന് ശേഷമാണ് തനിക്ക് കിട്ടിയ സമ്മാനം നടി ആരാധകര്‍ക്കായി കാണിച്ച് കൊടുത്തത്. ഒരു കുഞ്ഞ് പഗിനെയാണ് ആരോ ജൂഹിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്. ബേബി മാര്‍ലി എന്ന് പേരിട്ടിരിക്കുന്ന പഗ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണെന്ന് പറഞ്ഞാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 ജൂഹി രുസ്തഗി എന്ന ലെച്ചു

ജൂഹി രുസ്തഗി എന്ന ലെച്ചു

1998 ജൂലൈ പത്തിന് രാജാസ്ഥാനിലായിരുന്നു ജൂഹി രുസ്തഗി ജനിച്ചത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്‌നാട്ടുകാരിയുമായിരുന്നു. ജനിച്ചത് രാജസ്ഥാനില്‍ ആണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് ലെച്ചു എന്ന പേരില്‍ അറിയപ്പെടുന്നത്.

ലെച്ചുവിന്റെ വില്ലത്തരങ്ങള്‍

ലെച്ചുവിന്റെ വില്ലത്തരങ്ങള്‍

ഉപ്പും മുളകിലും രണ്ടാമത്തെ മകളായി അഭിനയിച്ച് തുടങ്ങിയതോടെ ലെച്ചുവിനെ പ്രേക്ഷകരും ശ്രദ്ധിച്ചു. പരമ്പരയില്‍ വെള്ളിമൂങ്ങ എന്നാണ് എല്ലാവരും ലെച്ചുവിനെ കളിയാക്കി വിളിക്കുന്നത്. പാറമട വീട്ടില്‍ ലേശം കലാവാസന കിട്ടിയിട്ടുള്ളത് ലച്ചുവിനാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. കവിത എഴുതുന്നത് വീക്കനെസ് ആയ ലെച്ചുവിന്റെ കവിത ഇടയ്ക്ക് പുറത്ത് വരാറുണ്ട്. കവിത തലയ്ക്ക് കേറിയാല്‍ പിന്നെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന കാര്യം വരെ മറന്ന് പോവുന്ന സ്വഭാവക്കാരിയാണ് ലെച്ചു. അടുത്ത കാലത്ത് പല എപ്പിസോഡുകളിലും ലെച്ചുവിന്റെ കവിതയായിരുന്നു വിഷയം.

 ഫാന്‍ ഫോളോവേഴ്‌സ്

ഫാന്‍ ഫോളോവേഴ്‌സ്

ജൂഹി രുസ്തഗി, ലെച്ചു, ഉപ്പും മുളകിലെയും ലെച്ചു എന്നിങ്ങനെ പല പേരുകളിലായി നടിയ്ക്ക് ഫാന്‍സ് അസോസിയേഷനുകളുണ്ട്. സോഷ്യല്‍ മീഡിയ വഴി എന്തെങ്കിലും ഷെയര്‍ ചെയ്താല്‍ നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ലേശം ഗ്ലാമറസ് ലുക്കിലും മറ്റുമായി നില്‍ക്കുന്ന ജൂഹിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ വൈറലായിട്ടുണ്ട്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X