ടൊവിനോ തോമസിനോട് ഐ ലവ് യു പറഞ്ഞ് ഉപ്പും മുളകിലെയും ലെച്ചു! തന്റെ ക്രഷ് അദ്ദേഹത്തിനോട് ആണെന്നും നടി
ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെയും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരാണ് ജുഹി റുസ്തഗി. പരമ്പരയില്‍ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജുഹിയ്ക്ക് വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുള്ള നടി തന്റെ ഇഷ്ടങ്ങളും യാത്രകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ ഒത്തിരി കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജുഹി. ടൊവിനോ തോമസിനോട് തോന്നിയിട്ടുള്ള ക്രഷിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം കണ്ട് പകച്ച് നിന്ന നിമിഷത്തെ കുറിച്ചുമെല്ലാം ജുഹി വെളിപ്പെടുത്തിയിരിക്കുകയാണ്.

എല്ലാവരും തന്റെ പേര് തെറ്റിച്ചാണ് പറയുന്നത്. ജുഹി റുസ്തഗി എന്നാണ് എന്റെ പേര്. സിംപിള്‍ ഡ്രസ് ധരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഡ്രസ്സിങില്‍ ആരെയും പിന്തുടരാറില്ലെന്നും ജുഹി പറയുന്നു. വീട്ടുകാര്‍ വാങ്ങി തരുന്ന എനിക്ക് കംഫര്‍ട്ടിബിള്‍ ആയ വസ്ത്രമാണ് ഞാന്‍ ധരിക്കാറുള്ളത്. ഉപ്പും മുളകിലൂടെയും ആണ് എന്റെ കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ അത് നാല് വര്‍ഷമായിരിക്കുകയാണ്.

ഉപ്പും മുളകിലും കുട്ടിയായി അഭിനയിക്കുന്നത് കൊണ്ടാണ് ടാറ്റ് ചെയ്യാന്‍ പറ്റാതെ പോയത്. ടാറ്റു ഒക്കെ അടിക്കാന്‍ സമയം ഉണ്ടെന്നാണ് ജുഹിയുടെ അഭിപ്രായം. അതിനുള്ള ശരീരമുണ്ടോ എത്ര കിലോ ആണ് ശരീരഭാരം എന്ന അവതാരകന്റെ ചോദ്യത്തിന് 43 കിലോ ആണെന്നും അഭിമുഖത്തില്‍ നടി പറയുന്നു. ആറ് വര്‍ഷത്തോളം പാട്ട് പടിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലും ഹിന്ദിയില്‍ ഒരു കവിത ചൊല്ലി ജുഹി ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്.

ജീവിതത്തിലെ ആദ്യ ഉമ്മ ആര് തന്നതായിരുന്നു എന്ന ചോദ്യത്തിന് എന്റെ പപ്പ ആണെന്നായിരുന്നു ഉത്തരം. ഞാന്‍ പിറന്ന ഉടനെ എന്റെ അച്ഛന്‍ എനിക്ക് ഉമ്മ തന്നിരുന്നെന്ന് അമ്മ പറഞ്ഞ ഓര്‍മ്മ ഉണ്ടെന്നാണ് ജുഹി പറയുന്നത്.

നടി ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. വരത്തന്‍ ഒക്കെ കണ്ടപ്പോല്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അസൂയ ഒന്നുമല്ല, എങ്ങിലും ഐഷുവിന്റെ പ്രകടനം അന്തം വിട്ട് നോക്കി നില്‍ക്കാറുണ്ടെന്നും ജുഹി പറയുന്നു. ഇപ്പോള്‍ സിനിമയിലോ മറ്റെവിടെയും ആരുമായിട്ടും മത്സരമൊന്നുമില്ല.

വെള്ളിമൂങ്ങ എന്ന് വിളിക്കാന്‍ കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഉപ്പും മുളകിന്റെയും ഫസ്റ്റ് സക്രീപ്റ്റ് റൈറ്റര്‍ സുരേഷ് ബാബു ആണ് അങ്ങനെ വിളിച്ച് തുടങ്ങിയത്. കണ്ണ് കണ്ടിട്ടാണ് അങ്ങനെ വിളിച്ചതെന്ന് തോന്നുന്നു എന്നാണ് ജുഹി പറയുന്നത്. തനിക്ക് ആരെങ്കിലും സമ്മാനം തന്നിട്ടുണ്ടെങ്കില്‍ അതിലെല്ലാം മൂങ്ങയുടെ ചിത്രങ്ങള്‍ ഉണ്ടാവാറുണ്ട്.

സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുള്ളത് ടൊവിനോ ഏട്ടനോടാണെന്നാണ് ജുഹി പറയുന്നത്. ഉപ്പും മുളകിന്റെയും സെറ്റില്‍ ഒരിക്കല്‍ ടൊവിനോ വന്നിരുന്നെങ്കിലും ഇക്കാര്യം പറയാന്‍ പറ്റിയില്ല. എന്തായാലും ടൊവിനോ ഏട്ടാ... ഐ ലവ് യു സോ മച്ച് എന്ന് പറഞ്ഞ് തന്റെ സ്‌നേഹം നടി അവിടെ വെളിപ്പെടുത്തിയിരുന്നു.

വീട്ടില്‍ നിന്നും ഫുഡ് ഐറ്റംസ് കട്ടിട്ടുണ്ട്. അല്ലാതെ കട്ടെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ചോറും ചാള വറുത്തതുമാണ് തന്റെ ഇഷ്ടഭക്ഷണം. അച്ഛന്‍ രാജസ്ഥാന്‍ സ്വദേശി ആയതിനാല്‍ വീട്ടില്‍ നോണ്‍വെജ് ഐറ്റംസ് ഉണ്ടാക്കാറില്ല. പുറത്ത് നിന്നും വാങ്ങി കൊണ്ട് വന്നിട്ട് കഴിക്കാറുണ്ട്. പാറുക്കുട്ടിയാണ് ഇപ്പോള്‍ സെറ്റിലെ ഏറ്റവും ആകര്‍ഷണം. പാറു വലുതായി വരികയാണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് പറഞ്ഞാലും അത് അവളും തിരിച്ച് പറയാറുണ്ട്.


Click it and Unblock the Notifications