പ്രിയ വാര്യരെപ്പോലെ മിന്നിത്തിളങ്ങി ഉപ്പും മുളകിലെ ലച്ചു!! ജൂഹി റുസ്തഗിയുടെ ഫോട്ടോ വൈറൽ
ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ജൂഹി റുസ്തഗി. ഈ പേര് പ്രേക്ഷകർക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ലക്ഷ്മി ബാലചന്ദ്രൻ തമ്പി എന്ന ലച്ചുവിനെ അറിയാത്ത മലയാളികൾ ആരും തന്നെയുണ്ടാകില്ല. മലയാളം മിനിസ്ക്രീനിൽ ചരിത്രം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുകളും. അച്ഛൻ ബാലചന്ദ്രൻ തമ്പിയെന്ന ബാലുവിനേയും അമ്മ നീലിമയെന്ന നീലുവിനേയും അഞ്ചു മക്കളേയും ഇരും കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
നിരവധി പുതുമുഖ താരങ്ങളാണ് ദിനം പ്രതി മലയാള സിനിമയിൽ ചുവട് വയ്ക്കുന്നത്. എന്നാൽ ഒന്ന് രണ്ട് സിനിമകൾക്ക് ശേഷം ഇവരെ പിന്നീട് കാണാൻ സാധിക്കുകയില്ല. മലായള സിനിമയിലെ യുവനടിമാർക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ ലച്ചുവിന് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുട്ടി താരത്തിന്റെ ചിത്രങ്ങളാണ്.

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ
അടുത്തിടെ നടന്ന ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുളള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം ചിത്രങ്ങൾ പുറത്തു വിട്ടത്. മികച്ച സ്വീകാര്യതയായിരുന്നു അവയ്ക്ക് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു എൽ ഇടി ബൾബുമായിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

മലാഖയെ പോലെ
ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലായിരുന്നു ലച്ചു ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇരുട്ടിൽ വെളളം വസ്ത്രം ധരിച്ച് ശരിയ്ക്കും ഒരു മാലാഖയ്ക്ക് സമായിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇതിനു മുൻപ് എൽഇഡി പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ പ്രിയ വാര്യരുടേയും ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം ഇരുവരുടേയും ഫോട്ടോഷൂ

ചുവന്നവസ്ത്രത്തിൽ പ്രിയ
ലച്ചുവിന്റെ വെള്ള വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ പ്രിയ ചുവന്ന വസ്ത്രത്തിലായിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലായിരുന്നു എൽഇഡി ബൾബുകളുടെ പശ്ചാത്തലത്തിൽ താരം പ്രത്യക്ഷപ്പെട്ടത് പ്രിയയുടെ ആ ഫോട്ടോ ഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ലച്ചുവിന്റെ ചിത്രം വന്നതിനു പിന്നാലെ പ്രേക്ഷകർക്കിടയിൽ ഇത് ചർച്ചയായിരിക്കുകയാണ്.

ഒരു ലക്ഷത്തോളം ലൈക്കുകൾ
എൽഇഡി ബൾബിന്റെ പശ്ചാത്തലത്തിലുളള ചിത്രം മാത്രമല്ല വേറേയും ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിട്ടുണ്ട് മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. സാരി ഉടുത്ത് ക്ലാസിക്ക് ലുക്കിൽ റെയിൽവേ പാളത്തിൽ ഇരിക്കുന്ന ചിത്രങ്ങളും ഒരുകാലത്ത് വാഹന പ്രേമികളുടെ ഹരമായി മാറിയ പ്രീമിയർ പദ്മിനിയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ചിത്രവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. 1 ലക്ഷത്തോളം ലൈക്കുകളാണ് ചിത്രങ്ങൾ ലഭിക്കുന്നത്.


Click it and Unblock the Notifications