twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലു ഇല്ല, പകരം നീലുവിനോടൊപ്പം മാധവൻ തമ്പിയും ശാരദ അമ്മയും, ഉപ്പും മുളകും ടീം ബിഗ് സ്ക്രീനിൽ...

    |

    പ്രായവ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന പരമ്പരയാണ് ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. 2015 ൽ ആരംഭിച്ച ഷോ ഇന്നും വിജയകരമായി മുന്നേറുകയാണ്. ബാലു, നീലു എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ബാലചന്ദ്രൻ തമ്പി എന്ന ബാലുവായി ബിജു സോപാനം എത്തുമ്പോൾ നിഷ സാരംഗാണ് നീലുവാകുന്നത്.

    ബിജുവിനേയും നിഷയേയും പോലെയും തന്നെ പരമ്പരയിൽ മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കോട്ടയം രമേശും മനോഹരി ജോയിയുമാണ്. ബാലുവന്റെ അച്ഛനും അമ്മയുമയിട്ടാണ് ഇരുവരും എത്തുന്നത്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഉപ്പും മുളകും കുടുംബം സജീവമാണ്. ഇപ്പോഴിതാ കോട്ടയം രമേശും മനോഹരി ജോയിയും നിഷയും ഒന്നിച്ച് ഒരു സിനിമയിൽ എത്തുകയാണ്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് നിഷ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

       മൂന്ന്   പേരും   ഒന്നിക്കുന്ന ചിത്രം

    ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലാണ് മൂന്ന് പേരും ഇതാദ്യമയി ഒന്നിച്ചെത്തുന്നത്. ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിഷ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മൂന്നു പേരും സിനിമയിൽ സജീവമാണെങ്കിലും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. നീലുവിനും മാധവൻ തമ്പിക്കും ശാരദാമ്മക്കും ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മേപ്പടിയാനിൽ നിന്നുള്ള മറ്റൊരു ചിത്രവും നിഷ പങ്കുവെച്ചിട്ടുണ്ട്. മേപ്പടിയാൻ ലൊക്കേഷൻ ചിത്രം എന്ന് കുറിച്ചു കൊണ്ടാണ് നിഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

          സിനിമയിലും  സീരിയലിലും സജീവം

    ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് നിഷ . ചന്ദ്രോത്സവം, പരുന്ത്, കരയിലേക്ക് ഒരു കടൽദൂരം, മൈ ബോസ്, മാറ്റിനി, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, ലഡു, ലോനപ്പന്റെ മാമോദീസ, കപ്പേള, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ചിത്രങ്ങളിൽ നിഷ അഭിനയിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ തന്നെയായിരുന്നു നടി എത്തിയത്. ബിജു സോപാനവും നിഷയും ഒന്നിച്ചെത്തുന്ന ചിത്രമായ ലെയ്ക്ക് അണിയറയിൽ പുരോഗമിക്കുകയാണ്.

      കോട്ടയം  രമേശൻ

    ചെറിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കോട്ടയം രമേശൻ. വളരെ നേരത്തെ തന്നെ സിനിമയിൽ മുഖം കാണിച്ച താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് . ബാലുവിന്റെ അച്ഛൻ വേഷം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമയിലേയ്ക്കുള്ള രണ്ടാം വരവ്.ചിത്രത്തിലെ ഡ്രൈവർ കുമാരൻ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസ്, സീ യു സൂൺ എന്നീ ചിത്രങ്ങളിലും കോട്ടയം രമേശിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
     ആസിഫ് അലിയുടെ  അമ്മ വേഷം

    മനോഹരി ജോയ് പ്രേക്ഷകർക്ക് ഒരു പുതുമുഖമാണ്. എന്നാൽ വളര പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ആസിഫ് അലിയുടെ ചിത്രമായ കെട്ട്യാളാണ് എന്റെ മലാഖ എന്ന ചിത്രത്തിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലിയുടെ അമ്മ കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായിരുന്നു നടിക്ക് ലഭിച്ചത്. സിനിമയിിലും സീരിയലിലും ഒരുപോലെ സജീവമാണ് താരം.

    English summary
    Uppum Mulakum Fame Madhavan Thampi And Sharada Amma To Play Neelu's Parents In Meppadiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X