For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയെന്ന് നിഷ സാരംഗ്! പാറുക്കുട്ടി പറഞ്ഞ വിശേഷം ഇതാണെന്നും താരം!

  |

  ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയ്ക്ക് ആരാധകരേറെയാണ്. അഭിനേതാക്കള്‍ക്കും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. അമേയയുടെ കുടുംബത്തില്‍ കുഞ്ഞതിഥി എത്തുന്നുവെന്ന വിശേഷമായിരുന്നു അടുത്തിടെ പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേശു പിറന്നാളാഘോഷിച്ചത്. ലോക് ഡൗണായതോടെയാണ് ഉപ്പും മുളകിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. പുത്തന്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോക് ഡൗണ്‍ എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു.

  ലോക് ഡൗണായതോടെ കുടുംബത്തോടൊപ്പം കഴിയുകയാണ് താരങ്ങള്‍. മക്കള്‍ക്കും കൊച്ചുമകനുമൊപ്പമായാണ് താന്‍ സമയം ചെലവഴിക്കുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. സ്‌ക്രീനിലും ജീവിതത്തിലുമായി ഏഴ് മക്കളുടെ അമ്മയാണ് താനെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മക്കളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നിഷ സാരംഗ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിഷ സാരംഗ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കേശുവും കരയുകയായിരുന്നു

  കേശുവും കരയുകയായിരുന്നു

  ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അവരെയെല്ലാം വിളിക്കാറുണ്ട്. ഇടയ്ക്ക് താരങ്ങളെല്ലാം വീഡിയോ കോളുമായെത്തിയിരുന്നു. സങ്കടപ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു കേശുവിനെ വിളിച്ചത്. ആ സമയത്ത് കേശുവും കരയുകയായിരുന്നു. അമ്മയെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്. എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നുവെന്നും നിഷ സാരംഗ് പറയുന്നു.

  പാറുക്കുട്ടിയേയും വീഡിയോ കോള്‍ ചെയ്തു

  പാറുക്കുട്ടിയേയും വീഡിയോ കോള്‍ ചെയ്തു

  കുഞ്ഞുതാരമായ പാറുക്കുട്ടി മുതല്‍ മുടിയന്‍ വരെയുള്ളവരെ വീഡിയോ കോള്‍ ചെയ്യാറുണ്ട്. എല്ലാവരുമായും നല്ല കൂട്ടാണ് ഇപ്പോഴും. വീഡിയോ കോളില്‍ എന്നെ കണ്ടപ്പോള്‍ പാറുക്കുട്ടിക്ക് നല്ല സന്തോഷമായിരുന്നു. അമ്മായെന്ന് വിളിച്ചിരുന്നു അവള്‍. ഞാന്‍ ഭക്ഷണം കഴിച്ചു, ഇപ്പോള്‍ ഞാന്‍ തന്നെ മുടി കെട്ടുന്നുണ്ടെന്നുമായിരുന്നു അവള്‍ പറഞ്ഞത്. കുടുംബത്തില്‍ കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയും കുടുംബവും. അടുത്തിടെയായിരുന്നു പാറുക്കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹവാര്‍ഷികം ആഘോഷിച്ചത്.

  ലോക് ഡൗണ്‍ എപ്പിസോഡ്

  ലോക് ഡൗണ്‍ എപ്പിസോഡ്

  അടുത്തിടെ ലോക് ഡൗണ്‍ എപ്പിസോഡുമായി ഉപ്പും മുളകും ടീമെത്തിയിരുന്നു. താരങ്ങളെല്ലാം വീട്ടില്‍ നിന്നായിരുന്നു പരമ്പരയില്‍ പങ്കെടുത്തത്. അതിന്റെ എല്ലാ ക്രഡിറ്റും അണിയറപ്രവര്‍ത്തകര്‍ക്കുള്ളതാണ്. ആ ആശയം ഗംഭീരമായിരുന്നു. അതുപോലൊരു പരീക്ഷണത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇത് കണ്ട് പ്രേക്ഷകര്‍ക്കും സന്തോഷമായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ബാലു നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോയതിന്റെ പിറ്റേന്നാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. നീലുവും മക്കളെല്ലാം പാറമട വീട്ടിലുമായിരുന്നു. ഇതായിരുന്നു എപ്പിസോഡില്‍ കാണിച്ചത്.

  റയാനുണ്ട്

  റയാനുണ്ട്

  കൊച്ചുമകനായ റയാനും ഇപ്പോള്‍ വീട്ടിലുണ്ട്. അവനൊപ്പമുള്ളത് വലിയ സന്തോഷമാണ്. മക്കള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കിയും അടുക്കളത്തോട്ടം സംരക്ഷിച്ചുമൊക്കെയാണ് സമയം ചെലവഴിക്കുന്നത്. കുക്കിങ് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. സ്‌പെഷല്‍ വിഭവങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്. അത് പോലെ തന്നെ വര്‍ക്കൗട്ടൊന്നും മിസ്സാക്കാറില്ല ഇപ്പോള്‍. പച്ചക്കറിത്തോട്ടത്തിലെ കാര്യങ്ങളും നോക്കാറുണ്ടെന്നും താരം പറയുന്നു.

  പണ്ടത്തെ ശീലം

  പണ്ടത്തെ ശീലം

  ആരോഗ്യ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ കൊടുക്കേണ്ട സമയമാണ് ഇപ്പോഴത്തേത്. മുന്‍പ് വീടുകളുടെ വാതില്‍ക്കല്‍ കിണ്ടിയില്‍ വെള്ളം നിറച്ചുവെക്കാറുണ്ടായിരുന്നു. വീട്ടിനകത്തേക്ക് വരുന്നവരെല്ലാം ശുദ്ധിയായി കയറാനാണ് അങ്ങനെ ചെയ്യുന്നത്. ആ ശീലങ്ങള്‍ തിരിച്ചുകൊണ്ടുവരേണ്ട സമയമാണിത്. ഭക്ഷണത്തിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും നിഷ സാരംഗ് പറയുന്നു.

  English summary
  Uppum Mulakum fame Nisha Sarang missing her onscreen kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X