പത്താം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു! അച്ഛന്റെ മരണം മാനസികമായി തളര്‍ത്തിയെന്നും നടി നിഷ സാരംഗ്

ഉപ്പും മുളകും ജനപ്രിയ പരമ്പരയായി മാറിയതിന് പിന്നാലെയാണ് നീലിമ ബാലചന്ദ്രന്‍ എന്ന നീലുവിനും ആരാധക പിന്തുണ ലഭിച്ചത്. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു. പരമ്പരയിലെ അമ്മ വേഷമാണെങ്കിലും നീലുവിനെ അത്രമേല്‍ മനോഹരമാക്കാന്‍ നിഷയ്ക്ക് കഴിയാറുണ്ട്.

ഇടക്കാലത്ത് ഉപ്പും മുളകില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം നടി വെളിപ്പെടുത്തിയിരുന്നു. ഈ സമയത്ത് കേരളമൊട്ടാകെ നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. കുടുംബ ജീവിതം അത്ര സുഖകരമല്ലാതിരുന്ന നടി പല അഭിമുഖങ്ങളിലും അക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തോടെ തന്റെ മാനസികനില തന്നെ തകരുമെന്ന് കരുതി പോയ നിമിഷത്തെ കുറിച്ചും നിഷ സാരംഗ് വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

 നിഷ സാരംഗിന്റെ വാക്കുകളിലേക്ക്

അതിവേഗം ജനപ്രീതി സ്വന്തമാക്കിയ നടിയാണ് നിഷ സാരംഗ്. 1999 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു അഭിനയിച്ചതെങ്കില്‍ പിന്നീട് വലിയ വേഷങ്ങള്‍ ലഭിക്കുകയായിരുന്നു. ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് നിഷ സാരംഗ് എന്ന നടിയെ മലയാളക്കര തിരിച്ചറിയുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ എത്തുന്നതിന് മുന്‍പ് നടി ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അത്ര കാര്യമായി അറിവുള്ള കാര്യമല്ലായിരുന്നു.

 നിഷ സാരംഗിന്റെ വാക്കുകളിലേക്ക്

ഇതിനിടെ നടിയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരം വ്യാഖ്യനങ്ങളും വന്നു. തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും നടി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞതോടെയാണ് വ്യാജ പ്രചരണങ്ങള്‍ അവസാനിച്ചത്. വീട്ടുകാരും ബന്ധുക്കളും അറിഞ്ഞ് നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും (അച്ഛന്റെ മൂത്തപെങ്ങളുടെ മകന്‍). എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമപരമായി അവസാനിപ്പിക്കുകയായിരുന്നു.

നിഷ സാരംഗിന്റെ വാക്കുകളിലേക്ക്

എന്റെ അച്ചന് എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. കാരണം അദ്ദേഹം വളരെ വൈകിയാണ് വിവാഹം കഴിച്ചത്. അത് കൊണ്ട് വിവാഹം വൈകിപ്പിക്കേണ്ട എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്ന് കണ്ടപ്പോള്‍ തന്നെ നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടെന്ന് തന്നെ രണ്ട് മക്കളായി. വിവാഹത്തിന് ശേഷം കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അത് നീണ്ട് നിന്നില്ല.

 നിഷ സാരംഗിന്റെ വാക്കുകളിലേക്ക്

ഒടുവില്‍ ഞങ്ങള്‍ വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം എന്റെ വീട്ടില്‍ തന്നെ ആയിരുന്നെങ്കിലും വിവാഹമോചിതയായ ഒരു പെങ്ങള്‍ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആര്‍ക്കും തോന്നരുതെന്ന നിര്‍ബന്ധം അച്ഛനുണ്ടായിരുന്നു. അത് കൊണ്ട് തന്റെ മക്കളുമായി അച്ഛന്റെ സഹായത്തോടെ വാടക വീട്ടിലേക്ക് മാറി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പെട്ടെന്ന് മരിച്ചു. അത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്നും അച്ഛന്റെ മരണത്തിലൂടെ തന്റെ മാനസികനില തെറ്റുമോ എന്ന് പോലും ഭയപ്പെടുത്തിയിരുന്നതായും നിഷ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X