twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്താം ക്ലാസിലെ വിവാഹം നന്നായി! ആരോഗ്യമുള്ള അമ്മൂമ്മയാവാന്‍ കഴിഞ്ഞു! തുറന്നുപറച്ചിലുമായി നിഷ സാരംഗ്!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രമായെത്തുന്നത് നിഷയാണ്. സിനിമയിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ നിഷയെ വിശേഷിപ്പിക്കാറുള്ളത് ഉപ്പും മുളകിലെ നീലുവെന്നാണ്. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച കഥാപാത്രമാണ് നീലുവെന്ന് താരവും പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. നീലു സീരിയസായിരുന്നുവെങ്കില്‍ ബാലു ഒരിക്കലും ഇങ്ങനെയാവുമായിരുന്നില്ല. നീലുവെന്നാണ് കുടുതല്‍ പേരും തന്നെ വിളിക്കുന്നതെന്ന് നിഷ പറയുന്നു.

    നീലിമ എന്ന പേര് തനിക്കിഷ്ടമായിരുന്നുവെന്ന് താരം പറയുന്നു. ജീവിതം തന്നെ മാറ്റി മറിച്ച പരിപാടിയാണ് ഉപ്പും മുളകും. സിനിമയില്‍ ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കഴിഞ്ഞതോടെ നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തണ്ണീര്‍ മത്തനിലെ അമ്മയല്ലല്ലോ നീലു. നീലു ശരിക്കും പാവമാണ്. പരമ്പരയിലെപ്പോലുള്ള സ്വഭാവമല്ല ആരുടേതും. എല്ലാവരും അവരവരുടെ ബേസിക് സ്വഭാവം നിലനിര്‍ത്തുന്നുണ്ട്. കുട്ടികള്‍ എല്ലായിടത്തും കുസൃതിയാണ്. പരമ്പരയിലേക്ക് ലച്ചു തിരിച്ചുവരുമോയെന്നുള്ള ചോദ്യവും നിഷ സാരംഗിനോട് ചോദിച്ചിരുന്നു.

    Recommended Video

    Lachu Uppum Mulakum Exclusive Video | FilmiBeat Malayalam
    വരാതിരിക്കില്ലല്ലോ?

    വരാതിരിക്കില്ലല്ലോ?

    ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ച് വരുമോയെന്ന് നിഷ സാരംഗിനോട് ചോദിച്ചപ്പോള്‍ കല്യാണം കഴിപ്പിച്ച് വിട്ട കുട്ടി ഇടയ്‌ക്കെങ്കിലും സ്വന്തം വീട്ടിലേക്ക് തിരിച്ച് വരാതിരിക്കില്ലല്ലോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. അമ്മയോട് ചോദിച്ചാല്‍ ഇതിന് കൃത്യമായ മറുപടി ലഭിക്കുമല്ലോയെന്ന് അവതാരക പറയുമ്പോള്‍ നിഷ സാരംഗ് മൗനത്തിലായിരുന്നു. താനിനി പരമ്പരയിലേക്കില്ലെന്നായിരുന്നു ജുഹി റുസ്തഗി പറഞ്ഞത്. പഠനവുമായി മുന്നേറാണ് തീരുമാനമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ഇടയ്‌ക്കെങ്കിലും പരമ്പരയിലേക്ക് വന്നൂടേയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്.

    കുടുംബാംഗങ്ങളെക്കുറിച്ച്

    കുടുംബാംഗങ്ങളെക്കുറിച്ച്

    ഉപ്പും മുളകിലെ ഓരോ അംഗങ്ങളെക്കുറിച്ചും നിഷ സാരംഗിനോട് അവതാരക ചോദിച്ചിരുന്നു. ബാലു കുസൃതിയായ ഭര്‍ത്താവാണ്. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന കുട്ടി, അതാണ് കേശു. അവന് എല്ലാവരോടും ഭയങ്കര സ്‌നേഹമാണ്. അവന്റെ ഹോബി ഭക്ഷണം കഴിക്കലാണ്. അത്യാവശ്യം ചില പാരവെപ്പ് ഉണ്ടെന്നേയുള്ളൂ, ലച്ചുവിനും എല്ലാവരേയും ഇഷ്ടമാണ്. ശിവാനി ഇടയ്ക്ക് വലിയ ആളെപ്പോലെ സംസാരിക്കും, എന്നാല്‍ ഒന്നുമില്ലാതാനും. പാറുക്കുട്ടി ചക്കരമുത്താണ്. എന്താണ് കാണിക്കുന്നതെന്ന് അവള്‍ക്ക് അറിയില്ല.

    മുടിയനെ കല്യാണം കഴിപ്പിക്കണം

    മുടിയനെ കല്യാണം കഴിപ്പിക്കണം

    സിദ്ധാര്‍ത്ഥ് നല്ല മരുന്നാണ്. മുടിയന് ഇടയ്ക്ക് ബാലുവിന്‍രെ സ്വഭാവമുണ്ട്. ഇടയ്ക്ക് ഓരോ അബദ്ധത്തില്‍ ചെന്ന് ചാടും. ഇനി മുടിയനെക്കൂടി കല്യാണം കഴിപ്പിക്കണം. ഇപ്പോഴൊന്നും കെട്ടിക്കില്ല. എന്റെ കല്യാണം എന്നാണെന്ന് അവന്‍ ഇടയ്ക്ക് ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇവരെയൊക്കെ നല്ല രീതിയില്‍ നോക്കുന്ന ഹാപ്പിയായുള്ള വീട്ടമ്മ, അതാണ് നീലു.

    റയാനെക്കുറിച്ച്

    റയാനെക്കുറിച്ച്

    മകളുടെ മകനായ റയാനെക്കുറിച്ചും നിഷ സാരംഗ് വാചാലനായിരുന്നു. റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊന്നുമാവാറില്ല. അവന്‍ കിടക്കുമ്പോള്‍ ഒു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല. അത് കൊണ്ട് ചെന്നാലേ അവിടെ ഹാപ്പിയാവുള്ളൂ.

    വിവാഹാലോചനകള്‍

    വിവാഹാലോചനകള്‍

    വീട്ടിലായാലും സെറ്റിലായാലും എല്ലാം സന്തോഷമാണ്. 8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോയെന്നും നിഷ ചോദിക്കുന്നു. ആരോഗ്യമുള്ളതിനാലാണ് എല്ലാം ചെയ്യാനാവുന്നത്.

    വലിയ  സൗന്ദര്യം ആവശ്യമില്ല

    വലിയ സൗന്ദര്യം ആവശ്യമില്ല

    സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കാന്‍ വലിയ സൗന്ദര്യമൊന്നും ആവശ്യമില്ല. കഴിവും ഭാഗ്യവുമാണ് വേണ്ടത്. ശാരംഗധരന്‍ എന്ന പേരാണ് ചുരുങ്ങി സാരംഗായി മാറിയത്. വിളിക്കാന്‍ എളുപ്പമാണ്. സ്‌കൂളില്‍ നിഷ മോള്‍ കെഎസ് എന്നാണ്. അതുമായി ബന്ധപ്പെട്ട് അമ്മയോട് യുദ്ധമുണ്ടാക്കിയിരുന്നു. കൂടെപ്പഠിച്ചവരൊക്കെ ഇടയ്ക്ക് ഇവിടെ വന്നിരുന്നു. കേശുവും ശിവയും ഇതെന്താ ജാഥയോ എന്നായിരുന്നു ചോദിച്ചത്. എല്ലാവരും നിഷ മോള്‍ എന്ന് വിളിച്ചപ്പോള്‍ ചമ്മലായിരുന്നു. ഒരു മോളേയുണ്ടായിരുന്നുള്ളൂ, അതോണ്ടാണ് പേരിനൊപ്പം മോള്‍ വന്നത്.

    ഗോസിപ്പുകളോട്

    ഗോസിപ്പുകളോട്

    ഹോട്ടല്‍ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഇതിനിടയില്‍ പറ്റില്ല. ഇതൊക്കെ കഴിഞ്ഞിട്ട് ചെയ്യണം. കൊച്ചിയിലല്ല, കോഴിക്കോടാണ് പ്ലാന്‍ ചെയ്യുന്നത്. മതി, വയര്‍ നിറഞ്ഞുവെന്ന് പോവുന്ന തരത്തിലുള്ള റസ്‌റ്റോറന്റ് തുടങ്ങാനാണ് സ്വപ്‌നം. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പരിചയമുള്ളവരാരും ചോദിച്ചിരുന്നില്ല. കൂടെപ്പഠിച്ചവരൊക്കെ കമന്റുമായി എത്തിയിരുന്നു. അറിയാത്തവരും ചൊറിയാനായി വരുന്നവരുമൊക്കെ ചോദിക്കുന്നത് താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും നിഷ പറയുന്നു. സ്വന്തം ജീവിതത്തില്‍ അനുഭവം വരുമ്പോള്‍ അവര് പഠിച്ചോളും. ഗോസിപ്പുകളൊന്നും തന്നെ വേദനിപ്പിച്ചിട്ടില്ല. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. പറയുന്നവരെപ്പോലെ ഞങ്ങള്‍ക്കും കുടുംബമുണ്ട്. അതോര്‍ക്കുക.

    English summary
    Nisha Sarang reveals about her family.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X