നിഷ സാരംഗിന് മമ്മൂട്ടിയെ ജീവനാണ്! അതിനുള്ള കാരണങ്ങള്‍ ഇതാണെന്ന്താരം! സഹോദരിയാവണം ഇനി
വേറെന്തെങ്കിലും ചെയ്യുന്നതിനേക്കാളും തൃപ്തിയാണ് ഉപ്പും മുളകും ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് നിഷ സാരംഗ് പറയുന്നു. ഇബ്രൂസ് ഡയറിയില്‍ ഇബ്രാഹിം കുട്ടിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തേലും ചെയ്യണമെന്നുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യമൊക്കെ ഉപ്പും മുളകില്‍ ലഭിക്കാറുണ്ട്. ഡബ്ബ് ചെയ്ത് ചെയ്യുമ്പോള്‍ പലതും മിസ്സാവും. അതേ പോലെ കിട്ടിയെന്ന് വരില്ല, എന്നാല്‍ സ്‌പോട് ഡബ്ബിംഗായാല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറയുന്നു.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും നിഷ സാരംഗ് പറഞ്ഞിരുന്നു. ഇബ്രാഹിം കുട്ടിക്കൊപ്പമുള്ള അഭിമുഖത്തിന്റെ വീഡിയോ താരവും പങ്കുവെച്ചിരുന്നു. ഉപ്പും മുളകിന്റെ ആരാധകനാണ് താനെന്ന് വ്യക്തമാക്കി നേരത്തെ മമ്മൂട്ടിയും എത്തിയിരുന്നു. ഉപ്പും മുളകും ടീമിനൊപ്പം സെല്‍ഫിയെടുത്തിരുന്നു അദ്ദേഹം. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

റയാന്റെ വികൃതികള്‍
പേരക്കുട്ടികളെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. അവരാണ് തീരുമാനിക്കുന്നത് നമ്മള്‍ എന്ത് ചെയ്യണമെന്ന്. ബാപ്പുവെന്നാണ് അവര്‍ വിളിക്കുന്നത്. നമുക്ക് അങ്ങനെ ചെയ്താലോയെന്ന് അവര്‍ പറയും. അത് ചെയ്ത് കൊടുക്കും. ഇവിടെയും അതാണ് അവസ്ഥയെന്നായിരുന്നു നിഷയും പറഞ്ഞത്. കിടക്കുമ്പോള്‍ 2 മണിയൊക്കെയാവും. ഇവനാണെങ്കില് ഉറക്കമേയില്ല. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ കിടക്കാന്‍ 2 മണിയൊക്കെയാവും. നേരത്തെ കിടക്കാമെന്ന് കരുതിയാല്‍ അത് നടക്കില്ല. ഇവന്റെയും അച്ഛന്റെയും കളിയുടെ ശബ്ദം കേള്‍ക്കാം.

മമ്മൂട്ടി സീരിയലിലോ?
കേക്ക് ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മകളെന്നും നിഷ് സാരംഗ് പറഞ്ഞിരുന്നു. തന്‍രെ പിറന്നാളിന് അത്തരത്തിലുള്ള കേക്കായിരുന്നു ഉണ്ടാക്കിയത്. സ്ത്രീയിലായിരുന്നു ആദ്യം ഇക്കയെ കണ്ടത്. അന്ന് ഞാന്‍ പറഞ്ഞത് മമ്മൂക്ക സീരിയലില്‍ അഭിനയിക്കുന്നുവെന്ന്. പിന്നീടാണ് മനസ്സിലായത് അത് ഇക്കയല്ലെന്ന്. ഇത് പോലെ തന്നെയായിരുന്നു കവിയൂര്‍ പൊന്നമ്മ ചേച്ചിക്കും സംഭവിച്ചത്. സീരിയലും വെച്ച് അടുക്കളയിലേക്ക് പോയപ്പോഴാണ് മമ്മൂട്ടിയുടെ ശബ്ദം കേട്ടത്. മമ്മൂസ് സീരിയലിലോ എന്നായിരുന്നു ചേച്ചി ചിന്തിച്ചത്. പിന്നെയാണ് അത് പോലൊരാളാണെന്നും ആ ആള്‍ ആരാണെന്നുമൊക്കെ മനസ്സിലാക്കിയത്.

മമ്മൂട്ടിയോടുള്ള ഇഷ്ടം
മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ചും നിഷ സാരംഗ് പറഞ്ഞിരുന്നു.അടുത്ത ജന്മത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി ജനിക്കണമെന്നാണ് ആഗ്രഹം. ഇവിടെ മക്കളോടൊക്കെ ഈ ആഗ്രഹത്തെക്കുറിച്ച് പറയാറുണ്ട്. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, വാത്സല്യം ഇതൊക്കെ കാണുമ്പോള്‍ ഇത് പോലൊരു ബ്രദര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. ജീവിതത്തിലും അദ്ദേഹം അത് പോലെ തന്നെയല്ലേയെന്നും നിഷ സാരംഗ് ചോദിച്ചിരുന്നു. ഭയങ്കര കെയറിംഗാണ് അദ്ദേഹമെന്നായിരുന്നു ഇബ്രാഹിം കുട്ടി പറഞ്ഞത്.

അടുത്ത ജന്മത്തില്‍
റഹ്മാനൊക്കെയായിരുന്നു ഒരുകാലത്ത് സ്ഥിരമായി ഇക്കയുടെ അനിയനായി അഭിനയിച്ചിരുന്നത്. ഭയങ്കര കെയറും കൊഞ്ചിക്കലുമൊക്കെയാവുമ്പോള്‍ ഞങ്ങള്‍ക്ക് അസൂയയും കുശുമ്പും തോന്നിയിരുന്നുവെന്നായിരുന്നു ഇബ്രാഹിം കുട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ അഭിമുഖം കിട്ടിയാലെല്ലാം അരിച്ച് പെറുക്കി വായിക്കാറുണ്ട് താനെന്നായിരുന്നു നിഷ പറഞ്ഞത്. നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ചും ഒത്തുചേരലിനെക്കുറിച്ചുമൊക്കെ വായിക്കുമ്പോള്‍ എന്ത് സ്‌നേഹമാണ് എന്നാണ് വിചാരിക്കാറുള്ളത്. അടുത്ത ജന്മത്തില്‍ അദ്ദേഹത്തിന്റെ സഹോദരിയാവണം തനിക്കെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











