പാറുക്കുട്ടിയുടെ വീട്ടില്‍ വീണ്ടുമൊരു സന്തോഷം! ആഘോഷത്തിന് ഇരട്ടിമധുരമാണ് ഇത്തവണ! ചിത്രം വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര. പരമ്പരയിലെ അഭിനേതാക്കളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ക്ലബുകള്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെത്തിയിരുന്നു. അപ്പോഴെല്ലാം പ്രേക്ഷകര്‍ ചോദിച്ചത് പാറുക്കുട്ടിയെ ആയിരുന്നു.

ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറുക്കുട്ടി എത്തിയത്. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും മകളാണ് അമേയ. നാലാം മാസം മുതല്‍ പാറുക്കുട്ടി ഉപ്പും മുളകിനൊപ്പമുണ്ട്. ആദ്യമായി അച്ഛായെന്ന് വിളിച്ചതും ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. ചേച്ചിക്കുട്ടിയാവാന്‍ പോവുകയാണ് പാറുക്കുട്ടി എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. ഇതിന് പിന്നാലെയായാണ് പാറുക്കുട്ടിയുടെ അച്ഛനും അമ്മയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

വിവാഹ വാര്‍ഷികം

വിവാഹ വാര്‍ഷികം

8ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു പാറുക്കുട്ടിയുടെ അച്ഛനും അമ്മയും ആഘോഷിച്ചത്. വിവാഹത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഉപ്പും മുളകിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. അമേയ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പരമ്പരയിലെ പേരായ പാറുക്കുട്ടിയെന്നാണ് എല്ലാവരും ഇപ്പോള്‍ മകളെ വിളിക്കുന്നതെന്ന് അമ്മ പറഞ്ഞിരുന്നു. അതോടെ തങ്ങളും ആ പേര് തന്നെ വിളിച്ച് തുടങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് ചാനല്‍ പരിപാടിയും പാറുക്കുട്ടിയുടെ അമ്മ പങ്കെടുത്തിരുന്നു.

 ഇരട്ടി സന്തോഷം

ഇരട്ടി സന്തോഷം

ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി സന്തോഷമാണ്. കുടുംബത്തിലേക്ക് മൂന്നാമതായി കുഞ്ഞതിഥി എത്തുകയാണെന്നുള്ള വിശേഷം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. നിറവയറുമായി മക്കള്‍ക്കൊപ്പം നില്‍ക്കുന്ന അമ്മയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു. പാറുക്കുട്ടി ഇനി ചേച്ചിയാവാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അതിന് പിന്നാലെയായാണ് പുതിയ സന്തോഷവും എത്തിയത്.

കുഞ്ഞതിഥി

കുഞ്ഞതിഥി

ഒരു മാസത്തിനുള്ളില്‍ കുഞ്ഞതിഥി എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഉപ്പും മുളകിലേക്ക് കുഞ്ഞതിഥിയായാണ് പാറുക്കുട്ടി എത്തിയത്. ആദ്യമായി അച്ഛായെന്ന് വിളിച്ചതും മുടി വെട്ടിയതും പിറന്നാളാഘോഷിച്ചതിനുമെല്ലാം പ്രേക്ഷകരും സാക്ഷികളായിരുന്നു. പാറുക്കുട്ടിയെ കാണാനായാണ് പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്. പ്രായം കുറഞ്ഞ ബാലതാരത്തിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്.

ആശംസകളോടെ

ആശംസകളോടെ

പാറുക്കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ആശംസകള്‍ പ്രചരിച്ചത്. പുതിയ ചിത്രവും പുറത്തുവന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ വിശേഷം വൈറലായി മാറിയത്. നീലുവിനേയും ബാലുവിനേയും തനിക്കേറെ ഇഷ്ടമാണെന്ന് ഇതിനകം പാറുക്കുട്ടി തെളിയിച്ചിരുന്നു. ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്ത് വിശേഷങ്ങള്‍ തിരക്കാറുണ്ടെന്ന് നീലുവും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X