പാറുക്കുട്ടി വലുതാമ്പോള്‍ വായിച്ചോളം! കേരളം പാറുക്കുട്ടിയെ നെഞ്ചിലേറ്റാന്‍ ഒരു കാരണം ഇതാണ്, വീഡിയോ
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ രംഗത്ത് അഭിനേത്രിയായി കൈയടി വാങ്ങിയ താരമാണ് ബേബി അമേയ. കേവലം ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ മുതലാണ് അമേയ ഉപ്പും മുളകും പരമ്പരയില്‍ അഭിനയിച്ച് തുടങ്ങുന്നത്. സാധാരണ വീടുകളിലുള്ള കുഞ്ഞുങ്ങളെ പോലെ പാറുക്കുട്ടി എന്ന് വിളിക്കുന്ന അമേയ വളര്‍ന്നു.
പരമ്പരയില്‍ ബാക്കി കഥാപാത്രങ്ങള്‍ക്കെല്ലാം സ്‌ക്രീപ്റ്റ് നോക്കി അഭിനയിക്കേണ്ടി വരുമ്പോള്‍ പാറുക്കുട്ടിയ്ക്ക് മാത്രമായിരുന്നു തോന്നിയത് പോലെ വരാനുള്ള അനുമതി ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്‌ക്രീപ്റ്റിലെ ഡയലോഗുകള്‍ വരെ പറയാന്‍ പാകത്തിന് പാറു വളര്‍ന്നിരിക്കുകയാണ്. ലോക്ഡൗണിലായതോടെ വീട്ടില്‍ നിന്നുള്ള കുഞ്ഞുതാരത്തിന്റെ ചില വീഡിയോസാണ് പുറത്ത് വന്നിരിക്കുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിയതിനാല്‍ പാറുക്കുട്ടിയെ കാണാന്‍ പറ്റുന്നില്ലെന്ന സങ്കടത്തിലായിരുന്നു ആരാധകര്‍. പഴയ ഫോട്ടോസും വീഡിയോസുമെല്ലാം ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതിനൊപ്പമാണ് പാറുവിന്റെ രസകരമായൊരു വീഡിയോ എത്തിയിരിക്കുന്നത്. യുവ എഴുത്തുകാരി ഷെറിന്‍ ചാക്കോയുടെ 'തോല്‍ക്കാന്‍ മനസില്ല' എന്ന പുസ്തകം പ്രകാശം ചെയ്യുന്ന പാറുക്കുട്ടിയുടെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

പുസ്തകം മടിയില്‍ വെച്ച് ചറപറ മറിച്ച് നോക്കുകയാണ് പാറു. ഒപ്പം എന്തൊക്കെയോ പറയുന്നുണ്ട്. എനിക്ക് വായിക്കാന്‍ അറിയില്ലാട്ടോ... കുഞ്ഞ് വലുതാകുമ്പോള്‍ വായിച്ചോളാമേ. അമ്മ പറഞ്ഞു നല്ല പുസ്തകമാണെന്ന്. എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു പാറുക്കുട്ടി പുസ്തകം പ്രകാശനം ചെയ്തിരുന്നത്. അതിന് ശേഷം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പാറുക്കുട്ടിയെ കുറിച്ചും പുസ്തകത്തെ കുറിച്ചും എഴുത്തുകാരി ഷെറിനും മനസ് തുറന്നിരുന്നു.

'തോല്‍ക്കാന്‍ മനസ്സില്ലാത്തത് ആര്‍ക്കാണ്? ഭൂമിയിലേക്ക് പിറന്ന് വീഴുമ്പോള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ കരയുന്ന കുഞ്ഞുങ്ങള്‍. വാശിയും ഇണക്കങ്ങളും പിണക്കങ്ങളുമായി അവര്‍ അങ്ങനെ മുന്നോട്ടു... അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. 'തോല്‍ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല' എന്ന പുസ്തകത്തിലെ ജീവിതങ്ങള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവരാണ്. വിധിയെ നിധിയാക്കിയവരും, നിധിയാക്കാന്‍ അവരെ സഹായിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിച്ചത് അവരുടെ ചിന്തകള്‍ കുഞ്ഞുങ്ങളെപ്പോലെ വിശുദ്ധവും നിഷ്‌കളങ്കവുമായത് കൊണ്ടാണ്. ഈ ഒരു പുസ്തകത്തിന്റെ ഒരു പതിപ്പ് ഒരു കുഞ്ഞിനെ കൊണ്ടു ചെയ്യിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് മിനിസ്‌ക്രീനില്‍ ഏറ്റവും അധികം ആരാധകരുള്ള നമ്മുടെ പ്രിയപ്പെട്ട പാറുക്കുട്ടി റിലീസ് ചെയ്യുന്നത് എന്റെ ജീവിതത്തിലെ ഭാഗ്യവും പുണ്യവുമാണ്. പാറുക്കുട്ടിയുടെ കുടുംബത്തെക്കുറിച്ചു ഒരു വാക്ക് : കേരളം ഇത്രയും പാറുക്കുട്ടിയെ നെഞ്ചിലേറ്റാന്‍ ഒരു കാരണം ഈ മാതാപിതാക്കളുടെ എളിമയാണ്.. പാറുക്കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും ചേച്ചിക്കും എല്ലാവിധ ആശംസകളും. ഷെറിന്‍ പറയുന്നു.


Click it and Unblock the Notifications











