ഉപ്പും മുളകിലെ പാവാടക്കാരി പൂജയുടെ പുതുപുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങള്‍! ചിത്രങ്ങള്‍ വൈറല്‍!
വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അടുത്തിടെയായിരുന്നു പാറമട വീട്ടിലേക്ക് പുതിയൊരു അതിഥി വന്നുപോയത്. ഒറ്റനോട്ടത്തില്‍ ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വരവായിരുന്നു പൂജയുടേത്. ആരാണ് പൂജയെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.
മുടിയനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നുമായിരുന്നു പൂജ പറഞ്ഞത്. പഠനം കഴിഞ്ഞ് ജോലിയൊക്കെയായി 3 വര്‍ഷത്തിന് ശേഷം ആലോചിക്കാമെന്ന് പറഞ്ഞ് ഒരുവിധത്തില്‍ സമാധാനിപ്പിച്ചാണ് പൂജയെ യാത്രയാക്കിയത്. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി നായരായിരുന്നു പൂജയായെത്തിയത്. ഇന്‍സ്റ്റഗ്രാമിലെ മിന്നും താരങ്ങളിലൊരാളാണ് അശ്വതി. പുതുപുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളും വേറിട്ട മേക്കോവറിലുമൊക്കെയുള്ള ചിത്രങ്ങളാണ് താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലുള്ളത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: അശ്വതി നായര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

പാറമട വീട്ടിലെ പാവാടക്കാരി
പാറമട വീട്ടിലേക്ക് പാവാടക്കാരിയായ ഒരു അതിഥി എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ഒരുപോലെ ചോദിച്ചത് ലച്ചുവിന്‍റെ പകരക്കാരിയാണോ പൂജയെന്നായിരുന്നു. എന്നാല്‍ പൂജയുടെ വരവിന് കൃത്യമായ ഉദ്ദേശങ്ങളുണ്ടായിരുന്നു. ഉപ്പും മുളകും കുടുംബത്തിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

പൂജ ആള് ചില്ലറക്കാരിയല്ല
അതിഥിയായാലും കുടുംബക്കാരായാലും ഉപ്പും മുളകിലേക്കെത്തുന്നവരെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതേ സ്വീകാര്യത തന്നെയായിരുന്നു പൂജയെ അവതരിപ്പിച്ച അശ്വതിക്കും ലഭിച്ചത്. അവതാരകയെന്ന നിലയില്‍ കുറച്ച് പേര്‍ക്ക് പരിചിതയാണ് ഈ താരം. അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും താന്‍ പുലിയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്.

ട്രഡീഷണലും മോഡേണും
പൂജയായെത്തിന് പിന്നാലെയായാണ് അശ്വതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ആരാധകരെത്തിയത്. അതിനിടയിലാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് ചിലര്‍ കണ്ടെത്തിയത്. ഇതിന് ശേഷമായാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്. ട്രഡീണല്‍ ലുക്കിലും മേഡേണ്‍ ലുക്കിലുമൊക്കെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. പാട്ടുപാവാടയും മയില്‍പ്പീലിയും പിടിച്ചുള്ള ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

സ്ട്രീറ്റ് ട്രെന്‍ഡ്‌സ്
താന്‍ അവതരിപ്പിക്കുന്ന പരിപാടിയായ സ്ട്രീറ്റ് ട്രെന്‍ഡിന്റെ ചിത്രങ്ങളും പ്രമോ വീഡിയോയുമെല്ലാം അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വേറിട്ട രുചി പരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. പരിപാടിയെക്കുറിച്ചും ഷൂട്ടിനിടയിലെ വിശേഷങ്ങളുമൊക്കെ വ്യക്തമാക്കുന്ന പോസ്റ്റുകളും അശ്വതിയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഡാന്‍സിലും
മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളും അശ്വതി പങ്കുവെച്ചിരുന്നു. ചുവടുവെക്കുമ്പോള്‍ ആ പ്രതലത്തില്‍ മാത്രമല്ല ഓരോ ചുവടും നര്‍ത്തകര്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നുമായിരുന്നു താരം കുറിച്ചത്. നര്‍ത്തകിയായുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ചെയ്യുന്നത് ഏത് കാര്യമായാലും അതില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് താനെന്നും അശ്വതി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications