For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫുട്ബോൾ കളിക്കാരനായ ഭർത്താവിന്റെ ആ ഇഷ്ടത്തെ കുറിച്ച് ഉപ്പും മുളകിലെ പൂജ! അഞ്ച് വർഷത്തെ പ്രണയം...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവും നീലവും മക്കളായ മുടിയനും കേശുവും ശിവയും പാറുക്കുട്ടിയുമെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുട കുടുംബത്തിലെ അംഗങ്ങളാണ്. സാധാരണ സീരിയലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകും പററയുന്നത്. ഇതിൽ സങ്കടവും സന്തോഷവും ഒരുപോലെയുണ്ട്.

  ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയാണ് പൂജ. മുടിയന്റെ സുഹൃത്തായി ബാലുവിന്റെ വീട്ടിനുള്ളിൽ കയറിപ്പറ്റിയ പൂജ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അശ്വതിയാണ് മുടിയന്റെ പൂജയായി എത്തുന്നത്. തുടക്കത്തിൽ ഇരു അഭിപ്രായമായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചതെങ്കിലും പിന്നീട് പ്രേക്ഷകർ ഈ കഥാപാത്രത്തെ അംഗീകരിക്കുകയായിരുന്നു. മലയാളി പ്രേക്ഷകർക്ക് അശ്വതി പുതുമുഖ താരമാണ് . ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും മനോഹരമായ യാത്രകളെ കുറിച്ചും മനസ് തഉരക്കുകയാണ് അശ്വതി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവ് ഒരു ഫുട്ബോൾ കളിക്കാരനാണ്.

  അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിഹാം. വിവാഹ ശേഷം വിദേശരാജ്യങ്ങളിലടക്കം ഒരുപാട് യാത്ര പോയിട്ടുണ്ട്. എന്റെ ഭർത്താവ് ഫുട്ബോൾ കളിക്കാരനാണ്. ഞങ്ങൾക്ക് പോകുവൻ ഏറ്റവും ഇഷ്ടം മഞ്ചസ്റ്റാറ്റാറാണ്. പുള്ളിക്കാരനെ കണ്ടനാൾ മുതൽ ഞാൻ കേൾക്കുന്നതാണ് ഇംഗ്ലണ്ടിലെ മഞ്ചസ്റ്റാറിൽ പോകുന്നത്, അവിടെ പോയിരുന്നത് ഫുട്ബോൾ മാച്ച് കാണണമെന്നുളളതാണ് സ്വപ്നം പറഞ്ഞ് പറഞ്ഞ് എനിക്കു ഇപ്പോൾ പോകണം എന്നായി.

  ഞങ്ങളുടെ മറ്റൊരു ഇഷ്ട സ്ഥലമാണ് ബാലി.സൂപ്പർ ഡെസ്റ്റിനേഷനാണ്. 'ദൈവങ്ങളുടെ ദ്വീപ്' എന്നാണ് ബാലിയെ വിളിക്കുന്നത്. ഇവിടത്തെ സംസ്കാരവും അവിടത്തെ സ്ഥലങ്ങളുടെ സൗന്ദര്യവുമൊക്കെ ഒരു പ്രത്യേക വൈബാണ്. പ്രകൃതിയും ശാന്തമായ കടലോരങ്ങളും ആളുകളു സമ്പൽ സമൃദ്ധിയുമെല്ലാം ബാലിയെ വേറിട്ടു നിർത്തുന്നു. എവിടെ യാത്ര പോയാലും അവിടത്തെ വസ്ത്രങ്ങൾ പരീക്ഷിക്കാറുണ്ട്.

  ഞാൻ ഏറ്റവുമധികം യാത്ര നടത്തിയിട്ടുള്ളത് എന്റെ കുടുംബത്തിനോടൊപ്പമാണ്. അച്ഛൻ തന്നേയും ചേച്ചിയേയും അമ്മയേയും ഒരുപാട് സ്ഥലങ്ങളിൽ കൊണ്ട് പോയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യയയിലെ ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നാണ് ദാൽ. ആ തടാകത്തിൽ ഫ്ളോട്ടിങ് ബോട്ടിൽ താമസിക്കാനുള്ള അവസരം അച്ഛൻ ഒരുക്കിത്തന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. രസകരമായി അലങ്കരിച്ചതാണ് ഫ്ലോട്ടിങ്ങ് ബോട്ടുകൾ. രാത്രി വെളളത്തിനോട് നിലംപ്പറ്റിയ വഞ്ചിയിലേറിയുളള യാത്ര മനസ്സിൽ ഭയം ജനിപ്പിക്കും. എന്നാൽ സാഹസികത ഇഷ്ടമുള്ളതുകൊണ്ട് പോകണെമെന്നു വാശിപിടിച്ചു. അങ്ങനെ ഞാനും അച്ഛനും രാത്രി വഞ്ചിയിൽ ദാൽ തടാകത്തിലൂടെ യാത്ര നടത്തി.

  Lachu Uppum Mulakum Exclusive Video | FilmiBeat Malayalam

  നടി എന്നതിൽ ഉപരി നർത്തകിയും മോഡലും കൂടിയാണ് അശ്വതി നായർ. ഉപ്പും മുളകിലും എത്തിയതിന് ശേഷമാണ് നടിയെ കുറിച്ച് പ്രേക്ഷകർ തിരഞ്ഞെ് തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി. തന്റെ വൈറൈറ്റി ചിത്രങ്ങളും ഡാൻസ് പ്രകടനങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഡാൻസിനോടുള്ള താരത്തിന്റെ താൽപര്യത്തെ കുറിച്ചും അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുുവെയ്ക്കാറുണ്ട്.

  English summary
  Uppum mulakum Fame Pooja Jayaram opens up her 5 year long love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X