'വിഷമം പറഞ്ഞതുകൊണ്ട് ചാനലിന് മുകളിലേക്ക് വളരുമോ?, ഹരാസ്മെന്റ് തുടങ്ങി, ചിലർ നന്നാവില്ല'; മറുപടിയുമായി മുടിയൻ!

അടുത്തിടെ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് ഉപ്പും മുളകും സീരിയലിൽ നിന്നും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷി വിട്ടുനിൽക്കുന്നത്. സിറ്റ്കോം സംവിധായകൻ ഉണ്ണിയുടെ ഹരാസ്മെന്റ് സഹിക്കാൻ വയ്യാതെയാണ് താൻ നാല് മാസമായി ഉപ്പും മുളകിൽ അഭിനയിക്കാൻ പോകാത്തതെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റിഷി പറഞ്ഞിരുന്നു.

വളരെ വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന ഷോ ആയതുകൊണ്ട് തന്നെ റിഷിയുടെ മുടിയൻ എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ റിഷിയുടെ അഭിമുഖം വൈറലായതോടെ താരത്തെ സീരിയലിൽ തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തി.

ഇതോടെ ഫ്ലവേഴ്സ് ചാനലിന്റെ ഉടമ ശ്രീകണ്ഠൻ നായർ‌ പ്രതികരിച്ച് രം​ഗത്തെത്തി. ചില ആർട്ടിസ്റ്റുകൾ‌ പ്രശസ്തി കിട്ടി കഴിയുമ്പോൾ തടിച്ച് കൊഴുത്ത് ചാനലിന് മുകളിലേക്ക് വളരുമെന്നും അത്തരം സാഹചര്യങ്ങളിൽ വെട്ടി വീഴ്ത്തേണ്ടി വരുമെന്നുമാണ് ശ്രീകണ്ഠൻ‌ നായർ‌ മറുപടിയായി പറഞ്ഞത്. റിഷിയുടെ കുറ്റം കൊണ്ടാണ് ഉപ്പും മുളകിൽ നിന്നും പുറത്താക്കിയതെന്ന തരത്തിൽ ശ്രീകണ്ഠൻ‌ നായർ‌ പ്രതികരിച്ചതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് റിഷി.

Sreekandan Nair

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് റിഷി പ്രതികരിച്ചത്. വിഷമം പറഞ്ഞതുകൊണ്ട് ചാനലിന് മുകളിലേക്ക് വളരുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് റിഷി മറുപടിയായി പറഞ്ഞത്. റിഷിയുടെ വാക്കുകളിലൂടെ... 'ഒരാഴ്ച മുമ്പ് ഞാൻ ഒരു ഇന്റർവ്യൂ ഇട്ടിരുന്നു. വല്ലാത്തൊരു അവസ്ഥ വന്നതുകൊണ്ടാണ് അഭിമുഖം ഇട്ടത്.'

'എത്ര ദുഷ്ടനാണെങ്കിലും വൃത്തികെട്ട വ്യക്തിയാണെങ്കിലും ഒരാളുടെ കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന വ്യക്തിയല്ല ഞാൻ‌. ഇന്റർവ്യു വന്നശേഷം കിട്ടിയ കമന്റും സപ്പോർട്ടും എനിക്ക് വലിയ സന്തോഷം നൽകി. നാല് മാസം ഞാൻ അനുഭവിച്ച വിഷമം ജനങ്ങളുടെ സപ്പോർട്ട് കണ്ടപ്പോൾ‌ പോയി.'

'ഉപ്പും മുളകും ഷോ ഡയറക്ടർ ഉണ്ണി സാർ ​ഗാന്ധിജിയോ ഫ്രീഡം ഫൈറ്ററോ ഒന്നുമല്ല. അദ്ദേഹം എന്ത് പറഞ്ഞാലും സഹിക്കാൻ മാത്രം നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടില്ല. ലിമിറ്റ് വിട്ടപ്പോഴാണ് ഞാൻ വന്ന് എല്ലാം തുറന്ന് പറഞ്ഞത്. ഇതുപോലെ തന്നെ അഞ്ച് വർ‌ഷം മുമ്പ് ഉണ്ണി സാറിനെ കുറിച്ച് അമ്മ (നടി നിഷ സാരം​ഗ്) കരഞ്ഞ് പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നു‌.'

'ആ സമയത്തെ അമ്മയുടെ അവസ്ഥ ഞാൻ കൂടെ നിന്ന് കണ്ടതാണ്. ആ സെയിം സാധനമാണ് ഇപ്പോൾ വീണ്ടും റിപ്പീറ്റായിരിക്കുന്നത്. അന്ന് ഉണ്ണി സാറിനെ പുറത്താക്കിയത് ആയിരുന്നു. പിന്നീട് വിശ്വാസത്തിന്റെ പുറത്താണ് തിരിച്ച് കയറ്റിയത്. മനുഷ്യനല്ലേ എന്നുള്ള രീതിയിലാണ് കേറ്റിയത്.'

Sreekandan Nair

'പക്ഷെ വീണ്ടും വന്ന് കഴിഞ്ഞപ്പോൾ പഴയ സ്വഭാവം വൃത്തികെട്ട രീതിയിൽ വീണ്ടും പുറത്തെടുത്തു. ഹരാസ്മെന്റ് തുടങ്ങി. ചിലർ നന്നാവില്ല. നേരത്തെ തന്നെ നെ​ഗറ്റീവ് ഇമേജുള്ള വ്യക്തിയാണ് അദ്ദേഹം. എല്ലാ ജനങ്ങൾക്കും അത് അറിയാം. ​അങ്ങനൊരാൾ കാരണം എനിക്കുണ്ടായ വിഷമം പറഞ്ഞതുകൊണ്ട് ഒരു ചാനലിന് മുകളിലേക്ക് ഞാൻ വളരുമെന്ന് ഞാൻ‌ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.'

'അതിന് ഒരു ലോജിക്കില്ല. അതൊരു വിശദീകരണവും അല്ല. വിവാദങ്ങൾക്കിടയിൽ നിൽക്കാൻ പേടിയാണ്. ഞാൻ‌ മുമ്പ് ആരുടെയും കുറ്റം പറഞ്ഞിട്ടില്ലല്ലോ. ഇത് പറഞ്ഞത് അവസ്ഥയും വിഷമവും കൊണ്ടാണെന്നും', റിഷി പറഞ്ഞു.

ശേഷം ശ്രീകണ്ഠൻ നായരുമായുള്ള സൗഹൃദത്തെ കുറിച്ച് റിഷി സംസാരിച്ചു. 'ഉപ്പും മുളകും സീസൺ 2 തുടങ്ങുന്നതിന് മുമ്പ് മീറ്റിങ് വെച്ചപ്പോൾ ശ്രീകണ്ഠൻ സാർ എനിക്ക് കൈ തന്നിട്ടാണ് നമുക്ക് പൊളിക്കണ്ടേ മുടിയാ... എന്ന് പറഞ്ഞത്. ഫ്ലവേഴ്സ് ചാനലുമായും ശ്രീകണ്ഠൻ സാറുമായി ഞങ്ങൾ‌ക്കെല്ലാവർക്കും നല്ല ബോണ്ടിങ്ങുള്ളതാണ്. ഒമ്പത് വർഷമായി ഒരു ചെറിയ ചെറുക്കനെപോലെ ഒരു കുടുംബത്തിൽ വളരുന്നത് പോലെയാണ് ഞാൻ അവിടെ വളർന്നത്.'

'പിന്നെ മറ്റൊരു സന്തോഷ വാർത്തയുള്ളത് നിങ്ങൾ ജനങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതികരണവും കാരണം ഉപ്പും മുളകും സിറ്റ്കോം രീതിയിലേക്ക് തിരിച്ചുവന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അത് തന്നെയായിരുന്നു എന്റെ ആവശ്യവും. എനിക്ക് അകത്ത് കയറാൻ വേണ്ടിയല്ല ഞാൻ അന്ന് അഭിമുഖത്തിൽ വന്ന് എല്ലാം തുറന്ന് പറഞ്ഞത്. ഉപ്പും മുളകും നശിക്കരുത് എന്നുണ്ടായിരുന്നു. അത് സാധിച്ചു. ഞാൻ എവിടെപ്പോയാലും ഞാൻ നിങ്ങളുടെ മുടിയൻ തന്നെയാണെന്നും', പറഞ്ഞാണ് റിഷി വീഡിയോ അവസാനിപ്പിച്ചത്.

More from Filmibeat

Read more about: sreekandan nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X