മുടിയനെ പെണ്‍കുട്ടിയാക്കി ശിവാനിയുടെ വെല്ലുവിളി! ശിവാനിയെ പോസ്റ്റില്‍ കയറ്റി പണി കൊടുത്ത് മുടിയനും
ഉപ്പും മുളകിലൂടെയും ശ്രദ്ധേയരായ താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. പരമ്പരയില്‍ വിഷ്ണു ബാലചന്ദ്രന്‍ തമ്പിയായി റിഷി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി ശിവാനി ബാലചന്ദ്രന്‍ തമ്പിയായിട്ടുമാണ് ശിവാനി അഭിനയിക്കുന്നത്. മിനിസ്‌ക്രീനില്‍ മാത്രമല്ല അല്ലാതെയും ഇരുവരും വാര്‍ത്തകളില്‍ നിറയാറുണ്ട്. മുടിയന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വരുന്ന വീഡിയോസാണ് അതിന് കാരണം.
ഡാന്‍സറായ റിഷി, ശിവാനിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുന്ന നിരവധി വീഡിയോസ് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ രസകരമായ ചലഞ്ച് വീഡിയോയുമായിട്ടാണ് ഇരു താരങ്ങളും വന്നിരിക്കുന്നത്. ആദ്യം പരസ്പരം ഡ്രസ് വാങ്ങി കൊടുത്ത് അത് ഇടാനുള്ള ചലഞ്ച് ആയിരുന്നു. ഒരു പെണ്‍കുട്ടിയുടെ വസ്ത്രവും തൊപ്പിയുമായിരുന്നു റിഷിയ്ക്ക് ശിവാനി സമ്മാനിച്ചത്. അതേ സമയം സ്‌പൈഡര്‍മാന്റെ വേഷമായിരുന്നു റിഷി ശിവാനിയ്ക്ക് നല്‍കിയത്. ആദ്യത്തെ ചലഞ്ച് ഇരുവരും മനോഹരമായി ചെയ്തു.

രണ്ടാമത്, സ്‌പൈഡര്‍മാന്റെ വേഷത്തില്‍ റോഡിലുള്ള ഒരു പോസ്റ്റില്‍ വലിഞ്ഞ് കയറാനായിരുന്നു ശിവാനിയ്ക്ക് കിട്ടിയ വെല്ലുവിളി. ഓടി നടന്ന് പല പോസ്റ്റുകളില്‍ കയറാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മരത്തിന്റെ മുകളില്‍ കയറിയ ശിവാനി അവിടെ കുടുങ്ങി പോവുകയായിരുന്നു. അവസാനം ആരോ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ ഒരു ചേട്ടന്റെ സഹായത്തോടെ പോസ്റ്റിന് മുകളില്‍ ശിവാനി വലിഞ്ഞ് കയറി വെല്ലുവിളി പൂര്‍ത്തിയാക്കി. തിരിച്ച് റിഷിയ്ക്ക് കിട്ടിയത് പെണ്‍കുട്ടിയുടെ ഗെറ്റപ്പില്‍ പബ്ലിക് സ്ഥലത്ത് പോയി ഡാന്‍സ് കളിക്കാനായിരുന്നു. ഒരു മാളിനുള്ളില്‍ നിന്നും പലയിടങ്ങളിലായി ഡാന്‍സ് കളിച്ച് റിഷിയും ചലഞ്ച് പൂര്‍ത്തിയാക്കി. രസകരമായ ഈ വീഡിയോ വൈറലാവുകയാണ്.


Click it and Unblock the Notifications











