'മുടിയൻ വിവാഹിതനാകുന്നു..., വധു അഭിനേത്രി...?'; കാമുകിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഉപ്പും മുളകും താരം റിഷി

2024 റിഷി എസ് കുമാറിന് വളരെ നല്ല വർഷമാണെന്ന് വേണം പറയാൻ. എല്ലാകൊണ്ടും ഈ വർഷം ഒട്ടനവധി നല്ല കാര്യങ്ങൾ പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെയാണ് ചുരുളൻ തലമുടിയും വ്യത്യസ്തമായ നൃത്ത ചുവടുകളും നിഷ്കളങ്കമായ മുഖവുമായി റിഷി പ്രേക്ഷക മനസിൽ കയറി കൂടിയത്. ഉപ്പും മുളകും ടീം മുടിയനെന്ന് വിളിച്ച് തുടങ്ങിയതോടെയാണ് പ്രേക്ഷകരും റിഷിയെ മുടിയനെന്ന് സ്നേഹത്തോടെ വിളിച്ച് തുടങ്ങിയത്.

ഉപ്പും മുളകിലൂടെ പ്രശസ്തി നേടിയ ശേഷം ചില സിനിമകളിലും മുഖം കാണിച്ചു റിഷി. മാത്രമല്ല ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഒരാളുമായിരുന്നു താരം. ഉപ്പും മുളകിലെ മുടിയനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബി​ഗ് ബോസിലൂടെയാണ്.

Rishi S Kumar

പൊതുവെ മികച്ച പ്രേക്ഷക പിന്തുണയുള്ളവർ ബി​ഗ് ബോസിലെത്തിയാൽ ഒന്നെങ്കിൽ അവരെ അടുത്തറിഞ്ഞ് കഴിയുമ്പോൾ ആരാധകരിൽ വ്യത്യാസം വരും. എന്നാൽ ബി​ഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകർക്ക് റിഷിയുടെ കാപട്യമില്ലാത്ത പെരുമാറ്റം അടുത്തറിയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ സീരിയലിലൂടെ സമ്പാദിച്ച ആരാധകരെ റിഷിക്ക് കൈമോശം വന്നില്ല. സീസൺ ആറിൽ വിജയിയാകാൻ കഴിഞ്ഞില്ലെങ്കിലും ഫിനാലെ സ്റ്റേജിലെത്താൻ റിഷിക്ക് സാധിച്ചു.

അമ്മയോടും സഹോദരങ്ങളോടും റിഷിക്കുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷകർ തിരിച്ചറിഞ്ഞതും താരം ബി​ഗ് ബോസിൽ എത്തിയതിനുശേഷമാണ്. അമ്മയും സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ നോക്കുന്നത് റിഷിയാണ്. അച്ഛനുമായുള്ള പ്രശ്നങ്ങളെ കുറിച്ചും തന്റെ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം റിഷി ബി​ഗ് ബോസ് ഷോയിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു.

അൻസിബയും അഭിഷേക് ശ്രീകുമാറുമായിരുന്നു ബി​ഗ് ബോസ് ഹൗസിൽ റിഷിയുടെ അടുത്ത സുഹൃത്തുക്കൾ. അൻസിബ-റിഷി കൂട്ടുകെട്ടിനും ആരാധകർ ഏറെയായിരുന്നു. ബി​ഗ് ബോസിനുശേഷം ഡാൻസും മറ്റ് ഷോകളുമെല്ലാമായി തിരക്കിലാണ് റിഷി. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ മുടിയൻ പങ്കിട്ട ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.

തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതിന്റെ സന്തോഷമാണ് റിഷി പുതിയ ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്. റിഷി വിവാഹിതനാകാൻ പോകുന്നു. താൻ പ്രണയത്തിലാണെന്ന് റിഷി തന്റെ ഭാവി വധുവിനൊപ്പമുള്ള വീഡിയോ പങ്കിട്ട് വെളിപ്പെടുത്തി. തന്റെ പ്രണയിനിക്കായി കിടിലൻ ഒരു പ്രപ്പോസൽ നടത്തിയതിന്റെ എല്ലാ ലക്ഷണവും വീഡിയോയിലുണ്ട്. അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു.

Rishi S Kumar

എന്റെ ജീവിതത്തിന്റെ പ്രണയം എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് റിഷി കാമുകിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ റിഷിക്കൊപ്പം മുഖം തിരിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണിക്കുന്നത്. തന്റെ പ്രണയിനിയാരാണെന്ന് റിഷി വെളിപ്പെടുത്താത്തതിനാൽ ആരാധകരും ആലോചനയിലാണ്.

അതേസമയം റിഷിയുടെ സുഹൃത്തായ ഐശ്വര്യ ഉണ്ണി തന്നെയാണ് താരത്തിന്റെ കാമുകിയെന്നും ലക്ഷണങ്ങൾ വെച്ച് താരത്തിന്റെ ഫോളോവേഴ്സിൽ ചിലർ കുറിച്ചിട്ടുണ്ട്. റിഷിയുടെ സോഷ്യൽമീഡിയ പേജിൽ ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഐശ്വര്യയും അഭിനേത്രിയാണ്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഡോക്ടർ കൂടിയായ ഐശ്വര്യ. വെബ് സീരീസുകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്.

ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സുഖമോ ദേവി പരമ്പരയിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. കുടുംബവിളക്കിലെ പൂജ എന്ന കഥാപാത്രത്തെയും ഐശ്വര്യയായിരുന്നു അവതരിപ്പിച്ചിരുന്നത്. അടുത്തിടെ ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി റിഷി എത്തിയിരുന്നു.

റിഷിക്കും കാമുകിക്കും ആശംസകൾ നേർന്ന് ഉപ്പും മുളകും താരം ശിവാനി അടക്കം ബി​ഗ് ബോസിൽ റിഷിയുടെ സഹതാ​രങ്ങളായിരുന്നവർ വരെ എത്തിയിട്ടുണ്ട്. പ്രപ്പോസൽ ചെയ്യുന്നതിന്റെ മുഴുവൻ വീഡിയോ വൈകാതെ റിഷിയുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും. അന്ന് പ്രണയിനിയെ മുടിയൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയേക്കും.

More from Filmibeat

Read more about: rishi s kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X