ഉപ്പും മുളകിലെ മുടിയന്‍റെ പിറന്നാളാഘോഷം കിടുക്കി! കേക്കുമായി പൂജയും ബാലുവും! ചിത്രങ്ങള്‍ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് പരിപാടി എത്തുന്നത്. മുടിയനെ അവതരിപ്പിക്കുന്ന റിഷി ശിവകുമാറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. റിഷി എന്ന പേരിനേക്കാളും കൂടുതല്‍ വിഷ്ണു, മുടിയന്‍ ഇങ്ങനെയാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകന്‍ കൂടിയാണ് താനെന്ന് വിഷ്ണു തെളിയിച്ചിരുന്നു.
വിഷ്ണുവിന്റെ മുടി വെട്ടാനായി സകലമാന അടവുകളും പയറ്റിയിരുന്നു ബാലു. മുടി മുറിക്കുന്നതിനുള്ള ഉദ്യമം തുടക്കത്തില്‍ തന്നെ തടസ്സപ്പെടുത്തുകയായിരുന്നു മുടിയന്‍. രസകരമായ സംഭവങ്ങള്‍ക്കിടയിലും മുടിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും വിഷ്ണുവിനെ കളിയാക്കാറുണ്ട്. ഇടയ്ക്ക് സിനിമയില്‍ അഭിനയിച്ചപ്പോഴും മുടി കളഞ്ഞിരുന്നില്ല ഋഷി. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള റിഷിയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
റിയാലിറ്റി ഷോയിലൂടെയായിരുന്നു വിഷ്ണു തുടക്കം കുറിച്ചതെങ്കിലും ഉപ്പും മുളകില്‍ എത്തിയതോടെയായിരുന്നു താരത്തെ എല്ലാവരും അറിഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സില്‍ റിഷിയും മത്സരിച്ചിരുന്നു. ഡാന്‍സ് കൃത്യമായി പഠിച്ചയാളല്ല താനെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടുകാര്‍ അത്തരത്തിലൊരു ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. 26 കാരനായ മുടിയന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു.
Recommended Video

ഉപ്പും മുളകിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇത്തവണ മുടിയന്‍ പിറന്നാളാഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത് അശ്വതി നായരായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മുടിയന് കേക്ക് നല്‍കുന്നതിന്റെ ചിത്രങ്ങളായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു അശ്വതി അവതരിപ്പിച്ചത്. മുടിയനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്തിയത്.
ലച്ചുവിന് പകരക്കാരിയായാണ് പൂജ എത്തിയതെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ലച്ചുവിന് പകരമല്ല, പൂജയായാണ് തന്റെ വരവെന്നും വ്യക്തമാക്കി അശ്വതി എത്തിയത്. സ്റ്റാര്‍ മാജിക്കെന്ന പരിപാടിയിലേക്ക് അതിഥിയായി അശ്വതി എത്തിയിരുന്നു. വ്യത്യസ്ത മേക്കോവറിലുള്ള ചിത്രങ്ങളുമായും താരമെത്താറുണ്ട്. ഉപ്പും മുളകില്‍ വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications











