പച്ച സാരിയുടത്ത ചേച്ചിയുടെ ധൃതിയാണ്, താലിക്കെട്ടിനിടെ തിക്കും തിരക്കും! മുടിയന്റെ വിവാഹ വീഡിയോ വൈറല്‍

ഉപ്പും മുളകും എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ജനപ്രിയനായി മാറിയ താരമാണ് റിഷി എസ് കുമാര്‍. പരമ്പരയില്‍ മുടിയന്‍ എന്ന പേരിലാണ് താരം അറിയപ്പെടാറുള്ളത്. തലനിറയെ ചുരുണ്ട മുടിയുമായി ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിക്കാന്‍ റിഷിക്ക് സാധിച്ചിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബോസിലും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ മുടിയന് സാധിച്ചു.

ഇന്നിതാ താരം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് നടന്‍ പുറംലോകത്തോടായി പറഞ്ഞത്. പിന്നാലെ വിവാഹ വിശേഷങ്ങള്‍ പറയുകയും ടെലിവിഷന്‍ നടി കൂടിയായ ഐശ്വര്യ എസ് ഉണ്ണിയാണ് വധുവെന്നും പറഞ്ഞു.

Rishi-s-kumar

ഐശ്വര്യമായിട്ടുള്ള തന്റെ വിവാഹം കഴിഞ്ഞതായി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹ ശേഷമുള്ള ആദ്യ ചിത്രങ്ങളും നടന്‍ പോസ്റ്റ് ചെയ്തു. അതേസമയം റിഷിയുടെ വിവാഹസമയത്തുള്ള ചില വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവുകയാണ്.

ഇന്ന് രാവിലെ മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് റിഷിയുടെയും ഐശ്വര്യയുടെയും വിവാഹം. താലിക്കെട്ടുന്നതിന്റെയും മറ്റുമായിട്ടുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സാധാരണ കല്യാണങ്ങള്‍ പോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു മുടിയന്റെ വിവാഹം.

നിലത്തിരുന്ന് ഐശ്വര്യയുടെ കഴുത്തിലേക്ക് മുടിയന്‍ താലിക്കെട്ടാന്‍ നോക്കുമ്പോള്‍ നാല് വശത്ത് നിന്നും അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനിടയില്‍ പിന്നില്‍ നിന്നൊരു സ്ത്രീ മുടിയന്റെ കൈ പിടിച്ച് താലിക്കെട്ടിക്കാനും ശ്രമിക്കുന്നുണ്ട്. ആളുകളുടെ തിരക്കും ബഹളവുമൊക്കെ മറ്റൊരു വശത്തുമുണ്ട്. എന്നിരുന്നാലും വധുവിനെ കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മുടിയന്‍ താലിക്കെട്ടുന്നത്.

ഈ വീഡിയോ വൈറലായതിന് പിന്നാലെ മുടിയനെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ എത്തിയിരിക്കുകയാണ്. 'എന്തിനാണ് ഇത്രയും തിക്കും തിരക്കും. ഒരാള്‍ താലി പിടിച്ചു വലിച്ചു വെപ്പിക്കുന്നു, പിന്നെ അത് തിരിച്ചു എടുക്കുന്നു. വീണ്ടും കെട്ടുന്നു. എത്രയോ വിവാഹങ്ങള്‍ വളരെ സമാധാനപരമായി നടക്കുന്നു.

Rishi-s-kumar

കളി കണ്ടിട്ട് മുടിയന്റെ കുട്ടികളി മാറിയിട്ടില്ല എന്ന് തോന്നുന്നു എന്നാണ് പ്രധാനമായിട്ടും വരുന്ന കമന്റുകള്‍. എന്നാല്‍ ആ സ്ത്രീ എന്തിനാണാവോ ഇടയില്‍ ചാടിക്കേറി വന്നു താലി ഇടീപ്പിച്ചത്, റിഷിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവനല്ലല്ലോ കുറ്റക്കാരന്‍. പച്ചസാരി ഉടുച്ച ചേച്ചിയ്ക്ക് ധൃതി കൂടിപ്പോയി... എന്നിങ്ങനെ താലിക്കെട്ടുന്നതിനിടയിലെ കാര്യങ്ങളെ കുറിച്ച് ചിലര്‍ പറയുന്നത്.

ഇതിനിടെ മുടിയന് തന്റെ വിവാഹ ചടങ്ങിനെങ്കിലും ഒന്ന് തന്റെ മുടിയൊക്കെ വെട്ടി ഒതുക്കാമായിരുന്നല്ലോ? എന്ന ചോദ്യവുമായിട്ടും ചിലരെത്തി. എന്നാല്‍ ഇതിനെ തള്ളി കളയുകയാണ് ആരാധകര്‍. ആ മുടിയാണ് ആളുടെ ഐഡന്റിറ്റി. അത് കളഞ്ഞാല്‍ പിന്നെ ഐഡന്റിറ്റി പോകും. എന്നിങ്ങനെ മുടിയനെ അനുകൂലിക്കുകയാണ് പ്രിയപ്പെട്ടവര്‍.

അതേ സമയം വലിയ ആഘോഷമായിട്ടാണ് മുടിയന്റെ വിവാഹം നടന്നത്. ഉപ്പും മുളകിലെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബിഗ് ബോസിലെ കൂട്ടുകാരുമൊക്കെ താരവിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്.

റിഷിയുടെ വീഡിയോ കാണാം

More from Filmibeat

Read more about: rishi s kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X