ഉപ്പും മുളകിലെ ആ സംഭവം മറക്കാനാവില്ലെന്ന് ശിവാനി, ഏറെ പ്രിയപ്പെട്ട എപ്പിസോഡ് ഇതായിരുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. സ്വഭാവികമായ അഭിനയവുമായാണ് താരങ്ങളെല്ലാം എത്തുന്നത്. ഉപ്പും മുളകിലെ കുട്ടിക്കൂട്ടങ്ങളില്‍ പ്രധാനികളിലൊരാളാണ് ശിവാനി. കേശുവിന്റെ പ്രിയപ്പെട്ട അനിയത്തിയായാണ് ശിവയെത്തിയത്. കുട്ടിക്കലവറയിലെ പ്രകടനം കണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ശിവാനിയെ ഉപ്പും മുളകിലേക്ക് കൊണ്ടുവന്നത്.
ഇത്തവണ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു ഈ താരം. ഉപ്പും മുളകിലെ പ്രിയപ്പെട്ട എപ്പിസോഡിനെക്കുറിച്ചും മറക്കാനാവാത്ത സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ശിവാനി ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശിവാനി വിശേഷങ്ങള്‍ പങ്കുവെച്ചത്. ആയിരം എപ്പിസോഡും പിന്നിട്ട് കുതിക്കുകയാണ് ഉപ്പും മുളകും. അടുത്ത കാലത്തൊന്നും ഈ പരിപാടി നിര്‍ത്തില്ലെന്നും ഫ്‌ളവേഴ്‌സ് ചാനലിലെ പ്രസ്റ്റേജ്യസ് പരിപാടിയാണ് ഇതെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
ഒരു എക്‌സിക്യൂട്ടീവ് ഫാമിലി എപ്പിസോഡാണ് തനിക്കേറെ പ്രിയപ്പെട്ടതെന്ന് ശിവാനി പറയുന്നു. എല്ലാവരും ഇംഗ്ലീഷൊക്കെ പറഞ്ഞ് മോഡേണായുള്ള രംഗങ്ങളായിരുന്നു ആ എപ്പിസോഡിലുണ്ടായിരുന്നത്. അത് തനിക്കൊരുപാട് ഇഷ്ടമാണെന്ന് താരം പറയുന്നു. മിസ്റ്റര്‍ ബീനൊക്കെ കാണുന്നത് പോലെയാണ് തോന്നാറുള്ളത്. ആ എപ്പിസോഡ് എത്ര തവണ കണ്ടെന്നുള്ളത് കണക്കില്ല.

ബാലുവച്ഛന്റേയും നീലുവമ്മയുടേയും ഡെഡിക്കേഷന്‍ വേറെ ലെവലാണെന്നും ശിവാനി പറയുന്നു. ഇതേക്കുറിച്ച് പലയിടത്തും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അച്ഛന് പാറമടയിൽ ആയിരുന്നു ഷൂട്ട്. കല്ലുപൊട്ടിക്കുന്ന ഒരു സീൻ എടുക്കുന്നതിനിടയിൽ ഒരു ചീള് കയറി കാല് മുറിഞ്ഞു. ചോര വരാൻ തുടങ്ങി. അച്ഛൻ പക്ഷേ ആ മുറിവും ചോരയും വച്ച് അഭിനയിച്ചു, സീൻ പൂർത്തിയാക്കി. ആ എപ്പിസോഡ് കാണുമ്പോൾ മനസ്സിലാവും, അത് മേക്കപ്പല്ല, ഒർജിനൽ മുറിവാണ്.
നീലുവമ്മയും അതെ, കൈയ്ക്ക് വയ്യാതായിട്ടും ആ കൈയ്യും വെച്ച് അഭിനയിക്കുമായിരുന്നു. അവരെ പോലെ ഡെഡിക്കേറ്റ് ആയ ആർട്ടിസ്റ്റായി മാറണം എന്നാണ് എന്റെ ആഗ്രഹമെന്നും ശിവാനി പറയുന്നു. കുട്ടിയായിരുന്ന സമയത്ത് ആരാ
വാനാണ് ഇഷ്ടമെന്ന് ചോദിച്ചാൽ ഞാൻ ചാടിക്കയറി ഗൈനക്കോളജിസ്റ്റ് എന്നു പറയുമായിരുന്നു.കുഞ്ഞുവാവകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതാണ് അങ്ങനെ പറഞ്ഞിരുന്നത്. പക്ഷേ, പിന്നെ ആലോചിച്ചപ്പോഴാണ് ഗൈനക്കോളജിസ്റ്റ് ആവുമ്പോൾ സിസേറിയൻ ഒക്കെ ചെയ്യേണ്ടേ? അതൊക്കെ എനിക്കു പേടിയാ. അതു കൊണ്ട് ഒടുവിൽ പീഡിയാട്രീഷൻ ആയാൽ മതിയെന്ന് തീരുമാനിച്ചു. അതാണെന്റെ ലക്ഷ്യം. ഒപ്പം ജിംനാസ്റ്റിക്സ്, ഡാൻസ് മോഹങ്ങളുമുണ്ടെന്നും ശിവാനി പറയുന്നു.


Click it and Unblock the Notifications











