കുട്ടികൾക്ക് ബഹുമാനം കുറവാണ്, ശിക്ഷാരീതി കുറച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി, കേശുവിനെ കണ്ട് പഠിക്കണം; നടി രോഹിണി

ജനപ്രിയ സീരിയലായ ഉപ്പും മുളകിൽ കനകമെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അഭിനേത്രിയാണ് രോഹിണി രാഹുൽ. താരം ഉപ്പും മുളകിന്റെ ഭാ​ഗമായശേഷം പലർക്കും നടിയുടെ യഥാർത്ഥ പേര് പോലും അറിയില്ല. എല്ലാവർക്കും രോഹിണി ഇന്ന് കനകമാണ്. പാലക്കാട്ടുകാരിയായ താരം സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ്. ഇതിനോടകം നിരവധി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള രോഹണി ഉപ്പും മുളകും സീരിയലുമായി ബന്ധപ്പെട്ടതും തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രോഹിണി. ഉപ്പും മുളകിൽ കേശുവായി അഭിനയിക്കുന്ന അൽസാബിത്തിന്റെ അമ്മയാണ് താൻ ഉപ്പും മുളകിലേക്ക് എത്താൻ കാരണമെന്ന് രോഹിണി പറയുന്നു. ഉപ്പും മുളകിന്റെ ഭാ​ഗമായശേഷം പ്രേക്ഷകർക്കെല്ലാം ഞാൻ കനകമാണ്.

actress Rohini Rahul

പലർക്കും എന്റെ പേര് രോഹിണിയാണെന്ന് അറിയില്ല. ഞാൻ‌ തമിഴിൽ നിന്നും വന്ന ലേഡിയാണെന്നാണ് എല്ലാവരും കരുതിയത്. അത് ഞാനും പണ്ടൊന്നും തിരുത്തിയിരുന്നില്ല. അഭിനയത്തിന്റെ എബിസിഡി അറിയാത്തയാളാണ് ഞാൻ. ഉപ്പും മുളകിൽ അഭിനയിക്കുമ്പോൾ ഒരു തരത്തിലുള്ള എക്സ്പീരിയൻസും ഉണ്ടായിരുന്നില്ല. മകനൊപ്പം റിയാലിറ്റി ഷോയിലൂടെയാണ് ലൈം ലൈറ്റിലേക്ക് വരുന്നത്.

ഷോയിൽ സ്കിറ്റുകൾ ചെയ്തപ്പോൾ നല്ല അഭിപ്രായം ലഭിച്ചതോടെയാണ് അഭിനയിക്കാനുള്ള ധൈര്യം വന്നത്. പിന്നീട് ഉപ്പും മുളകും സീരിയലിലെ കേശുവിനൊപ്പം തേൻ വരിക്ക എന്നൊരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. കേശുവിനെ (അൽസാബിത്ത്) അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമാണ്. സ്നേഹം എന്നതിലുപരി അവനോട് എനിക്കൊരു റെസ്പക്ടാണ്.

ഇപ്പോൾ അത് വളരെ കൂടുതലാണ്. അവനെ കാണാൻ വേണ്ടിയും അഭിനയം ട്രൈ ചെയ്യാനും വേണ്ടിയാണ് തേൻ വരിക്ക ഷോർട്ട് ഫിലിമിൽ അഭിനയിച്ചത്. അൽസാബിത്തിന്റെ അമ്മ വഴിയാണ് ഉപ്പും മുളകിന്റെ ഓഡീഷന് പോയത്. തമിഴ് അറിയാമോയെന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയാവുന്ന തമിഴ് ഞാൻ പറഞ്ഞു. ശേഷമാണ് സെലക്ടായത്.

എല്ലാം പെട്ടന്ന് സംഭവിച്ചതായിരുന്നു. കനകവും ഞാനും തമ്മിൽ കുറേ റിസംബ്ലൻസുണ്ട്. ഉപ്പും മുളകിൽ അഭിനയിക്കും മുമ്പ് തന്നെ അതിലെ എല്ലാ കഥാപാത്രങ്ങളോടും അടുപ്പം തോന്നിയിരുന്നു. കേശു ചെറു പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയതാണ്. ഏഴ് കൊല്ലം മുമ്പ് കണ്ടപ്പോഴുള്ള മെച്യൂരിറ്റി ഇന്നും അവനുണ്ട്. അഭിനയത്തിന്റെ ഏറ്റവും ഹൈയസ്റ്റ് പോയിന്റിലാണ് അവൻ നിൽക്കുന്നത്.

actress Rohini Rahul

വളരെ സപ്പോർട്ടീവാണ്. എല്ലാവരോടും റെസ്പെക്ടാണ്. ഷൂട്ട് കഴിഞ്ഞ് പോയിട്ടാണ് കേശു പരീക്ഷയ്ക്ക് പഠിക്കുന്നത്. എന്നിട്ടും അവൻ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്നുണ്ട്. അതാണ് അവന്റെ കാലിബർ. എല്ലാ മക്കളും കണ്ട് പഠിക്കേണ്ട ഒരാളാണ് അവൻ. കാല് മുറിഞ്ഞപ്പോൾ പോലും അവൻ ഷൂട്ടിൽ നിന്നും അവധിയെടുത്തില്ലെന്നും രോഹിണി പറയുന്നു.

ഞാൻ പാലക്കാട്ടുകാരിയാണ്. നല്ല ഹാപ്പിയായി മുന്നോട്ട് പോകണം. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നതുമാണ് ആ​ഗ്രഹമെന്നും രോഹിണി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കിടയിൽ അക്രമവാസന കൂടുന്ന വിഷയത്തിലും രോഹിണി സംസാരിച്ചു. എനിക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്. കുട്ടികളെ സ്കൂളിൽ വിടാൻ പേടിയാണ്. പ്രവോക്കായി ഒന്നും പറയരുതെന്ന് പറഞ്ഞാണ് മകനെ വിടാറ്.

ഇപ്പോഴത്തെ കാലത്തെ പിള്ളേരോട് സംസാരിക്കുമ്പോൾ അവർ പറയുന്ന പല കാര്യങ്ങളും നമുക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതുപോലെ ഇപ്പോഴത്തെ കുട്ടികൾക്ക് ബഹുമാനം കുറവാണ്. അധ്യാപകരോട് പോലും കുറവാണ്. എന്ന് നമ്മൾ ശിക്ഷാരീതി കുറച്ചോ അന്ന് മുതൽ ഈ പ്രശ്നങ്ങൾ നമ്മൾ‌ അനുഭവിച്ച് തുടങ്ങി എന്നും രോഹിണി പറഞ്ഞു.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X