ഉപ്പും മുളകിലും പുതിയ അതിഥി എത്തുമോ? ബാലുവിനെ പോലും അറിയിക്കാതെ സര്‍പ്രൈസുമായി മുടിയന്‍!
ഉപ്പും മുളകും പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് മുടിയന്‍. ഏറെ കാലം ബിഎസ്‌സി തോറ്റ് വീട്ടിലിരുന്ന മുടിയന്‍ എല്ലാവരുടെയും പഴി കേട്ടിരുന്നു. എന്നാല്‍ ബിഎസ്‌സി എഴുതി എടുത്തതോടെ മുടിയന് നല്ലൊരു ജോലിയും കിട്ടി. ഇപ്പോള്‍ ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന മുടിയന് ലേശം ഉത്തരവാദിത്വം കൂടി. വീട്ടില്‍ വലിയൊരു ആളെ പോലെയുള്ള പെരുമാറ്റമാണ് മുടിയന്‍ കാഴ്ച വെക്കുന്നത്.
ജോലി കിട്ടിയതിന് ശേഷം ബ്രാന്‍ഡഡ് സാധാനങ്ങള്‍ മാത്രം വാങ്ങി മുടിയന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്‍ വാങ്ങണമെന്ന ആഗ്രഹത്തിലാണ് മുടിയന്‍. ഒരു കാറ് വാങ്ങുമ്പോള്‍ ചുവപ്പ് നിറത്തില്‍ വാങ്ങണമെന്ന് പറഞ്ഞ് സഹോദരങ്ങളോടാണ് മുടിയന്‍ ഇക്കാര്യം ആദ്യം അവതരിപ്പിക്കുന്നത്. അതിന് ആരാണ് കാര്‍ വാങ്ങുന്നതെന്ന കേശുവിന്റെ ചോദ്യത്തിന് ഇനി യാഥാര്‍ഥ്യത്തില്‍ ഊന്നി നിന്നുള്ള കളിയാണെന്നാണ് മുടിയന്റെ മറുപടി.

ചേട്ടന്‍ കാറ് വാങ്ങാന്‍ പോവുന്ന കാര്യം ലെച്ചുവിന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സൂചനകളെല്ലാം വെച്ച് അമ്മയോട് പോയി പറഞ്ഞ് കൊടുക്കുകയാണ്. അച്ഛനോട് പറയാതെ ഒരു സര്‍പ്രൈസ് കൊടുക്കാമെന്ന തീരുമാനമാണ് അവസാനമെടുക്കുന്നത്. കാര്‍ വാങ്ങുന്ന വകയിലേക്ക് അമ്മയുടെ സംഭാവന ഉണ്ടോ എന്ന് ചോദിച്ച് മുടിയന്‍ ചെല്ലുന്നുണ്ടെങ്കിലും അവിടെ നിന്നും ഒന്നും ലഭിച്ചിരുന്നില്ല. നിങ്ങളാണ് ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും നിങ്ങളാണ് വലിയ ആളുകള്‍ എന്നുമൊക്കെ പറഞ്ഞ് നീലു ദേഷ്യപ്പെടുന്നുണ്ട്.
ഇതിന് പിന്നാലെയാണ് പാറമട വീട്ടിലേക്ക് ഒരു കാര്‍ വരുന്നത്. കേശു എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുക്കുന്നതോടെയാണ് പ്രമോ അവസാനിക്കുന്നത്. അതേ സമയം ചുവപ്പ് നിറമുള്ള കാര്‍ വാങ്ങണമെന്ന് മുടിയന്‍ പറഞ്ഞെങ്കിലും വീട്ടിലേക്ക് വന്നത് വെളുത്ത നിറമുള്ള കാര്‍ ആയിരുന്നു. ഇനി ഇതാണോ മുടിയന്റെ കാര്‍ എന്നറിയാന്‍ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications











