'ഒരു അച്ഛന്‍ മകളെ കെട്ടിപ്പിടിച്ചത് ഇത്ര വലിയ തെറ്റാണോ?, ഞ​ങ്ങൾക്കും പെണ്‍കുട്ടികളാണ്'; കൃഷ്ണകുമാറിന് പിന്തുണ!

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിൻ്റേത്. താര കുടുംബത്തിലെ എല്ലാവരും തന്നെ ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും അത്രത്തോളം സജീവമാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഇൻസ്റ്റാഗ്രാം ഇത്രത്തോളം ഉപയോഗിച്ച മറ്റ് താരകുടുംബമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാകും ഉത്തരം.

കുടുംബത്തിലെ ഏറ്റവും ഇളയവളായ ഹൻസിക അടുത്തിടെയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. ഹൻസികയുടെ പതിനെട്ടാം പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി അച്ഛൻ കൃഷ്ണകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

18 വർഷം കടന്നുപോയത് അറിഞ്ഞില്ലെന്നാണ് കൃഷ്ണ കുമാർ കുറിച്ചത്. വളരെ അടുത്തകാലത്ത് ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസിലെന്നും സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ അടുത്തിടെ പങ്കുവെച്ചൊരു വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

Krishna Kumar

ആ വീഡിയോയിൽ മകൾ ഹൻസികയെ കെട്ടിപിടിച്ച് നിൽക്കുന്ന കൃഷ്ണകുമാറായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ അച്ഛൻ-മകൾ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചുള്ള നിരവധി കമന്റുകളാണ് വന്നത്. വിമർശനം കൂടിയപ്പോൾ ചിലർ കൃഷ്ണകുമാറിനെയും കുടുംബത്തെയും അനുകൂലിച്ചുമെത്തി.

ഇപ്പോഴിതാ ഫാമിലി വ്ലോ​ഗുകളിലൂടെ അടുത്ത കാലത്ത് ശ്രദ്ധനേടിയ കുടുംബമാണ് അനിൽകുമാറിന്റെ ഉപ്പും മുളകും ലൈറ്റ് ഫാമിലി. ഇവരുടെ ഫാമിലി വ്ലോ​ഗുകൾക്കും ആരാധകർ ഏറെയാണ്. കൃഷ്ണകുമാറിനുള്ളത് പോലെ പെൺമക്കളാണ് അനിൽ കുമാറിന് കൂടുതൽ. കൃഷ്ണകുമാറിനുണ്ടായ സൈബർ ആക്രണമത്തിൽ താരത്തെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് അനിൽകുമാറും കുടുംബവും.

ഒരു അച്ഛന്‍ മകളെ കെട്ടിപ്പിടിച്ചത് ഇത്ര വലിയ തെറ്റാണോയെന്നും ത​ങ്ങൾക്കും പെണ്‍കുട്ടികളാണെന്നുമാണ് അനിൽകുമാറും ഭാര്യയും പ്രതികരിച്ച് പറഞ്ഞത്. 'ഒരച്ഛന്‍ മകളെ കെട്ടിപ്പിടിച്ചത് ഇത്ര വലിയ തെറ്റാണോ. പെണ്‍കുട്ടികളുള്ള അച്ഛന്‍മാര്‍ക്ക് ഇങ്ങനെയൊക്കെ കേട്ടാല്‍ ദേഷ്യം വരും. പൊതുവെ ഞാന്‍ അങ്ങനെ ഫോണ്‍ നോക്കുന്ന ആളൊന്നുമല്ല. കൃഷ്ണകുമാറും മക്കളുമുള്ള വീഡിയോകള്‍ കണ്ടിരുന്നു.'

'പൊന്നുവും കുഞ്ഞനും അതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ കാര്യം അന്വേഷിച്ചത്. അച്ഛന്‍ മകളെ കെട്ടിപ്പിടിച്ചതിനെക്കുറിച്ച് വളരെ മോശമായുള്ള കമന്റുകള്‍ കണ്ടിരുന്നു. പൊട്ടക്കണ്ണുകളോടെ മാത്രം ഇതിനെ കാണുന്നവരുണ്ട്.'

krishna kumar

'കമന്റില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും വളരെ മോശമാണ്. സന്തോഷം പ്രകടിപ്പിക്കാനായിട്ട് നമ്മള്‍ മക്കളെ കെട്ടിപ്പിടിക്കാറുണ്ട്. അതിലൊരു തെറ്റുമില്ല. ഞ​ങ്ങൾക്കും പെണ്‍കുട്ടികളാണ്. കുഴപ്പമില്ലാതെ പോവുന്ന കുടുംബമാണ്. അച്ഛന്‍-മകള്‍ ബന്ധത്തെ മോശമായി വ്യഖ്യാനിക്കുന്നവര്‍ നല്ല കുടുംബത്തിലായിരിക്കില്ല ജനിച്ചത്.'

'എന്റെ അച്ഛനെ ഞങ്ങള്‍ കെട്ടിപ്പിടിക്കാറും ഉമ്മ വെക്കാറുമുണ്ടായിരുന്നു. അതിലൊന്നും ഞങ്ങളൊരു തെറ്റും കണ്ടിട്ടില്ല. കുശുമ്പും കുന്നായ്മയുമൊക്കെയാണ് ഇതില്‍ കാണുന്നത്. എനിക്ക് പറ്റാത്തതും കിട്ടാത്തതും മറ്റൊരാള്‍ക്ക് കിട്ടുന്നതില്‍ കുറ്റം പറയുന്നവരാണ് ചിലര്‍. ഞാന്‍ മോശമാണെങ്കില്‍ എല്ലാവരും അങ്ങനെയെന്നാണ് മറ്റ് ചിലരുടെ ധാരണ.'

'ഓരോരുത്തരുടെ ചിന്താഗതി പോലെയിരിക്കും അത്. തേക്കാത്ത ചുമരുണ്ടെങ്കില്‍ അതില്‍ മുഖം പിടിച്ച് ഉരച്ചാല്‍ മാറിക്കോളും ഇതെന്നായിരുന്നു അനിൽകുമാറും കുടുംബവും പറഞ്ഞത്. ഇതൊക്കെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായി. അവരുടെ വീഡിയോ സ്ഥിരമായി കാണുന്നവരോ അവരെ നേരില്‍ അറിയുന്നവരൊന്നുമല്ല ഞങ്ങള്‍.'

'അവരുടെ ജീവിതവും ലെവലും വേറെ. ഞങ്ങൾ കൃഷ്ണകുമാറിന്റെ ഭാര്യയേയും മകളേയും അനുകരിക്കുന്നുവെന്ന് മുമ്പ് ചിലര്‍ വിമര്‍ശിച്ചിരുന്നു. അവരുടെ ലെവലിലേക്കൊന്നും ഞങ്ങള്‍ ഒരിക്കലും എത്തില്ലെന്ന് അറിയാമെന്നുമാണ്', അനിൽകുമാറും കുടുംബവും പ്രതികരിച്ചത്. തന്റെ നാല് പെൺമക്കളെയും ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനാണ് കൃഷ്ണകുമാർ. മക്കളോട് സുഹൃത്തുക്കളോട് എന്ന പോലെയാണ് കൃഷ്ണകുമാറും സിന്ധുവും പെരുമാറാറുള്ളത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X