'ഉപ്പും മുളകിനും ഇത്ര ഫാൻസുണ്ടെന്ന് അറിയില്ലായിരുന്നു, സിവിൽ സർവീസ് ആഗ്രഹമുണ്ടായിരുന്നു എക്സാമും എഴുതി'
കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ സിറ്റ്കോമാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. 1200 എപ്പിസോഡുകൾ പൂർത്തിയാക്കിയായിരുന്നു ആദ്യ സീസൺ നിർത്തിയത്. പിന്നീട് രണ്ടാം സീസൺ വന്നു. ശേഷം അതും അവസാനിച്ചു. അടുത്തിടെയാണ് ഉപ്പും മുളകിനും മൂന്നാം സീസൺ ആരംഭിച്ചത്. മൂന്നാം സീസണിൽ പുതിയ കുറേ താരങ്ങൾ കൂടി ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
അത്തരത്തിൽ ഈ സീസണിൽ പുതിയതായി വന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതി കിട്ടിയത് ഗൗരി എന്ന കഥാപാത്രത്തിനാണ്. നടൻ ശ്രീകുമാറിന്റെ ഭാര്യ വേഷമാണ് ഗൗരി. ഗൗരി ഉണ്ണിമായയാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. നാച്ച്വറൽ ആക്ടിങ് കൊണ്ടാണ് ഗൗരി പ്രേക്ഷകരുടെ മനം കവർന്നത്. ഉപ്പും മുളകിലെ ഗൗരി ആരാണ് എന്താണെന്ന് അറിയാൻ സോഷ്യൽമീഡിയയിൽ തിരയുന്ന ഒരുപാട് പേരുണ്ട്.

ഇപ്പോൾ അവർക്കായി തന്റെ അഭിനയ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ഗൗരി ഉണ്ണിമായ. തിരുവനന്തപുരം സ്വദേശിനിയായ ഗൗരി ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖം അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഉണ്ണിമായ ചെറുപ്പത്തിലുണ്ടായിരുന്ന പേരാണ്. ഇപ്പോൾ ഗൗരിയെന്ന് കൂടി പേര് വന്നതോടെ ഗൗരി ഉണ്ണിമായയെന്നാക്കി അത്രമാത്രം.
ഉപ്പം മുളകിന് മുമ്പ് മുറ എന്നൊരു സിനിമ ചെയ്തിരുന്നു. ആ സിനിമയുടെ റൈറ്ററാണ് ഉപ്പും മുളകിന്റേയും റൈറ്റർ. അങ്ങനെയാണ് ഓഡീഷൻ അറ്റന്റ് ചെയ്തത്. വൈകീട്ടാകുമ്പോൾ കൺഫോർമേഷൻ വന്നു. അങ്ങനെ പിറ്റേദിവസം മുതൽ ഉപ്പും മുളകിൽ അഭിനയിച്ച് തുടങ്ങി.
സെലക്ടായപ്പോൾ ജോലി ചെയ്യുന്ന ഓഫീസിൽ എന്ത് പറയുമെന്നാണ് ആദ്യം ചിന്തിച്ചത്. പ്രൊബേഷൻ പിരീഡിലായിരുന്നു ഞാൻ. അമ്മൂമ്മ മരിച്ചുവെന്ന് പറഞ്ഞാണ് ആദ്യം ഷൂട്ടിന് പോകാൻ മൂന്ന് ദിവസം ലീവെടുത്തത്.
പിന്നീട് ഷൂട്ടിങ് പതിനഞ്ച് ദിവസമായി നീണ്ടപ്പോൾ ജോലി രാജിവെച്ചുവെന്ന് ഉപ്പും മുളകിലേക്കുള്ള എൻട്രി വിവരിച്ച് ഗൗരി പറഞ്ഞു. ഉപ്പും മുളകിനും ഇത്ര ഫാൻസുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മുമ്പുള്ള സീസണുകളിലെ എപ്പിസോഡും അധികം കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഉപ്പും മുളകിൽ അഭിനയിച്ചശേഷം ഒരുപാടുപേർ തിരിച്ചറിയുന്നുണ്ട്.
മെസേജുകളും നിരവധി വരാറുണ്ട്. സിനിമ ചെയ്യണം എന്നത് മാത്രമായിരുന്നു ആഗ്രഹം. അതുകൊണ്ട് സിറ്റ്കോം ചെയ്താൽ ശരിയാകുമോയെന്ന തോന്നലുണ്ടായിരുന്നു. പക്ഷെ വീട്ടിൽ എല്ലാവരും സപ്പോർട്ട് ചെയ്തതോടെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.
അഭിനയിക്കാൻ ചാൻസ് കിട്ടാത്തതിന്റെ പേരിൽ ഞാൻ കരഞ്ഞിട്ടുണ്ട്. അമ്മയാണ് അന്നൊക്കെ ആശ്വസിപ്പിച്ചിരുന്നത്. വിവാഹം ചെയ്യാനുള്ള താൽപര്യം അറിയിച്ച് നിരവധി മെസേജുകൾ വരാറുണ്ട്. അത് അവരുടെ പ്രായത്തിന്റേതാണെന്നും ഗൗരി പറഞ്ഞു.

അഭിനയ മോഹം ഉള്ളിൽ വളർത്തിയത് അച്ഛനാണെന്നും ഗൗരി പറഞ്ഞു. അച്ഛൻ, അമ്മ, അപ്പൂപ്പൻ, ചേച്ചി, അനിയത്തി എന്നിവർ അടങ്ങിയതാണ് എന്റെ കുടുംബം. അച്ഛന് ബിസിനസാണ്. അമ്മ ബ്യൂട്ടീഷനാണ്. അനിയത്തി പഠിക്കുന്നു. ചേച്ചിയുടെ വിവാഹം കഴിഞ്ഞു. അമ്മ ബ്യൂട്ടീഷനാണെങ്കിലും കണ്ണെഴുതാൻ പോലും എനിക്ക് അറിയില്ല.
ഉപ്പും മുളകിലെ ഡയലോഗുകളൊക്കെ സ്ക്രിപ്റ്റഡാണ്. ശ്രീകുമാറേട്ടന്റെയും ബാലു ചേട്ടന്റെയും അഭിനയം ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. അവർ കോംപീറ്റ് ചെയ്താണ് അഭിനയിക്കുന്നത്. ഞാൻ റൈഡറൊന്നുമല്ല. പക്ഷെ വണ്ടിയോടിക്കാൻ ഇഷ്ടമാണ്. സ്കൂട്ടിയോടിക്കുമ്പോൾ എനിക്ക് ഉറക്കം വരും. അതുകൊണ്ടാണ് ബുള്ളറ്റോടിക്കാൻ പഠിച്ചത്.
അച്ഛൻ ഓടിക്കാൻ പഠിപ്പിച്ചില്ല. അതിന്റെ വാശിക്കാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത്. അച്ഛൻ സിനിമ അഡിക്ടാണ്. അങ്ങനെയാണ് അഭിനയമോഹം എനിക്ക് വന്നത്. സിനിമ കാണുകയാണെങ്കിൽ ചുറ്റും നടക്കുന്നതൊന്നും അച്ഛൻ അറിയില്ല.
അമ്മ സർജറിക്ക് വിധേയാകാനുള്ള പേടിയെ കുറിച്ച് പറഞ്ഞിട്ട് പോലും അച്ഛൻ അത് ശ്രദ്ധിക്കാതെ സിനിമ കാണുകയായിരുന്നു. ഞാൻ ഒരിക്കൽ അച്ഛനൊപ്പം തിയേറ്ററിൽ പോയി. അവിടെ വെച്ചാണ് അച്ഛന്റെ ബന്ധു മരിച്ചത് അറിഞ്ഞത്. എന്നിട്ടും സിനിമ കണ്ട് പൂർത്തിയാക്കിയിട്ടാണ് അച്ഛൻ വന്നത്. പബ്ലിക്ക് എക്സാമിന് മുമ്പ് വരെ അച്ഛനൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ട്.
സിവിൽ സർവീസ് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി പഠിച്ചു. അവസാനം പഠിച്ച് ഡിപ്രഷൻ വരുന്നത് പോലെയായി. ഒരു ദിവസം പതിനെട്ട് മണിക്കൂറൊക്കെ പഠിക്കുമായിരുന്നു. ഒരിക്കൽ എഴുതുകയും ചെയ്തിരുന്നു. പക്ഷെ കിട്ടിയില്ല. ഇനിയും ട്രൈ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഗൗരി പറയുന്നു.


Click it and Unblock the Notifications











