യഥാർത്ഥത്തിൽ തന്റെ അമ്മ ആരാണെന്ന സംശയം പാറുവിന് അക്കാലത്ത് ഉണ്ടായിരുന്നു, ബോൺ ആക്ടറസാണ്; നടി രോഹിണി

സിനിമാ താരങ്ങളെ ആരാധിയ്ക്കുന്നത് പോലെയല്ല സീരിയല്‍ താരങ്ങളെ കുടുംബ പ്രേക്ഷകര്‍ സ്‌നേഹിക്കുന്നത്. സിനിമാ താരങ്ങള്‍ എന്നാല്‍ തങ്ങള്‍ക്ക് അന്യമായ ഏതോ ലോകത്തെ താരങ്ങള്‍ എന്ന നിലയിലാണ്. അവരെ കാണുമ്പോള്‍ സന്തോഷത്തെക്കാള്‍ ഏറെ കൗതുകമാണ് തോന്നുന്നത്. എന്നാല്‍ ടെലിവിഷന്‍ താരങ്ങളെ ആളുകള്‍ സ്‌നേഹിയ്ക്കുന്നത് സ്വന്തം വീട്ടിലെ കുട്ടിയെ എന്നത് പോലെയാണ്. അവര്‍ക്കിടയിലുള്ള ഒരാളെ പോലെയാണ്.

അങ്ങനെ നോക്കുമ്പോള്‍ ഉപ്പും മുളകും എന്ന പരമ്പരയിലെ പാറു പ്രേക്ഷകര്‍ക്ക് മുന്നില്‍ വളര്‍ന്ന അവരുടെ സ്വന്തം പാറുക്കുട്ടിയാണ്. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ പാറുക്കുട്ടിയെന്ന് അറിയപ്പെടുന്ന ബേബി അമേയ ഉപ്പും മുളകിന്റെ ഭാ​ഗമാണ്. നടി നിഷ സാരം​​ഗ് സ്വന്തം മകളെ എന്ന പോലെയാണ് പാറുവിനെ സ്നേഹിച്ചതും പരിചരിച്ചതുമെല്ലാം.

Child Artist Baby Ameya

പലപ്പോഴും യഥാർത്ഥത്തിൽ തന്റെ അമ്മ ആരാണെന്ന സംശയം പാറുവിന് ഒരു കാലത്ത് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി രോഹിണി. ഉപ്പും മുളകിൽ കനകം എന്ന കഥാപാത്രത്തെയാണ് രോഹിണി അവതരിപ്പിക്കുന്നത്. ആരാണ് തന്റെ അമ്മ എന്നതിൽ പാറുക്കുട്ടിക്ക് സംശയമുണ്ടായിരുന്നുവെന്നത് ശരിയാണ്. കാരണം സെറ്റിൽ എല്ലാവരേയും അമ്മ, അച്ഛൻ എന്ന് തന്നെയാണ് പാറുക്കുട്ടി വിളിച്ചിരുന്നത്.

അതുകൊണ്ട് തന്നെ ഒറിജിനൽ അമ്മയും സീരിയലിലെ അമ്മയും ഒരു കാലത്ത് പാറുക്കുട്ടിക്ക് കൺഫ്യൂഷൻ തന്നെയായിരുന്നു. പാറു വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞങ്ങൾ‌ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് എന്റെ കൂടെ ഓടി പിടിച്ച് കളിക്കാൻ വരുമായിരുന്നു. ഞാൻ അവൾക്കൊപ്പം കളിക്കാൻ കൂടാറുമുണ്ടായിരുന്നു. ഒപ്പം കളിക്കാൻ എല്ലാവരേയും അവൾ വിളിക്കും.

അവൾക്കെപ്പോഴും കളിക്കാൻ ആള് വേണം. ഞങ്ങൾ ഓടി കളിക്കാറും ഒളിച്ച് കളിക്കാറുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ‌ ഞങ്ങൾ പിക്കച്ചുവാണ് കൂടുതലായും കളിക്കുന്നത്. ചൈൽഡിഷ്നസോടെ നല്ല രീതിയിൽ അവൾ വളരുന്നുണ്ട്. ബോൺ ആക്ടറസാണ് പാറുക്കുട്ടിയെന്നും പറയാമെന്നും രോഹിണി പറയുന്നു. മുമ്പ് കേശുവും ശിവാനിയുമായി അഭിനയിച്ചിരുന്ന അൽസാബിത്തിനും ശിവാനിക്കും ലഭിച്ചിരുന്ന സ്നേഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോൾ പാറുക്കുട്ടി എന്ന അമേയയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സീരിയലിൽ നീലിമയായി അഭിനയിക്കുന്ന നിഷ സാംര​ഗുമായാണ് പാറുക്കുട്ടിക്ക് കൂടുതൽ അടുപ്പം. സ്‌ക്രീനിലെ തന്റെ അഞ്ച് കുട്ടികളിൽ ആരാണ് ഏറ്റവും സ്നേഹവും അടുപ്പവും ഉള്ളതെന്ന് ചോദിച്ചാൽ പാറുക്കുട്ടിയാണെന്ന് നിഷ എപ്പോഴും പറയാറുള്ള ഉത്തരം. സീരിയലിൽ നീലുവിന്റെയും ബാലുവിന്റെയും ഇളയ മകളാണ് പാറുക്കുട്ടി.

Child Artist Baby Ameya

സീരിയലിൽ മാത്രമല്ല ജീവിതത്തിലും നിഷയ്ക്ക് അമ്മ സ്ഥാനമാണ് പാറുക്കുട്ടി നൽകിയിരിക്കുന്നത്. സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടം പാറുവിനെയാണ്. ഞാൻ വളർത്തുന്ന മകളെപ്പോലെയായി അവൾ. എനിക്ക് ഉയർന്ന ബിപി ഉണ്ടായിരുന്നു. അടുത്തിടെ ഞാൻ ഉപ്പും മുളകിന്റെ സെറ്റിൽ കുഴഞ്ഞുവീണു. അവളോടൊപ്പം അഭിനയിക്കുമ്പോഴാണ് ഞാൻ കുഴഞ്ഞുവീണത്. അതിനുശേഷം കുഞ്ഞ് ഏകദേശം ഒന്നര മണിക്കൂറോളം കരഞ്ഞു. ഞാൻ കരയുകയും ഛർദ്ദിക്കുകയും ചെയ്തു.

Take a Poll

എന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത്?. എനിക്ക് എന്റെ അമ്മയെ കാണണമെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ തിരിച്ചെത്തിയപ്പോൾ എല്ലാവരും എന്നോട് ഇതേ കാര്യമാണ് പറഞ്ഞതെന്നാണ് പാറുക്കുട്ടിയെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ നിഷ പറഞ്ഞത്. അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും മകളാണ് പാറുക്കുട്ടിയായി എത്തുന്ന അമേയ.

ചക്കി എന്നായിരുന്നു വീട്ടില്‍ വിളിച്ചിരുന്നത്. എന്നാല്‍ ഉപ്പും മുളകും വന്നതോടെ എല്ലാവരും പാറുക്കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങി. അമേയ എന്ന പേര് ഓഫിഷ്യലായി മാത്രമേയുള്ളു. എല്ലാവർക്കും അമേയ പാറുക്കുട്ടിയാണ്. നാലാം മാസത്തില്‍ തുടങ്ങിയതാണ് പാറുക്കുട്ടിയുടെ അഭിനയ ജീവിതം.

FAQs
ഉപ്പും മുളകിൽ പാറുക്കുട്ടിയായി അഭിനയിക്കുന്ന ബാലതാരം ബേബി അമേയയുടെ ആദ്യ പ്രതിഫലം?

നാലാം മാസത്തില്‍ തുടങ്ങിയതാണ് പാറുവിന്റെ അഭിനയ ജീവിതം. ഉപ്പും മുളകും കുടുംബത്തിലെ അഞ്ചാമത്തെ മകളായിട്ടായിരുന്നു പാറുവിന്റെ വരവ്. രണ്ടായിരം രൂപയായിരുന്നുവത്രെ പാറുവായി എത്തുന്ന ബേബി അമേയയുടെ ആദ്യത്തെ പ്രതിഫലം.

Filmibeat Entertainment

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X