ഞാൻ ഒരാളുമായി പ്രണയത്തിലാണ് വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അയാൾ പ്രചരിപ്പിച്ചു, മക്കളും ചോ​ദിച്ചു; നിഷ

By Desk

ഇരുപത്തിയഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിലും സീരിയൽ രം​ഗത്തും സജീവമാണ് നടി നിഷ സാരം​ഗ്. ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ച നിഷയ്ക്ക് ആരാധകരെ നേടി കൊടുത്തത് ഉപ്പും മുളകും എന്ന സിറ്റ്കോമാണ്. നിഷയേക്കാൾ ആരാധകർ ഉപ്പും മുളകിലെ നീലുവിനുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായ പ്രശ്നങ്ങളുടേയും വിവാ​ദങ്ങളുടേയും പേരിൽ ഉപ്പും മുളകിൽ‌‍ നിന്നും വിട്ട് നിൽക്കുകയാണ് നിഷ.

ശരിയല്ലാത്ത കാര്യങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ പണികൾ ധാരാളം തനിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിഷ സാംരം​ഗ്. സിനിമകളുടെ ഷൂട്ടുണ്ടായിരുന്നു. അതിന്റെ തിരക്കിലായിരുന്നു കുറച്ച് കാലം. പിന്നീട് ട്രീറ്റ്മെന്റിലായിരുന്നു. അത് കഴിഞ്ഞിപ്പോൾ റസ്റ്റിലാണ്.

Nisha Sarangh
Photo Credit: Nisha Sarangh / facebook

ഇരുപത്തിയഞ്ച് വർഷത്തോളമായി സിനിമ-സീരിയൽ ഇന്റസ്ട്രിയിലുണ്ട്. എന്നെ കുറിച്ച് മോശം പറയേണ്ട അവസ്ഥ ഇന്റസ്ട്രിയിൽ ഞാൻ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് എനിക്ക് എന്നേ കുറിച്ച് അഭിമാനമുണ്ട്. ഒരാളും എന്നെ കുറിച്ച് പറയേണ്ട സാഹചര്യവും ഉണ്ടാക്കിയിട്ടില്ല. ആ അഭിമാനം ഉള്ളിടത്തോളം കാലം ആരുടേയും മുന്നിൽ എനിക്ക് തലകുനിക്കേണ്ടതായും ഇല്ല.

കിട്ടുന്ന വേഷങ്ങൾ എല്ലാം ചെയ്യും. അമ്മ വേഷമാണോ എന്നൊന്നും നോക്കാറില്ല. എല്ലാത്തിന്റേയും അടിസ്ഥാനം നമുക്ക് കഥാപാത്രങ്ങൾ കിട്ടുക എന്നതാണ്. അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് അന്നം കണ്ടെത്തുക എന്നതാണ്. കോംപറ്റീഷനോ ഈ​ഗോയോ എനിക്കില്ല. സീരിയലും സിനിമയുമൊന്നും എന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നതല്ല. കഷ്ടപ്പാട് കൂടിയപ്പോഴാണ് അഭിനയം പ്രൊഫഷമായി തെരഞ്ഞെടുത്തത്.

നല്ലൊരു വരുമാനം കിട്ടുന്നുവെന്ന് തോന്നിയതുകൊണ്ടാണ് ഇന്റസ്ട്രിയിൽ‌ തന്നെ ഉറച്ച് നിന്നത്. സീരിയലിൽ നിൽക്കുന്നതിന്റെ ​ഗുണം കുറച്ച് കാലത്തേക്ക് ഒരു ജോലിയുണ്ടെന്ന് ആശ്വസിക്കാം. അതുകൊണ്ട് സീരിയലിൽ നിൽക്കുന്നതാണ് നല്ലതായി തോന്നിയിട്ടുള്ളത്. കുടുംബത്തിന്റെ സപ്പോർട്ട് എനിക്ക് എന്നും കിട്ടിയിട്ടുണ്ട്. തുടക്കത്തിൽ സിനിമയിൽ‌ എനിക്ക് ഏറെയും ചെറിയ കഥാപാത്രങ്ങളായിരുന്നു കിട്ടിയിരുന്നത്.

അന്നൊക്കെ നിനക്ക് വേറെ പണിയൊന്നും ഇല്ലേയെന്നാണ് വീട്ടിൽ നിന്നും ചോദിച്ചിരുന്നത്. എന്നാൽ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയപ്പോൾ കുടുംബത്തിനും ഇഷ്ടപ്പെട്ടു. വീടും സ്ഥലവും എല്ലാം എനിക്ക് അഭിനയത്തിലൂടെ നേടാനായി. പ്രേക്ഷകർ വിമർശിക്കുമ്പോൾ കേൾക്കേണ്ടി വരും. അതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളെ മാത്രമെ ഞാൻ അനുകൂലിക്കാറുള്ളു. ചില പ്രതികരണങ്ങൾ മനസിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

Nisha Sarangh
Photo Credit: Nisha Sarangh / facebook

ആരോ എന്തോ പറഞ്ഞുവെന്നതിന്റെ പേരിൽ നമ്മൾ ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ ആളുകൾ നമ്മളെ തെറ്റദ്ധരിക്കുന്നതും വിഷമിപ്പിച്ചിട്ടുണ്ട്. ചെയ്യാത്ത കാര്യത്തിന് ക്രൂശിക്കപ്പെടുമ്പോഴാണ് വിഷമം വരുന്നത്. സത്യം എന്താണെന്ന് അറിയാത്ത പ്രേക്ഷകർ കുറ്റം പറയും. അതിന് തെറ്റ് പറയാൻ പറ്റില്ല. എന്റെ ലൊക്കേഷനിൽ ആർക്ക് പ്രശ്നം വന്നാലും ഞാൻ അത് പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. സെറ്റിൽ നിന്ന് ആര് പോയാലും അവരെ തിരിച്ച് കൊണ്ടുവരാനും ഞാൻ ശ്രമിക്കാറുണ്ട്.

ഒരിക്കൽ ഒരു ടെക്നീഷ്യന് വേണ്ടി സംസാരിച്ചശേഷം എനിക്ക് പിന്നീട് പണികളുടെ ധാരയായിരുന്നു. പലതും ഞാൻ‌ മൈന്റ് ചെയ്തില്ല. പിന്നെ അവസാനം എനിക്ക് കുറേ അപവാദങ്ങൾ ഉണ്ടാക്കി തന്നു. ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി തന്നു. എന്നെ അയാൾ മാക്സിമം നാണം കെടുത്തി. എന്റെ വീട്ടിൽ വിളിച്ച് വരെ അയാൾ പലതും പറഞ്ഞു. ലൊക്കേഷനിലുള്ള ഒരാളുമായി ഞാൻ പ്രണയത്തിലാണെന്നും അയാളെ ഞാൻ കല്യാണം കഴിക്കാൻ പോവുകയാണെന്നും ഞാൻ പല ലീലവിലാസങ്ങൾ നടത്തുന്നതായും എല്ലാം പറഞ്ഞു.

അവസാനം മക്കൾ എന്നോട് ഇതേ കുറിച്ച് ചോദിച്ചു. അതൊന്നും മൈന്റ് ചെയ്യേണ്ടെന്ന് ഞാൻ പറഞ്ഞു. ദൈവം ഭയങ്കര ശക്തിയുള്ള ഒന്നാണ്. പ്രതികരിക്കേണ്ട സമയത്ത് ചിലപ്പോൾ നമുക്ക് പ്രതികരിക്കാൻ പറ്റില്ല. പക്ഷെ പ്രതികരിക്കാൻ ഒരു അവസരം ദൈവം എല്ലാ കാര്യത്തിലും തരും. എന്റെ എല്ലാ കാര്യങ്ങളും ​ഗുരുവായൂരപ്പനിൽ സമർപ്പിച്ചിരിക്കുന്നു. പക്ഷെ ഒരാൾക്കും ദോഷം വരുന്നത് ഞാൻ ചെയ്യില്ല. എന്നെ രക്ഷിക്കാൻ വേണ്ടത് ഞാൻ ചെയ്യുമെന്നും നിഷ സാംരം​ഗ് പറയുന്നു.

More from Filmibeat

Read more about: nisha sarangh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X