അയാം ദി സോറി അളിയാ! ലെച്ചു വിന്റെ പുതിയ ടീ ഷർട്ട് പൊളിച്ചു...
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിമാറിയിരിക്കുകയാണ് ജൂഹി രുസ്തഗി. ജൂഹി എന്ന പേരിനെക്കാലും പ്രേക്ഷക്ക് സുപരിചിതം ലെച്ചു എന്ന പേരാണ്. ബാലുവിന്റേയും നീലുവിന്റേയും രണ്ടാമത്തെ മകളായ ലക്ഷ്മി എന്ന ലെച്ചു, പ്രേക്ഷകരുടെ ഇടയിൽ താരമാണ്. സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിൽ പോലു ജൂഹിയ്ക്ക് കൈനിറയെ ആരാധകരാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫോട്ടോ ഷൂട്ടുകളും സീരിയൽ വിശേഷങ്ങളുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴി താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാവുകയാണ് . അയാം ദി സോറി അളിയ എന്ന എഴുതിയിരിക്കുന്ന ടീ ഷർട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ പോസിങ്ങും പ്രേക്ഷകർക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്.
കൂളിങ് ഗ്ലാസ് ധരിച്ച് തലയ്ക്ക് മുകളിൽ കൈ കൊണ്ട് തൊഴുത് നിൽക്കുന്ന രീതിയിലാണ് ചിത്രത്തിനു വേണ്ടി താരം പോസ് ചെയ്തിരിക്കുന്നത്. കൂടാതെ ടീ ഷർട്ടിലെ ഡയലോഗും കൂടിയായപ്പോൾ പ്രേക്ഷകരിൽ ചിരി പടർത്തിയിട്ടുണ്ട്. മോളിവുഡിലെ എവർഗ്രീൻ കോമഡി ചിത്രമാണ് തിളക്കം. സലിം കുമാർ ദിലീപിനോട് പറയുന്ന ഡയലോഗാണിത്. ഇന്നും ട്രോളന്മാർക്കിടയിൽ ഈ ഡയലോഗ് ഫേമസാണ്.


Click it and Unblock the Notifications