അലംകൃതയുടെ കൈപിടിച്ച് പൃഥ്വിരാജ്! പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ! ഇപ്പോഴും നിരാശയെന്ന് ആരാധകര്‍!

പൃഥ്വിരാജും സുപ്രിയയും മാത്രമല്ല മകളായ അലംകൃതയും പ്രേക്ഷകരുടെ പ്രിയതാരമാണ്. മകളെക്കുറിച്ച് വാചാലരായി ഇരുവരും എത്താറുണ്ട്. പ്ലേ സ്‌കൂളില്‍ പോവുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ പൃഥ്വിരാജ് എത്തിയത്. ലൂസിഫര്‍ സെറ്റില്‍ ഇവര്‍ക്കൊപ്പം സജീവമായി അല്ലിയുമുണ്ടായിരുന്നു. ചിത്രീകരണം നിര്‍ത്തി ഡാഡയെ വീട്ടിലേക്ക് കൊണ്ടുപോവാനായി ശ്രമിക്കുന്ന താരപുത്രിയെക്കുറിച്ചായിരുന്നു സുപ്രിയ വാചാലയായത്. വികൃതിക്കാരിയാണ് ചെറുമകളെന്നും താന്‍ വീട്ടിലേക്കെത്തുന്ന സമയത്ത് ഡാഡയും മമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറയാറുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. മകള്‍ ഭാവിയില്‍ ആരാവരുതെന്ന് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥ്വി പറഞ്ഞത്. മകളുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ച് കളിപ്പാട്ട ശേഖരണത്തെക്കുറിച്ചുമൊക്കെയായിരുന്നു നേരത്തെ സുപ്രിയ പറഞ്ഞത്.

പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ കാണാനായി മകളെക്കൊണ്ട് പോയിരുന്നോയെന്ന തരത്തിലുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. രണ്ടരമണിക്കൂറൊന്നും അവള്‍ അടങ്ങിയിരിക്കില്ലെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അലംകൃതയെന്ന അല്ലി അവധിയാഘോഷത്തിനായി പോവുകയാണെന്നും ഇത്തവണത്തെ യാത്രയില്‍ ഡാഡയും മമ്മയും കൂടാതെ പുതിയൊരാളും തങ്ങള്‍ക്കൊപ്പമുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു. പെപ്പ പിഗുമായാണ് അല്ലിയുടെ യാത്ര. ഇപ്പോഴിതാ പൃഥ്വിയുടെ വിരലില്‍ത്തൂങ്ങി നടന്നുപോവുന്ന അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അലംകൃതയുടെ പുതിയ ഫോട്ടോ

അലംകൃതയുടെ പുതിയ ഫോട്ടോ

അവധിയാഘോഷത്തിനായി പോവുകയാണ് അലംകൃതയെന്നും ആരും ശല്യപ്പെടുത്തരുതെന്നുമായിരുന്നു നേരത്തെ സുപ്രിയ പറഞ്ഞത്. പെപ്പെയ്‌ക്കൊപ്പമാണ് അല്ലിയുടെ യാത്രയെന്നും താരപത്‌നി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഡാഡയുടെ വിരലില്‍ത്തൂങ്ങി എയര്‍പോര്‍ട്ടിലേക്ക് പോവുന്ന താരപുത്രിയുടെ ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സുപ്രിയയാണ് ചിത്രം പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ്‌വര്‍ ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. സോഷ്യ്ല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഡാഡ ആന്റ് അല്ലി, എയര്‍പോര്‍ട്ട് വാക്കിംഗ് എന്ന തലക്കെട്ടാണ് ചിത്രത്തിന് നല്‍കിയത്.

ഇപ്പോഴും നിരാശ

ഇപ്പോഴും നിരാശ

പതിവ് പോലെ തന്നെ ഇത്തവണയും അല്ലിയുടെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. എന്തായാലും ഫോട്ടോയെടുത്തു. ഇനി മുഖം കാണുന്ന തരത്തില്‍ എടുത്തൂടായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. എന്നും പിന്നാമ്പുറം കാണാനാണ് തങ്ങളുടെ യോഗമെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. പിറന്നാള്‍ ദിനത്തിലായിരുന്നു അലംകൃതയുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്തത്. വിശേഷങ്ങളെക്കുറിച്ച് വാചാലരാവുന്നതിനിടയിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ഇരുവരും ശ്രദ്ധിക്കാറുണ്ട്.

രസകരമായ കമന്റുകള്‍

രസകരമായ കമന്റുകള്‍

അല്ലിക്ക് ആഭരണമെടുക്കാന്‍ പോവുകയാണോ പൃഥ്വിച്ചേട്ടാ, എന്ന രസകരമായ കമന്റും പോസ്റ്റിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മണിച്ചിത്രത്താഴിലെ കമന്റുമായാണ് ആരാധകന്‍ എത്തിയത്. അല്ലിയുടെ മുഖം ഇങ്ങനെ മൂടി വെക്കേണ്ട കാര്യമില്ലെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കമന്റുകളും ട്രോളുകളുമൊക്കെ പൃഥ്വിയും ആഘോഷമാക്കി മാറ്റാറുണ്ട്. ട്രോളര്‍മാരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് വാചാലനായാണ് അദ്ദേഹം എത്താറുള്ളത്. രസകരമായ കാര്യമാണെങ്കില്‍ അദ്ദേഹം മറുപടി നല്‍കാറും ഷെയര്‍ ചെയ്യാറുമുണ്ട്.

എങ്ങോട്ടേക്കാണ് യാത്ര

എങ്ങോട്ടേക്കാണ് യാത്ര

എങ്ങോട്ടേക്കാണ് ഇത്തവണത്തെ യാത്രയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുങ്ങുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പൃഥ്വിയുടെ കഥാപാത്രമായ സെയ്ദ് മസൂദിന് കൂടുതല്‍ പ്രാധാന്യമുള്ള തരത്തിലും സറ്റീഫന്റേയും അബ്രാമിന്റേയുമൊക്കെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമാവുന്ന തരത്തിലാണ് ചിത്രമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സിനിമയുടെ ലൊക്കേഷന്‍ ഹണ്ടിംഗായാണോ ചിത്രമെന്ന തരത്തിലുള്ള ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X