അന്ന് ഗീതുവിനെതിരെ പ്രതികരിക്കാൻ മടിച്ചില്ല, തുടരെ ഹിറ്റുകൾ; പക്ഷെ പിന്നീട് ഐശ്വര്യ ലക്ഷ്മി നേരി‌ട്ടത്

മലയാള സിനിമാ രം​ഗത്ത് ഇന്ന് നായിക നടിമാർ ഏറെയാണ്. ഓരോ വർഷവും പുതുമുഖങ്ങൾ എത്തുന്നുണ്ടെങ്കിലും ഇവർക്കെല്ലാം അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ല. തുടരെ സിനിമകൾ ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടാൻ കഴിയുന്ന നടിമാർ ഇന്ന് മലയാളത്തിലില്ല. അഭിനയ മികവുള്ളവർക്ക് പോലും അർഹമായ സ്ഥാനം സിനിമാ രം​ഗത്ത് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയർ ​ഗ്രാഫിലുണ്ടായ കയറ്റിറക്കങ്ങൾ ന‌ടിമാർ നേരിടുന്ന പ്രശ്നത്തിന്റെ ഉത്തമ ഉദാഹരണമാണ്.

കരിയറിലെ തുടക്ക കാലത്ത് മലയാളത്തിലെ സെൻസേഷണൽ നായികയായിരുന്നു ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണയും എന്നീ സിനിമകൾ തുടരെ ഹിറ്റായതോടെ ഐശ്വര്യ ലക്ഷ്മിയുടെ ജനപ്രീതി കുതിച്ചുയർന്നു. സ്ക്രീൻ പ്രസൻസും അഭിനയ മികവുമുള്ള നടി. ഹിറ്റായ ഈ നാല് സിനിമകളും മികച്ച പ്രകടനമാണ് ഐശ്വര്യ ലക്ഷ്മി കാഴ്ച വെച്ചത്.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളുമായിരുന്നു ലഭിച്ചത്. സ്വാഭാവിക അഭിനയമെന്ന് അന്ന് പ്രേക്ഷകർ ഐശ്വര്യ ലക്ഷ്മിയെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. മലയാള സിനിമാ ലോകത്തിന് അഭിമാനിക്കാവുന്ന ഒരു നടി കൂടിയെത്തിയെന്ന് ഏവരും അഭിപ്രായപ്പെട്ടു. എന്നാൽ ഒരു ഘട്ടത്തിൽ ഐശ്വര്യയുടെ കരിയർ ​ഗ്രാഫിൽ ഇടിവ് വന്നു.

ഹിറ്റുകൾക്ക് പിന്നാലെ പരാജയങ്ങളെത്തി. അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, തമിഴ് ചിത്രം ആക്ഷൻ എന്നിവ നടിയുടെ കരിയറിൽ ഒരു ചലനവുമുണ്ടാക്കാതെ പോയ സിനിമകളാണ്. ധനുഷിനൊപ്പം അഭിനയിച്ച ജ​ഗമേ തന്തിരം എന്ന സിനിമയിലെ നടിയുടെ ഡയലോ​ഗ് ഡെലിവറി വിമർശിക്കപ്പെട്ടു. അതേസമയം കാണെക്കാണെ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് നടി കെെയടി നേടി. എന്നാൽ മലയാളത്തിൽ പിന്നീട് ഒരു സൂപ്പർഹിറ്റ് ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചിട്ടില്ല.

ഡിപ്ലോമസി കാത്ത് സൂക്ഷിച്ച താരം, പക്ഷെ അന്ന് ​ഗീതു മോഹൻദാസിനെതിരെ

പാെതുവെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്ന താരമാണ് ​ഐശ്വര്യ ലക്ഷ്മി. വിവാദ പ്രസ്താവനകൾ നടി നടത്താറില്ല. അതേസമയം ഒരിക്കൽ സുഹൃത്തായ കോസ്റ്റ്യൂം ഡിസെെനർ സ്റ്റെഫി സേവ്യറിന് വേണ്ടി സംവിധായിക ​ഗീതു മോഹൻ​ദാസിനെതിരെ ഐശ്വര്യ ലക്ഷ്മി രം​ഗത്ത് വന്നിരുന്നു. ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിച്ചിട്ട് പ്രതിഫലം ചോദിച്ചപ്പോൾ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി എന്നായിരുന്നു ​സ്റ്റെഫിയുടെ ആരോപണം. ഈ സംവിധായിക ​ഗീതു മോ​ഹൻദാസാണെന്ന് പിന്നീട് വ്യക്തമായി.

സ്റ്റെെഫിയുടെ പോസ്റ്റിനെ അനുകൂലിച്ചാണ് ഐശ്വര്യ ലക്ഷ്മി രം​ഗത്ത് വന്നത്. ഇതേക്കുറിച്ച് നീ ഒടുവിൽ സംസാരിക്കാൻ തീരുമാനിച്ചതിൽ നന്ദിയുണ്ട്. ​ഗോവിന്ദ് വസന്ത, (സം​ഗീത സംവിധായകൻ) നിങ്ങൾക്കെന്തെങ്കിലും ആഡ് ചെയ്യാനുണ്ടോ എന്നാണ് ഐശ്വര്യ ലക്ഷ്മി പോസ്റ്റിന് കമന്റ് ചെയ്തത്. അന്ന് ആരോപണം ​ഗീതു മോഹൻദാസ് നിഷേധിക്കുകയാണുണ്ടായത്.

Aishwerya Lekshmi

പിന്നീടൊരിക്കൽ പ്രതിഫലത്തിൽ നടനും നടിയും തമ്മിലുള്ള അന്തരത്തെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിക്കുകയുണ്ടായി. നായകന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ് നായികയക്ക് ലഭിക്കുന്ന പ്രതിഫലമെന്നാണ് നടി പറഞ്ഞിരുന്നത്. പിന്നീട് ഈ അഭിപ്രായം ഐശ്വര്യ മാറ്റി. തന്റെ സിനിമ 50 കോടി ക്ലബിലെത്തുമ്പോൾ പ്രതിഫലം മാറ്റുമെന്നാണ് ന‌ടി പറഞ്ഞത്.

മലയാളത്തിൽ നടിക്ക് കരിയറിൽ മോശമായി ബാധിച്ച സിനിമ കിം​ഗ് ഓഫ് കൊത്തയാണ്. ഈ സിനിമയിലെ ഐശ്വര്യയുടെ ഡയലോ​ഗുകൾക്ക് ട്രോളുകൾ വന്നു. കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം തനിക്ക് മലയാളത്തിൽ നിന്ന് അവസരങ്ങൾ വരാതെയായെന്ന് നടി അടുത്തിടെ പറയുകയുമുണ്ടായി. അതേസമയം തമിഴിൽ നിന്നും മികച്ച സിനിമകൾ ഐശ്വര്യക്ക് ലഭിക്കുന്നുണ്ട്. പുതിയ ചിത്രം മാമൻ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

More from Filmibeat

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X