'ജൂനിയർ ഉത്തര എത്തി..., ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു'; സന്തോഷം പങ്കുവെച്ച് നടി ഉത്തര ഉണ്ണിയും ഭർത്താവും!

നർത്തകിയും അഭിനേത്രിയുമൊക്കെയായി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി. 2021ൽ ആയിരുന്നു താരത്തിന്റെ വിവാഹം. അമ്മയുടെ വഴിയെ സഞ്ചരിച്ച ഉത്തര രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒന്ന് ഒരു തമിഴ് സിനിമയും മറ്റൊന്ന് ഇടവപ്പാതിയെന്ന മലയാള സിനിമയുമാണ്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇടവപ്പാതി. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ഉത്തര സംവിധാനം ചെയ്തു. പക്ഷെ അഭിനയത്തിൽ ശോഭിക്കാൻ ഉത്തരക്കായില്ല.

അതുകൊണ്ട് തന്നെ നൃത്തത്തിലേക്കും മോഡലിങിലേക്കും ഉത്തര കൂടുതൽ ശ്ര​ദ്ധകൊടുത്തു. ബിസിനസുകാരനായ നിതേഷാണ് ഉത്തരയുടെ ഭർത്താവ്. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിൽ താരനിബിഢമായിട്ടാണ് വിവാഹം നടന്നത്.

കുടുംബജീവിതം രണ്ട് വർഷം പിന്നിടുമ്പോൾ ആദ്യത്തെ കൺമണിയെ വരവേറ്റിരിക്കുകയാണ് ഉത്തര. കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഉത്തര സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്.

Utthara Unni

'ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ദീമഹി നിതേഷ് നായർ എന്നാണ് പേര്. ദീമഹീ എന്നാൽ ജ്ഞാനിയും ബുദ്ധിമതിയും എന്നാണ് അർഥം. ഗായത്രി മന്ത്രത്തിൽ ഇത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും മറ്റെല്ലാ ഗായത്രികളിലും അതുണ്ട്...', എന്നാണ് കുഞ്ഞിന്റെ ജനനത്തെ കുറിച്ചും പേരിനെ കുറിച്ചും സംസാരിച്ച് ഉത്തര എഴുതിയത്.

കൂടാതെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഉത്തര പങ്കുവെച്ചു. നിരവധി പേരാണ് നടിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്.

പ​രമ്പരാ​​ഗത രീതിയിൽ രണ്ട് ദിവസത്തെ പ്രാർത്ഥനകളും പൂജകളുമായി സീമന്തം ചടങ്ങ് നടത്തിയതിന്റെ വീ‍ഡിയോയും ഉത്തര പങ്കുവെച്ചിട്ടുണ്ട്. സീമന്തം ചടങ്ങിന്റെ ആവശ്യകതയും പ്രത്യേകതകളും വിവരിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയിലാണ് സീമന്തം ചടങ്ങിന്റെ വീഡിയോ നടി പങ്കുവെച്ചത്. സംയുക്ത വർമ അടക്കമുള്ളവർ സീമന്തത്തിൽ സജീവ സാന്നിധ്യമായിരുന്നു.

മാട്രിമോണി പരസ്യം പോലെ വെബ്സൈറ്റ് വഴിയാണ് നിതേഷും ഉത്തരയും കണ്ടുമുട്ടുന്നത്. പിന്നീട് രക്ഷിതാക്കള്‍ തമ്മില്‍ സംസാരിച്ചു. നേരിട്ട് കണ്ടതിന് ശേഷം വീട്ടിലേക്ക് വന്നു. പിന്നീട് വലിയ ആഘോഷത്തോടെ കല്യാണം നടത്തി. ഉത്തര ഏക മകളാണ്.

Utthara Unni

ഭർത്താവ് തന്റെ എങ്ങനെയാണ് പ്രപ്പോസ് ചെയ്തതെന്ന് മുമ്പ് ഉത്തര വെളിപ്പെടുത്തിയിട്ടുണ്ട്. 'വീട്ടുകാരുടെയെല്ലാം മുന്നിൽ വെച്ച് പ്രപോസ് ചെയ്യും എന്ന് നിതേഷ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ സർപ്രൈസായി കാലിൽ ചിലങ്ക കെട്ടി കൊണ്ട് പ്രപോസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഞാന്‍ ജനിക്കുന്നതിന് മുന്നെ തന്നെ അമ്മ ഗുരുവായൂരിൽ നേർന്നിട്ടുണ്ടായിരുന്നു പെൺകുട്ടിയാണെങ്കിൽ ചിലങ്ക മണികൊണ്ട് തുലാഭാരം നടത്തണമെന്ന്.'

'ഞാനൊരു നർത്തകിയായി തീരാൻ ഏറ്റവും ആഗ്രഹിച്ചതും അമ്മയാണ്. ഈ കഥ നിധീഷിന് അറിയില്ല. അവിചാരിതമായി വിവാഹത്തിലും ചിലങ്ക ഒരു പ്രധാന ഭാഗമായി എന്നത് അത്ഭുതമാണ്. അന്ന് തന്നെ മോതിരവും മാറി', എന്നാണ് വിവാഹ വിശേഷങ്ങൾ‌ പങ്കുവെച്ചപ്പോൾ മുമ്പൊരിക്കൽ ഉത്തര പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X