സിദ്ദിഖും ഞാനും പലവട്ടം ഉടക്കിയിട്ടുണ്ട്; തിരക്കുള്ള സമയത്തും കാവ്യ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷമായി; ഊർമിള

മലയാള സിനിമയിൽ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് ഊർ‌മിള ഉണ്ണി. അമ്മ വേഷങ്ങളിലാണ് നടിയെ കൂടുതലും പ്രേക്ഷകർ കണ്ടിട്ടുള്ളത്. അപരിചിതൻ ഉൾപ്പെടെയുള്ള സിനിമകളിൽ വ്യത്യസ്തമായ വേഷം ഊർമിള ഉണ്ണിക്ക് ലഭിച്ചു. അഭിനേത്രി എന്നതിലുപരി നർത്തകിയും എഴുത്തുകാരിയുമാണ് ഊർമിള. ഇന്ന് ഹണി റോസാണ് ഉദ്ഘാടന വേദികളിലെ താരമെങ്കിൽ ഒരു കാലത്ത് ഊർമിള ഉണ്ണിയായിരുന്നു. ഊർമിള നിരവധി ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി അഭിനയ രം​ഗത്ത് സജീവമല്ല ഊർമിള ഉണ്ണി. ഇടയ്ക്ക് മകൾ ഉത്തര ഉണ്ണിയും സിനിമാ രം​ഗത്തേക്ക് വന്നിരുന്നു. എന്നാൽ വിവാഹം കഴി‍ഞ്ഞതോടെ ഉത്തരയും അഭിനയ രം​ഗം വിട്ടു. ഇതിനിടെ ഒരു പെർഫ്യൂം ബിസിനസും ഊർമിള നടത്തുന്നുണ്ട്. നടി സംയുക്ത വർമ്മയുടെ ചെറിയമ്മയുമാണ് ഊർമിള. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ നടൻ സിദ്ദിഖിനെക്കുറിച്ച് ഊർമിള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'സിദ്ദിഖും ഞാനും ആദ്യമാെക്കെ നല്ല പോലെ ഉടക്കിയിട്ടുണ്ട്. വഴക്കുണ്ടാക്കുകയും അടിച്ച് പിരിഞ്ഞിട്ടുമുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം വഴക്കുണ്ടായിട്ടുണ്ട്. പക്ഷെ എന്നാലും ഞങ്ങൾ സുഹൃത്തുക്കളുമാണ്. ഞങ്ങളെപ്പോഴും കാണാറില്ല, വിളിക്കാറില്ല. വളരെ അപൂർമായി ഒരു പാട്ട് പാടി അയക്കും. ഈ പാട്ടിന്റെ തുടക്കം പറയൂ എന്ന് പറഞ്ഞു. പഴയ പാട്ടായിരിക്കും, ആലോചിച്ച് കണ്ട് പിടിച്ച് അങ്ങോട്ട് അയക്കും'

Urmila Unni

'എഴുതി അയച്ചാൽ പോര പാടി അയക്കണം എന്ന് പറയും. പിന്നെ ആറ് മാസം കഴിഞ്ഞ് വീണ്ടുമാെരു പാട്ട് വരും. സിദ്ദിഖിനോട് സംസാരിക്കുമ്പോൾ നമ്മൾ ആരെയെങ്കിലും കുറിച്ച് അറിയാതെ പോലും കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ സിദ്ദിഖ് പറയും അങ്ങനെ പറയരുതെന്ന്. അവരെങ്ങനെയാണ്, അതിനെ കറക്ട് ചെയ്ത് പറയേണ്ടെന്ന് പറയും. കുറേക്കാര്യങ്ങൾ ശരിയാണെന്ന് തോന്നും. സ്വീകരിച്ചിട്ടുണ്ട് കുറേക്കാര്യങ്ങൾ,' ഊർമിള ഉണ്ണി പറഞ്ഞു.

തന്റെ പുസ്തകം വായിച്ച് നടി കാവ്യ മാധവൻ പറഞ്ഞ വാക്കുകളും ഊർമിള ഓർത്തു. ഓരോ ആർട്ടിക്കിളിനെക്കുറിച്ചും ആ കുട്ടി അഭിപ്രായം പറഞ്ഞു. അന്ന് കാവ്യക്കൊക്കെ നല്ല തിരക്കുളള സമയമാണ്. സിനിമയിലിങ്ങനെ തിളച്ച് നിൽക്കുന്ന കാലമാണ്. ആ കുട്ടി ഓരോന്നിനെക്കുറിച്ച് പറഞ്ഞപ്പോഴും എനിക്ക് സന്തോഷമായി. ആ കുട്ടിയിലൊരു എഴുത്തുകാരി ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട്, ഊർമിള ഉണ്ണിയുടെ വാക്കുകളിങ്ങനെ.

Urmila Unni, Kavya

നടിയെ ആക്രമിച്ച കേസിൽ ദിലീപ് വിവാദത്തിലകപ്പെട്ടപ്പോൾ നടന് ഊർമിള ഉണ്ണി പിന്തുണ നൽകിയത് അന്ന് വിവാദമായിരുന്നു. അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഊർ‌മിള ഉണ്ണിയായിരുന്നു. ദിലീപിന് നല്ല മനസ്സാണെന്നും ഊർമിള ഉണ്ണി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ദിലീപിനെക്കുറിച്ചുള്ള ഒരോർമ്മയാണ് ഊർമ്മിള പങ്കുവെച്ചത്. ദിലീപിനെ ആദ്യമായി കാണുമ്പോൾ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരു ഹോട്ടലിൽ വെച്ചാണ് കാണുന്നത്. അന്ന് മകൾ കുഞ്ഞാണ്. ഞങ്ങൾ പരിചയപ്പെട്ട് പിരിഞ്ഞു. ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ പോയപ്പോഴാണ് ദിലീപ് ബില്ല് കൊടുത്തത് അറിയുന്നത്. അന്ന് പരിചയപ്പെട്ടയാളുടെ ബില്ല് കൊടുത്ത് പോവണമെങ്കിൽ ദിലീപിന്റെ നല്ല മനസ്സാണതെന്നും ഊർമിള പറഞ്ഞു.

ഒരുപാട് പേരെ സഹായിക്കുന്ന വ്യക്തിയാണ് ദിലീപെന്നും ഊർമിള പറഞ്ഞു. വിവാദങ്ങൾ കാരണം ഏറെ നാളായി സിനിമാ രം​ഗത്ത് സജീവമല്ലായിരുന്നു ദിലീപ്. ഇപ്പോൾ വീണ്ടും സജീവമാകാനാെരുങ്ങുകയാണ്. പറക്കും പപ്പൻ, ബാന്ദ്ര എന്നീ സിനിമകളാണ് പുതിയതായി പ്രഖ്യാപ്പിച്ചത്. ദിലീപിന്റെ ഭാര്യ കാവ്യ സിനിമാ രം​ഗം പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്.

More from Filmibeat

Read more about: urmila unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X