പച്ചയായ സത്യങ്ങളുണ്ട്, നിങ്ങളും ശ്രദ്ധിച്ചോളൂ, അതിന് വേണ്ടിയാണ് ഞാൻ എഴുതുന്നത്: ഊർമിള ഉണ്ണി
അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ല നടി ഊർമിള ഉണ്ണി. ഒരു കാലത്ത് ശ്രദ്ധേയ റോളുകളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ നടിയാണ് ഊർമിള ഉണ്ണി. സർഗം, അപരിചിതൻ ഉൾപ്പെടെയുള്ള സിനിമകൾ ഉദാഹരണം. പുതിയ അഭിമുഖത്തിൽ താൻ ആത്മകഥയെഴുതുന്നതിനെക്കുറിച്ച് ഊർമിള ഉണ്ണി സംസാരിക്കുന്നുണ്ട്. ചില വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ടാകുമെന്നാണ് ഊർമിള നൽകുന്ന സൂചന. അമൃത ടിവിയിൽ സംസാരിക്കവെയാണ് പരാമർശം.
പബ്ലിക് ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഞാൻ എഴുതുന്നത്. പബ്ലിക് ഇതൊന്ന് ശ്രദ്ധിച്ചോളൂ, എനിക്കിങ്ങനെ ഉണ്ടായിട്ടുണ്ട്, നിങ്ങളും ശ്രദ്ധിച്ചോളൂ എന്നാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് ഊർമിള ഉണ്ണി പറയുന്നു. എഴുത്താണ് ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. ആത്മകഥ ബുക്കായി ഇറക്കണം. അതൊക്കെ കുറച്ച് കഴിഞ്ഞിട്ടാണ്. കാരണം അതിൽ പച്ചയായ സത്യങ്ങളുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് വേദനിക്കരുത്. അതുകൊണ്ട് ഞാനാ പുസ്തകം ഹോൾഡ് ചെയ്തിരിക്കുന്നത്. ആദ്യത്തെ പുസ്തകത്തിൽ കുഴപ്പമില്ലായിരുന്നെന്നും ഊർമിള ഉണ്ണി പറയുന്നു.

വശ്യഗന്ധി എന്ന പെർഫ്യൂം ബിസിനസ് തുടങ്ങിയതിനെക്കുറിച്ചും ഊർമിള ഉണ്ണി സംസാരിച്ചു. സിനിമയൊക്കെ ചെയ്ത ശേഷം ഒരിക്കൽ ബോംബെ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ അമിതാഭ് ബച്ചൻസ് എന്ന പെർഫ്യൂം കണ്ടു. അപ്പോൾ എന്റെയൊരു ആഗ്രഹം. അന്ന് സർഗമൊക്കെ ഹിറ്റായി നിൽക്കുന്ന സമയമാണ്. എന്റെ പേരിൽ പെർഫ്യൂം വേണമെന്ന് തോന്നി. പല ആൾക്കാരോടും ഞാൻ കാല് പിടിച്ച് ചോദിച്ചിട്ടുണ്ട്. എന്റെ കയ്യിൽ ഒരു കൂട്ടുണ്ട്, ഒരു മണം. അത് പെർഫ്യൂം ആക്കിത്തരുമോ എന്ന്. അവർ പുച്ഛിച്ചു. അവസാനം പെർഫ്യൂം ബിസിനസ് ചെയ്യുന്ന ഒരാൾ ഞാൻ ചെയ്ത് തരാലോ എന്ന് പറഞ്ഞു. അങ്ങനെയാണ് വശ്യ ഗന്ധിയുടെ തുടക്കം. എന്റെ സിനിമാ സുഹൃത്തുക്കളെല്ലാവരും ഈ പെർഫ്യൂം കിട്ടിയാൽ വീഡിയോ ഇടും. അതുകൊണ്ട് റീച്ച് കിട്ടുന്നുണ്ടെന്നും ഊർമിള ഉണ്ണി പറയുന്നു.
ഗണപതി ഭഗവാന്റെ വലിയ ആരാധികയാണ് താനെന്നും ഊർമിള ഉണ്ണി പറയുന്നുണ്ട്. മകൾ ഉത്തരയെക്കുറിച്ചും ഊർമിള സംസാരിച്ചു. ഗർഭിണിയായിരുന്നപ്പോൾ പെൺകുഞ്ഞായിരിക്കണമെന്ന് പ്രാർത്ഥിച്ചിരുന്നത്. പിന്നെ എന്റെ ജീവിതം ഉത്തരയായിരുന്നു. എന്റെ ആഗ്രഹങ്ങളെല്ലാം ഉത്തരയിലൂടെയാണ് ഞാൻ നേടിയെടുത്തത്. എനിക്ക് ഡ്രെെവിംഗ് അറിയില്ല. ഉത്തര പക്ഷെ ഡ്രെെവിംഗ് അറിയിസല്ലെന്ന് പറയാൻ പാടില്ല. അങ്ങനെ ഡ്രെെവിംഗ് പഠിപ്പിച്ചു. വളരെ ഫ്രണ്ട്ലിയാണ്. സുഹൃത്തുക്കളോട് പറയാത്തത് പോലും മകൾ തന്നോട് പറയുമെന്നും ഊർമിള ഉണ്ണി വ്യക്തമാക്കി. ഉത്തര ഡാൻസ് പഠിപ്പിക്കുന്നുണ്ട്. ഞാനും പോയിരിക്കും. അഭിനയത്തോട് തനിക്ക് വലിയ താൽപര്യമില്ലായിരുന്നെന്നും ഊർമിള ഉണ്ണി പറഞ്ഞു.

അടുത്തിടെ സംവിധായകൻ ശാന്തിവിള ദിനേശ് ഊർമിള ഉണ്ണിയെക്കുറിച്ച് സംസാരിച്ചിരുന്നു. നേരിൽ ഇന്ന് വരെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ കണ്ടിട്ടില്ല. പക്ഷെ ഊർമിള എന്റെ നല്ല സുഹൃത്താണ്. ഇടയ്ക്ക് എനിക്ക് ചില പോസ്റ്റുകളിടും. അതിൽ നിന്ന് ഊർമിളയെ ചിലപ്പോൾ ഞാൻ വായിച്ചെടുക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഊർമിള ഉണ്ണിക്ക് മാധവിക്കുട്ടിയുമായി നല്ല സാമ്യമുണ്ട് എന്നാണ്. രൂപത്തിൽ അല്ല, സ്വഭാവത്തിൽ.
സ്നേഹത്തിനായി കൊതിച്ച മനസുകളായിരുന്നു ഇരുവരുടെയും. വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ടി വന്ന ഹതഭാഗ്യകളുമായിരുന്നു ഇരുവരും. എന്നാൽ ചതിച്ചവരെക്കുറിച്ച് ശാപവാക്കുകൾ പറയുകയോ ക്യാമറയ്ക്ക് മുന്നിൽ കള്ളക്കണ്ണീർ വീഴ്ത്തി കള്ള കഥകൾ പറയുകയോ ചെയ്തിട്ടില്ലെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു.


Click it and Unblock the Notifications











