മോളുടെ കല്യാണം മുടങ്ങരുതല്ലോ... അന്ന് ഭർത്താവ് എന്നെ ഉപദേശിച്ചു, അഞ്ച് വർഷമായി ഞാൻ ഒതുങ്ങി കഴിയുന്നു; ഊർമിള
ഒരു കാലത്ത് സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമായിരുന്നു നടിയും നർത്തകിയുമെല്ലാമായ ഊർമിള ഉണ്ണി. എന്നാൽ ഇപ്പോൾ ബിസിനസും അമ്മ, അമ്മൂമ്മ റോളിലും ബിസിയായതുകൊണ്ട് സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ്. സോഷ്യൽമീഡിയ വഴി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും കലാസൃഷ്ടിക്കളും പലപ്പോഴായി കുത്തികുറിച്ച വരികളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഒരിടയ്ക്ക് തന്റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചതിന്റെ പേരിൽ വിവാദങ്ങളിൽ കുടുങ്ങുകയും ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു താരം.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കണമെന്ന് ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടത് ഒരു സമയത്ത് വലിയ രീതിയിൽ ചർച്ച വിഷമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായ ഇത്തരത്തിൽ വിവാദമാകുന്ന വിഷയങ്ങളിൽ ഒന്നും നടി പ്രതികരിക്കാറില്ല.

അത് മനപൂർവം എടുത്ത ചില തീരുമാനങ്ങളുടെ ഭാഗമാണെന്ന് ഊർമിള ഉണ്ണി പറയുന്നു. ഭാര്യയും അമ്മയും അമ്മൂമ്മയുമെല്ലാമായി വ്യക്തി ജീവിതത്തിൽ സംപൃതയാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. പലരുടേയും കൂടെ ഞാൻ നിന്നിട്ടുണ്ട്. അവർക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട് മുമ്പ്. പക്ഷെ ഒരുപാട് വിവാദങ്ങൾ വന്നശേഷം ഞാൻ ഇത്തിരി മാറി നിൽക്കുകയാണ്. ഇപ്പോൾ ആർക്ക് വേണ്ടിയും സംസാരിക്കാറില്ല.
എനിക്ക് വേണ്ടിയും സംസാരിക്കാറില്ല. ഞാൻ ക്വയറ്റായി എന്ന് എനിക്ക് തോന്നാറുണ്ട്. പബ്ലിക്കിലായിരിക്കുമ്പോൾ നിശബ്ദത പാലിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് അധികം സ്റ്റേജിൽ കയറി സംസാരിക്കാറില്ല. പബ്ലിക്കായി പലർക്കും വേണ്ടി സംസാരിച്ചപ്പോൾ വിവാദങ്ങൾ വന്നു. അതോടെ ആ രീതി ഞാൻ നിർത്തി. മാനസീകമായി എന്നെ അങ്ങനെയാക്കിയതാവാം.
അതുപോലെ എന്റെ മകളുടെ കല്യാണം വന്നു. അക്കാലത്ത് എന്റെ ഭർത്താവ് എന്നോട് പറയുമായിരുന്നു... മോൾക്ക് നല്ലൊരു ആലോചന വന്നിരിക്കുന്ന സമയമാണ്. അതുകൊണ്ട് പബ്ലിക്കായി പോയി അതും ഇതും ഒന്ന് പറയരുതെന്ന്. കാരണം അങ്ങനെ പറഞ്ഞാൽ ട്രോളും വിവാദവും എല്ലാം വരും. അതിന് ഇടകൊടുക്കേണ്ടെന്നും പറഞ്ഞു.
മോളുടെ കല്യാണം മുടങ്ങരുതല്ലോ... നന്നായി നടക്കണ്ടേ. എനിക്ക് അന്ന് ഭർത്താവ് തന്നത് നല്ലൊരു ഉപദേശമായിരുന്നുവെന്ന് എനിക്കും പിന്നീട് തോന്നി. അതുകൊണ്ട് അഞ്ച് കൊല്ലമായി ഞാൻ അങ്ങ് ഒതുങ്ങി. പ്രതികരണങ്ങളിൽ നിന്നാണ്.... ഞാൻ എന്റെ ജോലികൾ ചെയ്യുന്നുണ്ട്. വിവാദങ്ങൾ പ്രശ്നമല്ലാത്ത സംഘടനയക്ക് വേണ്ടി സംസാരിക്കാൻ കഴിവുള്ളവർ വേറെയുണ്ടല്ലോ. ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിൽ വളരെ ഹാപ്പിയാണ്.

തൃപ്തി എന്താണെന്നത് എനിക്ക് ഇപ്പോൾ അറിയാം. മരണം വന്നാലും സ്വീകരിക്കാൻ തയ്യാറാണ്. നല്ലൊരു ഭർത്താവിനേയും കുടുംബത്തേയും മകളേയും മരുമകനേയും പേരക്കുട്ടിയേയുമാണ് ലഭിച്ചത്. എന്റെ ഭാഗ്യമാണ് ഇതെല്ലാം. ധീമഹിക്കുട്ടി മാത്രം മതി. രാവിലെ എഴുന്നേറ്റ് അവളുടെ മുഖത്തേക്ക് നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. ഷൂട്ടിങിന് പോകണമെന്ന് പോലും തോന്നുകയില്ല.
പ്രായം കൂടുന്തോറും ഭക്തിയൊക്കെ കൂടുമെന്ന് തോന്നുന്നു. അതുപോലെ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഓടി പറന്ന് നടക്കാനൊന്നും എനിക്കിപ്പോൾ പറ്റില്ല. യാത്ര പോകാൻ പോലും മടിയുള്ള മാനസീകാവസ്ഥയാണ്. പ്രായം വെറും നമ്പർ മാത്രമെന്ന് എല്ലാവരും പറയും. അതൊന്നും ഒരു നമ്പറുമല്ല. മേല് വേദന വരുമ്പോഴെ അറിയൂ. അതാത് കാലത്ത് അതാതുപോലെ നിൽക്കുന്നത് നല്ലൊരു തീരുമാനമാണ്.
നമുക്ക് പറ്റാത്തത് വേണ്ടായെന്ന് വെക്കണമെന്നും ഊർമിള പറഞ്ഞു. നടിയുടെ മകൾ ഉത്തരയും നർത്തകിയും നടിയുമാണ്. 2016ൽ ഇടവപ്പാതി എന്ന സിനിമയിൽ നായിക വേഷവും ഉത്തര ചെയ്തിരുന്നു. പക്ഷെ നടിയെന്ന രീതിയിൽ തിളങ്ങാൻ താരപുത്രിക്കായില്ല.


Click it and Unblock the Notifications











